പേരുപോലെതന്നെ രുചിയിലും വ്യത്യസ്തത പുലർത്തുന്ന ഈ ആഫ്രിക്കൻ വിഭവത്തിന് ഇപ്പോൾ മിഡിലീസ്റ്റിലും പ്രചാരം ഏറിവരുകയാണ്. വളരെ എളുപ്പത്തിൽ തയാറാക്കാൻ പറ്റുന്ന ഈ വിഭവം എങ്ങനെയാണ് ഉണ്ടാക്കുന്നതെന്ന് നമുക്ക് നോക്കാം.
ചേരുവകൾ
1. ഓയിൽ - 1 ടേബ്ൾ സ്പൂൺ
2. സവാള -1 (ചെറുതായി അരിഞ്ഞത്)
3. വെളുത്തുള്ളി ചതച്ചത് - 1 കുടം
4. കാപ്സിക്കം-1 (ചെറുതായി അരിഞ്ഞത്)
5. തക്കാളി -3 കപ്പ് (പേസ്റ്റാക്കിയത്)
6. ചെറിയജീരകം പൊടിച്ചത് -1 ടീസ്പൂൺ
7. പഞ്ചസാര -1 ടീസ്പൂൺ
8. മിക്സഡ് ഹെർബ്സ്- 1/2 ടീസ്പൂൺ
9. ഉപ്പ്, കുരുമുളകുപൊടി -ആവശ്യത്തിന്
10. മുട്ട - 5-6 എണ്ണം
11. മുളകുപൊടി -2 ടേബ്ൾസ്പൂൺ
12. ഫ്രഷ് പാഴ്സലി -1/2 ടീസ്പൂൺ
ചെറുതായി അരിഞ്ഞത് ഗാർണിഷിന് (ആവശ്യമെങ്കിൽ)
തയാറാക്കുന്ന വിധം
ആദ്യം തക്കാളി പേസ്റ്റ് തയാറാക്കാൻ ചൂടുവെള്ളത്തിൽ അൽപനേരം അടച്ചുവെക്കുക. ശേഷം തൊലി കളഞ്ഞ തക്കാളി അരച്ച് പേസ്റ്റാക്കുക. വലിയ പാൻ ചൂടാക്കി അതിലേക്ക് എണ്ണ ഒഴിച്ച് 2-4 വരെയുള്ള ചേരുവകൾ ഇട്ടു വഴറ്റുക. ഇതിലേക്ക് തയാറാക്കിവെച്ച തക്കാളി പേസ്റ്റ് ഒഴിച്ച് നന്നായി യോജിപ്പിക്കുക. ഇതിലേക്ക് മുളകുപൊടി, മിക്സഡ് ഹെർബ്സ്, ഉപ്പ്, ജീരകപ്പൊടി, പഞ്ചസാര എന്നിവ ചേർക്കുക.
ഇതിനെ 10-12 മിനിറ്റ് ചെറിയ തീയിൽ വെക്കുക. ഇനി മുട്ടകൾ ഓരോന്നായി പൊട്ടിച്ചു ഒഴിക്കുക. ഉപ്പ്, എണ്ണ ആവശ്യമെങ്കിൽ ചേർക്കുക. പാൻ മൂടിവെച്ചു വേവിക്കുക. ശേഷം പാഴ്സലി, ചതച്ച കുരുമുളക് മുകളിൽ വിതറി ഗാർണിഷ് ചെയ്തെടുക്കാം. സ്വാദിഷ്ഠവും വ്യത്യസ്തവുമായ ഒരു വിഭവം റെഡി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.