ചമ്മന്തി കൂട്ടി പാലപ്പം കഴിക്കാം

പാലപ്പത്തിനൊപ്പം വ്യത്യസ്തമായ കറികൾ നമ്മൾ ഒരുക്കാറുണ്ട്. എന്നാൽ, നിങ്ങൾ ഒരു തവണയെങ്കിലും ഈ ചമ്മന്തി ഉണ്ടാക്കി നോക്കിട്ടുണ്ടോ. പാലപ്പവും ചമ്മന്തിയും ഒരു കിടു കോംബോ ആണ്.

ആവശ്യമായ സാധനങ്ങൾ:

  • തേങ്ങ തിരുകിയത് - ½ മുറി
  • വറ്റൽ മുളക് - 4 എണ്ണം
  • ചെറിയ ഉള്ളി - 10 എണ്ണം
  • കറിവേപ്പില - ആവശ്യത്തിന്
  • വെളിച്ചെണ്ണ - ആവശ്യത്തിന്
  • കടുക് - 1 ടീസ്പൂൺ
  • ഉപ്പ് - ആവശ്യത്തിന്

തയാറാക്കുന്ന വിധം:

ആദ്യം മിക്സിയിൽ വറ്റൽ മുളകും ഉള്ളിയും തേങ്ങായും ഓരോന്നായി ചതച്ചെടുക്കുക. ചീനിച്ചട്ടി ചൂടായി വരുമ്പോൾ 3 ടേബിൾ സ്പൂൺ വെളിച്ചെണ്ണ ഒഴിച്ച് കൊടുക്കുക. ഉള്ളിയും കറിവേപ്പിലയും താളിക്കുക. അതിലേക്ക് ചതച്ച് വെച്ചിരിക്കുന്ന മുളക് ചേർത്ത് ചെറുതായി ചൂടാക്കുക. ശേഷം ഉള്ളി ചതച്ചതും കൂടിയിട്ട് ഇളക്കുക. ചൂടായി വരുമ്പോൾ തേങ്ങാ ചേർത്ത് ചൂടാക്കുക. നന്നായി ഇളക്കിയതിന് ശേഷം വാങ്ങിവെക്കുക. (അധികം മൂത്ത് പോകരുത്). ആവശ്യത്തിന് ഉപ്പ് ചേർക്കുക.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.