മൈദ, റവ പാൽപൊടി, ഉപ്പ്, പഞ്ചസാര, ഏലക്കപൊടി, ബേക്കിങ് പൗഡർ,ഈസ്റ്റ്, എന്നിവ നന്നായി മിക്സ് ചെയ്തതിനു ശേഷം ആവശ്യത്തിന് വെള്ളം ഒഴിച്ച് ലൂസായ ഒരു ബാറ്റർ തയാറാക്കി ഒരു മണിക്കൂർ മാറ്റിവെക്കുക. മുകളിൽ പറഞ്ഞ ഐറ്റംസ് ചേർത്ത് പഞ്ചസാര പാനി തയാറാക്കിവെക്കുക.ഫില്ലിങ് ഇഷ്ടമുള്ള നട്സ് പൊടിച്ചു അതിലേക്ക് അൽപം തിക്ക് ക്രീംമും തേനും(പൊടിച്ച പഞ്ചസാര)ചേർത്ത് മിക്സ് ചെയ്തു വെക്കുക.
ഒരു മണിക്കൂറിനു ശേഷം ഒരു പാൻ ചൂടാക്കി ബാറ്ററിൽ അൽപം പാനിലേക്ക് ഒഴിക്കുക. അൽപ സമയം വെയിറ്റ് ചെയ്യുക. (മുഴുവൻ ഹോൾസ് വന്ന ഒരു പാൻ കേക്ക് പോലെ ആയി വരും). മുഴുവൻ കുക്ക് ആയി എന്ന് മനസ്സിലായാൽ പാനിൽനിന്നും പാത്രത്തിലേക്ക് മാറ്റി തുണികൊണ്ട് അടച്ചുവെക്കുക. എല്ലാം ഒരേ വലുപ്പം വരാൻ ശ്രദ്ധിക്കുക.
ഇനി ഹോൾസ് ഉള്ള ഭാഗത്തു സ്ലൈസ് ചീസിെൻറ ചെറിയഭാഗം മുറിച്ചു വെച്ച് തയാറാക്കിവെച്ച ഫില്ലിങ് വെച്ച് നന്നായി(പ്രസ്സ് ചെയ്ത്) ഒട്ടിച്ചു കൊടുക്കുക.
എല്ലാം ഇതുപോലെ ചെയ്തെടുത്തതിന് ശേഷം ചൂടായ ഓയിലിൽ ഫ്രൈ ചെയ്തെടുക്കുക.ഫ്രൈ ചെയ്ത് കഴിഞ്ഞ ഉടൻ തയാറാക്കി വെച്ച പഞ്ചസാര പാനിയിൽ ഇട്ടുകൊടുക്കുക. ശേഷം ഒരു േപ്ലറ്റിലേക്ക് നിരത്തിവെച്ചു പൊടിച്ച നട്സ് ഇട്ട് അലങ്കരിക്കുക.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.