ആട്ടിൻ കാലി​ന്‍റെ എല്ലു കൊണ്ട്​ മട്ടൻ പായ സൂപ്പ്

ആട്ടിൻ കാലിന്‍റെ എല്ലു കൊണ്ടുണ്ടാക്കുന്ന സൂപ്പ്‌ ആണ് മട്ടൻ പായ. ആയുർവേദ വിധി പ്രകാരം ഇത് ഔഷധഗുണമുള്ള വിഭവമാണ്. പണ്ടുകാലം തൊട്ട്‌ ഇപ്പോഴും പ്രസവ രക്ഷക്കുള്ള മരുന്നായും മഴക്കാലങ്ങളിലും മറ്റും വരുന്ന അസുഖങ്ങൾക്കുള്ള പ്രതിവിധിയായും മട്ടൻ പായ ഉപയോഗിക്കുന്നു. പ്രത്യേകിച്ച് പ്രായമായവർ കൈകാൽ വേദനക്ക് മരുന്നായും ഉപയോഗിച്ച് വരുന്നു. വളരെയധികം ഗുണങ്ങൾ അടങ്ങിയ ഒന്നാണ് ഈ വിഭവം. ആരോഗ്യത്തിന് ഗുണം ചെയ്യുന്ന സ്വാദിഷ്​ടമായൊരു രുചിക്കൂട്ടാണ് മട്ടൻ പായ എന്നതിൽ സംശയം വേണ്ട.

ചേരുവകൾ:

●മട്ടൻ പായ (ആട്ടിൻകാൽ കഷ്ണങ്ങൾ): അര കിലോ
●സവാള: രണ്ട്​ എണ്ണം
●ഇഞ്ചി വെളുത്തുള്ളി ചതച്ചത്: ഒരു ടേബ്​ൾസ്പൂൺ
●ഇഞ്ചി കഷ്ണങ്ങൾ (ജുവലിയൻ കട്ട്): ഒരു ടേബ്​ൾസ്പൂൺ
●പച്ച മുളക്: -രണ്ട്​ എണ്ണം
●മഞ്ഞൾപ്പൊടി: അര ടീസ്പൂൺ
●കശ്മീരി മുളകുപൊടി: ഒരു ടേബ്​ൾസ്പൂൺ
●മല്ലിപൊടി: ഒരു ടേബ്​ൾസ്പൂൺ
●കുരുമുളക് പൊടി: ഒരു ടീസ്പൂൺ
●ജീരകം പൊടി: ഒരു ടീസ്പൂൺ
●സൺ ഫ്ലവർ ഓയിൽ: രണ്ട്​ ടേബ്​ൾസ്പൂൺ
●ഉപ്പ്-: ആവശ്യത്തിന് 
●ഗരം മസാല: ഒരു ടീസ്പൂൺ 
●കറുത്ത ഏലം: ഒരെണ്ണം
●കാർഡമം: നാല്​ എണ്ണം
●ഗ്രാമ്പൂ-: അഞ്ച്​ എണ്ണം
●കറുവപ്പട്ട: ​രണ്ട്​ ചെറിയ കഷണം

തയ്യാറാക്കുന്ന വിധം:

ആദ്യം ഒരു കപ്പ് ഗോതമ്പ് മാവ് ഉപയോഗിച്ച് മട്ടൺ കാലുകൾ വൃത്തിയാക്കാം. ഗോതമ്പ് മാവ് മാംസത്തിൽ നന്നായി കലർത്തി 10 മിനുട്ട് വെക്കുക. അതിനുശേഷം കൈകൊണ്ട് തടവി മൂന്ന്​ തവണ വെള്ളത്തിൽ കഴുകുക. അപ്പോൾ എല്ലാ മുടിയും പൊടിയും വേഗത്തിൽ പോകും. ഇതൊരു ഈസി ക്ലീനിങ് ടിപ്പ്സ് കൂടെ ആണ്. തുടർന്ന് പ്രഷർ കുക്കറിൽ എണ്ണ ചൂടാക്കുക. മുഴുവൻ ഗരം മസാലയും ചേർക്കുക. അതിനുശേഷം സവാള ചേർത്ത് നന്നായി വഴറ്റുക.

ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് ചേർക്കുക. നന്നായി വഴറ്റുക. എല്ലാ പൊടികളും ചേർത്ത് നന്നായി ഇളക്കുക. ഇനി മട്ടൺ ചേർക്കാം. ഉപ്പ് ക്രമീകരിക്കുക. കുറച്ച് വെള്ളം ചേർക്കുക. തീ കൂട്ടി വെച്ച് ഒരു വിസിൽ അടിക്കുന്നത് വരെ മൂടി അടച്ചു വെക്കുക. തീ കുറച്ചതിനു ശേഷം 15 മിനിറ്റ് വേവിക്കുക. പാത്രത്തിൽ വിളമ്പി ഇഞ്ചിയും പച്ചമുളകും മുകളിൽ ഇടുക. നമ്മുടെ മട്ടൻ പായ സൂപ്പ് തയ്യാറാണ്. 

Tags:    
News Summary - mutton paya soup

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.