തയാറാക്കുന്നവിധം:
ഒരു കാബേജ് വെള്ളത്തിലിട്ട് ചെറുതായിട്ട് വേവിച്ചെടുക്കുക. വെള്ളത്തിൽ അൽപം മഞ്ഞൾപൊടിയും ഉപ്പും കൂടെ ചേർക്കണം. ശേഷം വെള്ളത്തിൽ നിന്നെടുത്ത് കാബേജിന്റെ തൊലി അടർത്തി എടുക്കുക.
ശേഷം ഒരു പാൻ എടുത്ത് മസാല തയാറാക്കാം. അൽപം വെളിച്ചെണ്ണ ഒഴിച്ച് അതിലേക്ക് സവാള വേവിച്ചെടുത്ത ബീഫ്, ഉപ്പ്, കുരുമുളക് പൊടി, മഞ്ഞൾ പൊടി, ചിക്കൻ മസാല, മല്ലിചെപ്പ് എല്ലാം ചേർത്ത് വയറ്റിയെടുക്കുക. ഈ മസാല കൂട്ട് വേവിച്ചെടുത്ത കാബേജ് തൊലിക്ക് ഉള്ളിൽ നിറച്ച് റോൾ ചെയ്തെടുക്കുക.
കൂട്ട് നിറച്ച കാബേജ് റോൾ ഒരു പാനിൽ അൽപം വെളിച്ചെണ്ണ ഒഴിച്ച് ഫ്രൈ ചെയ്തെടുക്കുക. അധികം ഫ്രൈ ആവാതെ ഒന്ന് ചൂടാകുന്ന വിധം മതി. ശേഷം സോയ സോസ്, ടൊമാറ്റോ സോസ്, കുരുമുളക്, പച്ചമുളക്, മല്ലിചെപ്പ്, ഇതൊക്കെ മിക്സ് ആക്കി റോളിന് മുകളിലൂടെ അൽപം ഒഴിച്ച് കൊടുക്കുക. സ്റ്റഫ്ഡ് കാബേജ് റോൾ റെഡി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.