ഈയിടെയായി കേട്ട് പരിചയിച്ച വിഭവമാണ് പുട്ട് ഐസ്‌ക്രീം. കുറച്ചു കാലം ഇവനായിരുന്നു സോഷ്യൽ മീഡിയയിലെ താരം. രുചിയിലും നിറത്തിലുമെല്ലാം കുറച്ചു വ്യത്യാസം വരുത്തി മധുരപ്രിയർക്ക് ഇഷ്ടമുള്ള രീതിയിൽ വിളമ്പുന്ന മധുരം. മലയാളികളുടെ പ്രിയപ്പെട്ട പ്രഭാത ഭക്ഷണമായ പുട്ടിന്‍റെ രൂപത്തിലാണ് പുട്ട് ഐസ് ക്രീമും.
കോൺഫ്ലെയ്‌ക്സ്, അണ്ടിപ്പരിപ്പ്, മുന്തിരി, ടൂട്ടി ഫ്രൂട്ടി, സ്ട്രോബെറി സോസ്, കാരമേൽ സോസ്, ഐസ്ക്രീം (വാനില ഐസ്ക്രീം, സ്രോബെറി ഐസ്ക്രീം, മംഗോ ഐസ്ക്രീം) അങ്ങനെ ഇഷ്ടമുള്ള ഫ്ലേവർ എടുക്കാം.
ആദ്യമായി ചില്ലിട്ട പുട്ടു കുറ്റി കുറച്ചു നേരം ഫ്രീസറിൽ വെക്കുക. അതിലേക്ക് ആദ്യം കോൺ ഫ്ലെക്സ് ഇട്ട് അതിനു മുകളിലായി എല്ലാ ഐസ് ക്രീമും ഇട്ട് ലയർ ചെയ്തെടുക്കുക. വീണ്ടും കുറച്ചു കോൺ ഫ്ലെക്സ് ഇട്ടു കൊടുത്തു കുറച്ചു നേരം സെറ്റ് ആവാൻ ഫ്രീസറിൽ വെക്കുക. കോൺഫ്ലെക്സും കശുവണ്ടിയും ഉണക്കമുന്തിരിയും ടൂട്ടി ഫ്രൂട്ടിയുമെല്ലാം വെച്ച് അലങ്കരിച്ച പാത്രത്തിലേക്ക് സെറ്റ് ആയ പുട്ട് കുറ്റി എടുത്ത് പുട്ട് തള്ളുന്ന പോലെ തള്ളിക്കൊടുക്കുക. മുകളിലായി സ്ട്രോബെറി സോസും കാരമേൽ സോസും ഒഴിച്ച് കൊടുക്കുക.
BEEGUM SHAHINA
Celebrity Chef
serve it like shani
serveitlikeshani
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.