വാളൻപുളി​യിട്ട നാടൻ മീൻ കറി കിടുക്കും

വാളൻപുളി​യിട്ട നാടൻ മീൻ കറി ഒരു സംഭവമാണ്. ഈ മീൻകറിവെച്ച് പുട്ടിനും കപ്പക്കും ഒപ്പം കഴിച്ചു നോക്കൂ...

ചേരുവകൾ:

  • ഫിഷ് -500 ഗ്രാം
  • സവാള -ഒന്ന്​
  • തക്കാളി -രണ്ടെണ്ണം
  • പച്ചമുളക് -മൂന്നെണ്ണം
  • കറിവേപ്പില -രണ്ട്​ തണ്ട്
  • മഞ്ഞൾപ്പൊടി -അര ടീ. സ്പൂൺ
  • മുളകുപൊടി -നാല്​ ടീ. സ്പൂൺ
  • ഉലുവ, കടുക് -ആവശ്യത്തിന്
  • വെളിച്ചെണ്ണ -ആവശ്യത്തിന്
  • വാളൻ പുളി​ -ആവശ്യത്തിന്
  • ഉപ്പ്, വെള്ളം -ആവശ്യത്തിന്
  • ഇഞ്ചി, വെളുത്തുള്ളി -ആവശ്യത്തിന്

തയാറാക്കുന്ന വിധം: 

ഒരു ചട്ടിയിൽ വെളിച്ചെണ്ണ ഒഴിച്ച് ചൂടാകുമ്പോൾ കടുക്, ഉലുവ ചേർത്ത് പൊട്ടുമ്പോൾ ഫൈനായി ചോപ് ചെയ്ത സവാള, ഇഞ്ചി, വെളുത്തുള്ളി, പച്ചമുളക് ചേർത്ത് നന്നായി വഴറ്റുക. ഇതിലേക്ക് ചെറുതായി മുറിച്ച തക്കാളി ചേർത്ത് നന്നായി വഴറ്റുക. ശേഷം എല്ലാ പൊടികളും ചേർത്ത് വഴറ്റിയതിന് ശേഷം ചൂടുവെള്ളത്തിൽ ഇട്ടുവെച്ച റോസ് ടമറിന്‍റ് വെള്ളത്തോടെ ചേർത്തിളക്കുക.

തിളച്ചു വരുമ്പോൾ കഴുകി വൃത്തിയാക്കിവെച്ച മീൻ ചേർത്തിളക്കി മൂടി വെക്കുക. നന്നായി തിളച്ച് വെളിച്ചെണ്ണ തെളിയുമ്പോൾ തീ ഓഫ്‌ ചെയ്യുക. കറിവേപ്പില ചേർത്തിളക്കി മൂടി വെച്ച് അര മണിക്കൂർ ശേഷം സർവ് ചെയ്യാം.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.