ചെമ്മീൻ ആവശ്യത്തിന് വെള്ളവും ഉപ്പും മഞ്ഞളും മുളകും ചേർത്ത് വേവിച്ച് വെളിച്ചെണ്ണയിൽ വറുത്ത് ഉടച്ച് വെക്കുക. ഉള്ളി, പച്ചമുളക്, വെളുത്തുള്ളി, കറിവേപ്പില, തക്കാളി ഇവ ചെറുതായി അരിഞ്ഞത് ഫ്രൈ പാനിൽ വെളിച്ചെണ്ണ 2 ടീസ്പൂൺ ഒഴിച്ച് ചെറുതീയിൽ വഴറ്റിയെടുക്കുക. ശേഷം, മഞ്ഞൾപ്പൊടി, മുളകുപൊടി, ഗരംമസാല ഇവ കൂടി ചേർത്ത് നന്നായി വഴറ്റുക. അതിലേക്ക് ഉടച്ചുവെച്ച ചെമ്മീൻ ചേർത്ത് നന്നായി യോജിപ്പിക്കുക. ഫില്ലിങ് റെഡി.
ഇനി പഴം വെള്ളത്തിൽ ആവശ്യത്തിന് ഉപ്പ് ചേർത്ത് വേവിക്കുക. വേവിച്ച പഴം ചൂടോടെ തവി ഉപയോഗിച്ച് നല്ലവണ്ണം ഉടച്ച് ഉരുളകളാക്കി വെക്കുക. ഉരുള കൈ കൊണ്ട് പരത്തി നേരത്തെ തയാറാക്കിയ ചെമ്മീൻ ഫില്ലിങ് ചേർക്കുക. ശേഷം, ഉന്നക്കായ ഷെയ്പ്പിൽ ഉരുട്ടി സേമിയ നുറുക്കിയതിൽ പൊതിഞ്ഞ് വെളിച്ചെണ്ണയിൽ വറുത്ത് കോരുക. രുചിയേറും സ്പൈസി ഉന്നക്ക തയാർ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.