അരക്കാൻ ഉള്ളത് ഒന്നിച്ചു തരിയായി അരക്കണം. ശേഷം ഒരു പാത്രം വെള്ളം അടുപ്പത്തുവെച്ച് തിളപ്പിക്കണം. അതിലേക്ക് ജീരകം, ഉപ്പു ചേർത്ത് കൊടുക്കണം. വെള്ളം തിളച്ചാൽ അതിലേക്കു തയാറാക്കിയ തേങ്ങാക്കൂട്ട് ഇട്ടുകൊടുക്കണം. അരിപ്പൊടി ഇട്ട് നന്നായി ഇളക്കി യോജിപ്പിക്കണം. മാവ് നന്നായി കുഴച്ചെടുക്കണം. ഈ മാവിൽനിന്ന് ചെറിയ ഉരുളകൾ ഉരുട്ടി എടുക്കണം.
ഇനി വേറെ ഒരു പാത്രത്തിൽ വെള്ളം തിളപ്പിക്കണം. അതിലേക്ക് കുറച്ചു ജീരകം ചേർത്തുകൊടുക്കണം. വെള്ളം നന്നായി തിളച്ചാൽ ഇതിലേക്ക് ഉരുട്ടിയ പിടികൾ ഇട്ടു കൊടുക്കണം. പിടി വെന്തുവരുമ്പോൾ ഇതിലേക്ക് തേങ്ങാപ്പാൽ ഒഴിച്ചുകൊടുക്കണം. പിടി നന്നായി കുറുക്കിയാൽ വേപ്പില കൂടി ചേർത്ത് മാറ്റിവെക്കാം.
ഒരു പാത്രത്തിൽ വെളിച്ചെണ്ണ ചൂടാക്കി സവാള അരിഞ്ഞത് ചേർത്ത് നന്നായി വഴറ്റിയെടുക്കണം. ഇതിലേക്ക് വേപ്പില പച്ചമുളക് ചേർത്ത് കൊടുക്കാം. ഇഞ്ചി വെളുത്തുള്ളി ചതച്ചത് ഇട്ട് ഇളക്കിക്കൊടുക്കാം. പൊടികൾ എല്ലാം ഇട്ട് ഇളക്കി യോജിപ്പിക്കാം. പച്ചമണം മാറിയാൽ ഇതിലേക്ക് തക്കാളി ചേർത്ത് വഴറ്റണം.
കോഴി ഇട്ട് ഇളക്കി നന്നായി യോജിപ്പിച്ചുകൊടുക്കാം. ഇത് അടച്ചുവെച്ച് നന്നായി വേവിക്കണം. ആവശ്യത്തിന് വെള്ളവും കൂടി ചേർത്ത് നന്നായി ഇളക്കി യോജിപ്പിക്കണം. കോഴി െവന്താൽ തീയിൽനിന്ന് ഇറക്കാം. ഇനി ഒരു പാത്രത്തിൽ എണ്ണ ചൂടാക്കി ചുവന്നുള്ളി മൂപ്പിക്കണം. ഇതിലേക്ക് വേപ്പില കൂടി ചേർക്കാം. ഇത് കറിയുടെ മുകളിൽ ഒഴിച്ചുകൊടുക്കാം. കറി റെഡി ആയിട്ടുണ്ട്. ഒരു പാത്രത്തിൽ പിടിയും കൂടെ കോഴിക്കറിയും ഒഴിച്ച് വിളമ്പാം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.