മലയാളികളുടെ പ്രിയപ്പെട്ട നാടൻ ഭക്ഷണങ്ങളിൽ ഒന്നാണ് പാലപ്പം. ക്രിസ്തുമസിനും ഈസ്റ്ററിനും ഒഴിച്ച് കൂടാൻ പറ്റാത്ത ഒരു വിഭവം. അരിയും നാളികേരവും പഞ്ചസാരയുമെല്ലാം യോജിപ്പിച്ച് വളരെ എളുപ്പത്തിൽ ഉണ്ടാക്കാൻ പറ്റുമിത്. യീസ്റ്റിന് പകരം നാളികേരവെള്ളം ചേർത്താൽ ഒരു പ്രത്യേക രുചി തന്നെ കിട്ടും. പച്ചരിയോ ഇഡലി റൈസോ ആണ് ഇതിനു ഉപയോഗിക്കാറുള്ളത്. എങ്കിലും പണി എളുപ്പമാക്കാൻ ചിലർ അരിപ്പൊടിയിലും ചെയ്യാറുണ്ട്. നല്ല ചൂടുള്ള പാലപ്പത്തിനൊപ്പം മീൻ കറിയോ, സ്റ്റൂവോ, ചിക്കൻ കറിയോ നല്ല കോംബിനേഷനാണ്.
പച്ചരിയും ഉഴുന്നും നന്നായി കഴുകിയ ശേഷം 4 മുതൽ 5 മണിക്കൂർ വരെ കുതിർക്കാൻ വെക്കുക. ശേഷം കുതിർത്തു വെച്ച അരിയും ഉഴുന്നും കൂടെ പഞ്ചസാരയും യീസ്റ്റും നാളികേരവും ചോറും ആവശ്യത്തിന് ചെറു ചൂടുവെള്ളവും ഒഴിച്ച് നന്നായി അരച്ചെടുക്കുക. ഈ മാവ് ഒരു അടപ്പുള്ള പാത്രത്തിലേക്ക് മാറ്റി 5മുതൽ 6 മണിക്കൂർ പൊങ്ങാൻ വെക്കുക.
തണുപ്പ് കാലമാണെങ്കിൽ കുറച്ചധികം സമയം വെക്കേണ്ടി വരും. ശേഷം ആവശ്യത്തിന് ഉപ്പും ചേർത്ത് യോജിപ്പിച്ചു അപ്പച്ചട്ടി ചൂടാക്കിയ ശേഷം ഓരോ തവി മാവൊഴിച്ചു ചുറ്റിച്ചെടുക്കുക, അടച്ചു വെച്ച് വേവിക്കുക. ഉൾഭാഗം നല്ല മൃദുലവും പുറംഭാഗം നല്ല മൊരിഞ്ഞതും ആയ പാലപ്പം റെഡി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.