ചിക്കൻ ഫ്രൈ ആവശ്യമായവ:
- ബോൺ ലെസ്സ് ചിക്കൻ -350 ഗ്രാം
- മുളക് പൊടി -ഒരു ടീസ്പൂൺ
- കാശ്മീരി മുളക് പൊടി -രണ്ട് ടീസ്പൂൺ
- കുരുമുളക് പൊടി -ഒരു ടീസ്പൂൺ
- ഒറിഗാനോ -അര ടീസ്പൂൺ
- ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് -ഒരു ടീസ്പൂൺ
- വിനെഗർ -ഒരു ടീസ്പൂൺ
- ഷുഗർ -മൂക്കാൽ ടീസ്പൂൺ
- മൈദ -രണ്ട് ടീസ്പൂൺ
- ഓയിൽ -രണ്ട് ടേബ്ൾ സ്പൂൺ
- ഉപ്പ് -ആവശ്യത്തിന്
- സലാഡിന് ആവശ്യമായവ:
- കാബ്ബജ് - ഒന്നര കപ്പ്
- കാരറ്റ് -മുക്കാൽ കപ്പ്
- മയോനൈസ് - അഞ്ച് ടേബ്ൾസ്പൂൺ
- കേചപ്പ് -മൂന്ന് ടേബ്ൾ സ്പൂൺ
- ടോർട്ടില്ല ബ്രെഡിന് ആവശ്യമായവ:
- മൈദ -ഒന്നര കപ്പ്
- പാൽ പൊടി -ഒന്നര ടേബ്ൾസ്പൂൺ
- ബേക്കിങ്ങ് പൗഡർ -അര ടീസ്പൂൺ
- ഒലിവ് ഓയിൽ -രണ്ട് ടേബ്ൾ സ്പൂൺ
- ഉപ്പ് ആവശ്യത്തിന്
- ഇളം ചൂട് വെള്ളം ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം:
ആദ്യം ചിക്കൻ ഫ്രൈ ചെയ്യാൻ ആവശ്യമായ എല്ലാ സാധനങ്ങളും മിക്സ് ചെയ്ത് രണ്ടു മണിക്കൂർ മാരിനെറ്റ് ചെയ്ത് പിന്നെ ഫ്രൈ ചെയ്ത് വെക്കുക. ടോർട്ടില്ല ബ്രെഡിന് ആവശ്യമായ എല്ലാ സാധനങ്ങളും മിക്സ് ചെയ്ത് നല്ല സോഫ്റ്റ് ആയി കുഴച്ചെടുത്തു രണ്ട് മണിക്കൂർ റസ്റ്റ് ചെയ്യാൻ വെച്ചതിനു ശേഷം പരത്തി ചുട്ടെടുക്കുക. സാലഡ് മിക്സ് ചെയ്ത് വെക്കുക.
സെറ്റ് ചെയുന്ന വിധം: ആദ്യം ടോർട്ടില്ല ബ്രെഡ് രണ്ടായി മുറിച് കോൺ ഷേപ്പിൽ ആക്കി ടൂത്ത് പിക്ക് കുത്തി വെക്കുക. അതിലേക്ക് സലാഡും ചിക്കൻ ഫ്രയും വെച്ച് സെർവ് ചെയ്യാം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.