ചിക്കൻ ഉപയോഗിച്ച് തയാറാക്കാവുന്ന രുചികരമായ വിഭവമാണ് പഫ്സ് ചീസ് ചിക്കൻ പോക്കറ്റ്. വൈകീട്ട് ചായക്കൊപ്പം കഴിക്കാവുന്ന ഈ വിഭവം എളുപ്പത്തിൽ നമ്മുക്ക് തയാറാക്കാം.
മൈദ, ഉപ്പ് എന്നിവയുടെ കൂടെ അൽപം വെള്ളം ചേർത്ത് മാവ് കുഴച്ചെടുക്കുക. ഇതുകൊണ്ട് അത്യാവശ്യം വലിയ മൈദപത്തിരി പരത്തിയെടുക്കുക. സവാള ചെറുതായി അരിഞ്ഞ്, മല്ലിച്ചെപ്പ്, ഉപ്പ്, കുരുമുളകുപൊടി, മഞ്ഞൾപൊടി, ചിക്കൻ മസാല എന്നിവ ചേർത്ത് വെളിച്ചെണ്ണയിൽ വയറ്റിയെടുക്കുക. ഇതിലേക്ക് ഉരുളകിഴങ്ങ് പൊരിച്ചതും ചിക്കൻ ഉപ്പ്, കുരുമുളക് എന്നിവ ചേർത്ത് വേവിച്ചതും ചേർക്കുക.
കക്കരിക ചെറുതായി അരിഞ്ഞതും ക്യാപ്സിക്കം, കാബേജ് ചെറുതായി അരിഞ്ഞതും ചേർക്കുക. മയോനൈസും ഉപ്പും കുരുമുളകും കൂടെ ഇതിലേക്ക് ചേർത്ത് ഒരു കൂട്ട് തയാറാകുക. വേണമെങ്കിൽ അൽപം ടൊമാറ്റോ സോസ് കൂടി ചേർക്കാം.
ഇനി പരത്തിയെടുത്ത മൈദപത്തിരിക്കുള്ളിൽ ഒരു ബ്രെഡ് വെച്ച് അതിലേക്ക് തയാറാക്കി കൂട്ട് ഇട്ടുകൊടുക്കുക. മുകളിൽ ഗ്രേറ്റ് ചെയ്ത ചീസ് ഇട്ട് കൊടുക്കുക. ശേഷം, വേറൊരു ബ്രെഡ് കൂടെ മുകളിൽ വെക്കുക. എന്നിട്ട് ആദ്യംവെച്ച മൈദപത്തിരി കൊണ്ട് ബ്രെഡ് മുഴുവൻ കവർ ചെയ്യുക. ശേഷം ഒരു പാനിൽ അൽപം വെളിച്ചെണ്ണ ഒഴിച്ച് മറിച്ചിട്ട് പൊരിച്ചെടുക്കുക. പൊരിച്ചെടുത്ത പഫ്സ് ചീസ് ചിക്കൻ പോക്കറ്റ് കോൺ ആക്കി മുറിച്ച് ഉപയോഗിക്കാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.