ഗ്രേപ്സ്-സ്ട്രോബെറി പായസം ആയാലോ...

ചേരുവകൾ:

  • ഗ്രേപ്സ് -250 ഗ്രാം
  • സ്ട്രോബെറി -250 ഗ്രാം
  • കോൺ​േഫ്ലാർ, ഉപ്പ് -ആവശ്യത്തിന്
  • പഞ്ചസാര, നെയ്യ്‌, വെള്ളം -ആവശ്യത്തിന്

തയാറാക്കുന്ന വിധം:

ഒരു പാനിൽ ഒരു കപ്പ് പഞ്ചസാര ഒരു കപ്പ് വെള്ളം ചേർത്തിളക്കി തിളച്ചു വരുമ്പോൾ ഒരു ടേബ്​ൾ സ്പൂൺ ബട്ടർ അല്ലെങ്കിൽ നെയ്യ്‌ ചേർത്തിളക്കുക. ശേഷം രണ്ടു ടേബ്​ൾ സ്പൂൺ കോൺ​േഫ്ലാർ രണ്ടു കപ്പ് വെള്ളത്തിൽ മിക്സ് ചെയ്ത് ചേർത്തിളക്കി കുറുകി വരുമ്പോൾ തീ ഓഫാക്കി വെക്കുക. ശേഷം ഈ മിക്സ് പകുതി ആക്കുക. ഒന്നിൽ സ്ട്രോബെറി കുറച്ച് പഞ്ചസാര ചേർത്ത് നന്നായി അടിച്ചെടുത്തത് ചേർത്തിളക്കി. മറ്റേ പകുതിയിൽ ഗ്രേപ്സ് പഞ്ചസാര ചേർത്ത് നന്നായി അടിച്ചെടുത്ത് അരിച്ചെടുത്ത ജ്യൂസ് ചേർത്തിളക്കി ഉപയോഗിക്കാം.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.