മലയാളികൾക്ക് ഇഷ്ടമാണ് സ്റ്റ്യൂ. ഉരുളക്കിഴങ്ങു കൊണ്ടും മറ്റു പച്ചക്കറികൾ കൊണ്ടും എല്ലാം നമ്മൾ സ്റ്റ്യൂ ഉണ്ടാക്കാറുണ്ട്. പക്ഷെ, അതിൽ നിന്നെല്ലാം വ്യത്യസ്തമായൊരു രുചിയാണ് നമ്മുടെ ഈ മുട്ട സ്റ്റ്യൂവിന്. എല്ലാവർക്കും ഒരുപോലെ ഇഷ്ടപ്പെടുന്ന രുചിയിലാണ് ഇത് ഉണ്ടാക്കുന്നത്. ചിക്കനും ബീഫും മട്ടനും കഴിച്ചു മടുത്തെങ്കിൽ അത്ര ഹെവിയല്ലാത്ത എന്നാൽ, രുചിയിൽ ഒരു കോംപ്രമൈസും ചെയ്യാത്ത ഒരു കിടിലൻ കറി.
വെള്ളേപ്പത്തിലേക്കും ചപ്പാത്തിയിലേക്കും ഒഴിച്ചു കഴിക്കാൻ പറ്റിയ ഒരു സൂപ്പർ കറി. നമ്മുടെ വീടുകളിൽ സാധാരണ ഉണ്ടാകാറുള്ള ചേരുവകൾ വെച്ച് തന്നെ ഇത് തയ്യാറാക്കാം. വൈറ്റമിനുകളും പ്രോട്ടീനും എല്ലാം അടങ്ങിയതാണല്ലോ മുട്ട, കൂടാതെ എല്ലാ പ്രായക്കാർക്കും കഴിക്കാൻ പറ്റിയ ഒരു ഐറ്റം. മാത്രമല്ല നല്ലൊരു റിച്ച് ലൂക്കും തരുന്ന ഈ കറി ഏല്ലാ വീട്ടമ്മമാർക്കും പാചകം ഇഷ്ടപ്പെടുന്ന ആർക്കും എളുപ്പത്തിൽ ട്രൈ ചെയ്യാൻ പറ്റിയ കിടു റെസിപ്പി ആണ്.
പാത്രം ചൂടായാൽ നെയ്യ് ഇട്ടു കൊടുത്തു അതിലേക്ക് 5, 6, 7 ചേരുവകൾ ചേർത്ത് കൊടുക്കുക. ശേഷം ഇഞ്ചി, വെളുത്തുള്ളി ചതച്ചത് ഇട്ടു കൊടുത്തു അതിലേക്ക് പച്ചമുളകും കൂടി ഇട്ടു കൊടുത്തു മൂപ്പിച്ചെടുക്കുക. അതിലേക് പുഴുങ്ങി വെച്ച വലിയ ഉള്ളി നന്നായി അരച്ചെടുത്തു ചേർത്ത് കൊടുക്കുക. ഉപ്പ് ചേർത്തു നന്നായി വഴറ്റി എടുക്കുക.
ശേഷം എട്ട് മുതൽ 11 വരെയുള്ള പൊടികൾ ചേർത്ത് നന്നായി വഴറ്റി എടുക്കുക. വഴണ്ട് കഴിഞ്ഞാൽ അണ്ടിപ്പരിപ്പ് അരച്ച് അതും കൂടെ ചേർത്ത് കൊടുക്കാം ആവശ്യത്തിന് വെള്ളവും ചേർക്കാം. അതിനു ശേഷം കട്ടിയുള്ള തേങ്ങാപാൽ ചേർത്ത് കൊടുക്കാം. അതോടെ പുഴുങ്ങി വെച്ച മുട്ടയും ചേർത്ത് കൊടുത്ത് തിളക്കുമ്പോൾ തീ ഓഫ് ചെയ്യുക. ആവശ്യത്തിന് മല്ലിയില ചേർത്ത് കൊടുക്കാം. രുചിയൂറും മുട്ട സ്റ്റ്യൂ റെഡി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.