സെ​സ​മി ചി​ക്ക​ൻ ബാ​വ്

ചേ​രു​വ​ക​ൾ

ബാ​വ് ത​യാ​റാ​ക്കാ​ൻ :

  • മൈ​ദ - 2 ക​പ്പ്‌
  • യീ​സ്റ്റ് - ½ ടി​സ്പൂ​ൺ
  • പ​ഞ്ച​സാ​ര - 1 ടി​സ്പൂ​ൺ
  • ഉ​പ്പ് -ആ​വ​ശ്യ​ത്തി​ന്
  • ചെ​റു ചൂ​ടു​വെ​ള്ളം - മാ​വ് കു​ഴ​ക്കാ​ൻ ആ​വ​ശ്യ​ത്തി​ന്

ചി​ക്ക​ൻ ത​യാ​റാ​ക്കാ​ൻ :

  • ബോ​ൺ​ല​സ് ചി​ക്ക​ൻ- 1 ക​പ്പ് (നീ​ള​ത്തി​ൽ മു​റി​ച്ച​ത് )
  • വെ​ളു​ത്തു​ള്ളി - 5 എ​ണ്ണം
  • ഇ​ഞ്ചി -½ ഇ​ഞ്ച് വ​ലു​പ്പ​ത്തി​ൽ
  • മ​ല്ലി​യി​ല - 2 ടേ​ബി​ൾ സ്പൂ​ൺ
  • ന​ല്ല ജീ​ര​കം പൊ​ടി -½ ടി​സ്പൂ​ൺ
  • മു​ള​കു​പൊ​ടി -1 ടി​സ്പൂ​ൺ
  • മൈ​ദ -ചി​ക്ക​ൻ കോ​ട്ട് ചെ​യ്തെ​ടു​ക്കാ​ൻ ആ​വ​ശ്യ​മാ​യ​ത്
  • ഉ​പ്പ് - ആ​വ​ശ്യ​ത്തി​ന്
  • എ​ണ്ണ - ആ​വ​ശ്യ​ത്തി​ന്

സോ​സ് ത​യാ​റാ​ക്കാ​ൻ

  • ചെ​റു​താ​യി അ​രി​ഞ്ഞ ഇ​ഞ്ചി -1½ ടി​സ്പൂ​ൺ
  • വെ​ളു​ത്തു​ള്ളി -1½ ടി​സ്പൂ​ൺ
  • പ​ച്ച​മു​ള​ക് -1 എ​ണ്ണം
  • സ്പ്രി​ങ് ഒ​ണി​യ​ൻ -2 ടേ​ബി​ൾ സ്പൂ​ൺ
  • മ​ല്ലി​യി​ല -2 ടേ​ബി​ൾ സ്പൂ​ൺ
  • കാ​പ്‌​സി​ക്കം -പ​കു​തി (നീ​ള​ത്തി​ൽ അ​രി​ഞ്ഞ​ത്)
  • വെ​ളു​ത്ത എ​ള്ള് -2 ടേ​ബി​ൾ സ്പൂ​ൺ
  • സോ​യ സോ​സ് -1 ടി​സ്പൂ​ൺ
  • വെ​ള്ളം -¼ ക​പ്പ്
  • തേ​ൻ - 2 ടേ​ബി​ൾ സ്പൂ​ൺ
  • ഉ​പ്പ് - ആ​വ​ശ്യ​ത്തി​ന്

മ​റ്റു ചേ​രു​വ​ക​ൾ :

