വൃത്തിയാക്കിയ ചെമ്മീൻ, മുളക്, മഞ്ഞൾ, ഗരംമസാല തുടങ്ങിയ പൊടികളും ഉപ്പും ചേർത്ത് വെളിച്ചെണ്ണയിൽ വറുത്തെടുക്കുക. ഉള്ളി ചെറുതായി അരിഞ്ഞതും ഇഞ്ചി-വെളുത്തുള്ളി പേസ്റ്റും ചെമ്മീൻ വറുത്ത പാത്രത്തിൽതന്നെ നന്നായി വഴറ്റിയെടുക്കുക. ശേഷം, പൊടിയായി അരിഞ്ഞ കറിവേപ്പില ചേർക്കുക.
തേങ്ങയും ചെറിയുള്ളിയും ജീരകവും ചേർത്ത് പൊടിച്ച് ചേർക്കുക. വറുത്തെടുത്ത ചെമ്മീൻ ചെറുതായി പൊടിച്ചെടുത്ത് അൽപം ഫിഷ് മസാലയും കറിവേപ്പിലയും ചേർത്ത് രണ്ടു മിനിറ്റ് മൂടിവെക്കുന്നതോടെ മസാല തയാറായി. പിന്നീട്, അരിപ്പൊടി നന്നായി ചെറു ചൂടുവെള്ളത്തിൽ ഉപ്പുചേർത്ത് കുഴച്ച് ഓരോ ചെറിയ ഉരുളകളാക്കുക. ഇവ വാഴയിലയിൽവെച്ച് പരത്തി, അൽപം ചെമ്മീൻ മസാല നടുവിൽവെച്ച് ചിത്രത്തിൽ കാണുന്നപോലെ തയാറാക്കുക.
ശേഷം, ആവിചെമ്പിൽ വേവിച്ചെടുക്കുക. പാനിൽ വെളിച്ചെണ്ണ ഒഴിച്ച് ചൂടാകുമ്പോൾ അൽപം മുളകുപൊടി, മഞ്ഞൾ, ഗരംമസാല, ഉപ്പ് എന്നിവ ചേർത്ത് കലക്കി ഒരു ബാറ്റർ തയാറാക്കി അതിലേക്ക് ചെമ്മീൻ കൽമാസ് മുക്കിയെടുത്ത് ഷാലോ ഫ്രൈ ചെയ്യുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.