  • മ​യോ​നൈ​സ്
  • ചി​ല്ലി ഓ​യി​ൽ
  • മ​ല്ലി​യി​ല

ത​യാ​റാ​ക്കു​ന്ന വി​ധം

ബാ​വ് ഉ​ണ്ടാ​ക്കാ​ൻ: ആ​വ​ശ്യ​മാ​യ ചേ​രു​വ​ക​ൾ ചേ​ർ​ത്ത് മാ​വ് കു​ഴ​ച്ച് മാ​റ്റി​വെ​ക്കു​ക. കു​റ​ഞ്ഞ​ത് 30 മി​നി​റ്റി​നു ശേ​ഷം ഒ​ന്നു​കൂ​ടി കു​ഴ​ച്ച് ബാ​ളു​ക​ളാ​ക്കി ചെ​റി​യ വ​ട്ട​ത്തി​ൽ പ​ര​ത്തു​ക. ആ​വി​യി​ൽ വേ​വി​ച്ചെ​ടു​ക്കാ​ൻ പാ​ത്ര​ത്തി​ൽ അ​ല്പം എ​ണ്ണ പു​ര​ട്ടി പ​ര​ത്തി​യെ​ടു​ത്ത മാ​വി​നെ ന​ടു​കെ മ​ട​ക്കി​യി​ട്ട് അ​ട​ച്ചു​വെ​ച്ച് 10 മി​നി​റ്റ് വേ​വി​ക്കു​ക.

ചി​ക്ക​ൻ ത​യാ​റാ​ക്കാ​ൻ: ഇ​ഞ്ചി, വെ​ളു​ത്തു​ള്ളി, മ​ല്ലി​യി​ല, ജീ​ര​കം​പൊ​ടി, മു​ള​കു​പൊ​ടി, ഉ​പ്പ്, അ​ല്പം ഓ​യി​ൽ ചേ​ർ​ത്ത് പേ​സ്റ്റ് ആ​ക്കി ചി​ക്ക​ൻ ക​ഷ്ണ​ങ്ങ​ളി​ൽ ന​ന്നാ​യി യോ​ജി​പ്പി​ച്ചെ​ടു​ക്കു​ക. ഒ​രു പാ​ത്ര​ത്തി​ൽ മൈ​ദ​യെ​ടു​ത്ത് മ​സാ​ല പു​ര​ട്ടി​വെ​ച്ച ചി​ക്ക​ൻ ക​ഷ്ണ​ങ്ങ​ൾ ഓ​രോ​ന്നാ​യി മൈ​ദ​യി​ലി​ട്ട് ചെ​റു​താ​യി കോ​ട്ട് ചെ​യ്തെ​ടു​ത്ത് എ​ണ്ണ​യി​ൽ വ​റു​ത്തെ​ടു​ക്കു​ക.

സോ​സ് ഉ​ണ്ടാ​ക്കാ​ൻ: ആ​വ​ശ്യ​മാ​യ ചേ​രു​വ​ക​ളി​ൽ തേ​ൻ ഒ​ഴി​കെ എ​ല്ലാം ചേ​ർ​ത്ത് ഒ​രു പാ​നി​ൽ ഒ​ഴി​ച്ച് ചെ​റി​യ തീ​യി​ൽ തി​ള​പ്പി​ക്കു​ക. ന​ന്നാ​യി തി​ള​ക്കു​മ്പോ​ൾ വ​റു​ത്തു​വെ​ച്ച ചി​ക്ക​ൻ ചേ​ർ​ത്ത് ന​ന്നാ​യി യോ​ജി​പ്പി​ച്ച് തീ ​ഓ​ഫ്‌ ചെ​യ്ത​തി​നു​ശേ​ഷം തേ​ൻ ചേ​ർ​ത്ത് യോ​ജി​പ്പി​ക്കു​ക.

നേ​ര​ത്തേ ഉ​ണ്ടാ​ക്കി​വെ​ച്ച ബാ​വി​നു​ള്ളി​ൽ ആ​വ​ശ്യ​ത്തി​ന് മ​യോ​നൈ​സ് പു​ര​ട്ടി കു​റ​ച്ച് ചി​ക്ക​ൻ ഫി​ല്ലി​ങ് വെ​ച്ച് അ​ല്പം ചി​ല്ലി ഓ​യി​ലും മ​ല്ലി​യി​ല​യും മു​ക​ളി​ൽ വെ​ച്ചു​കൊ​ടു​ത്ത് രു​ചി​യോ​ടെ വി​ള​മ്പാം ഈ ​സെ​സ​മി ചി​ക്ക​ൻ ബാ​വ്.

Tags:    
News Summary - Semi Chicken Bav

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.