രണ്ട് കപ്പ് മൈദ ഉപ്പും രണ്ട് സ്പൂൺ എണ്ണയും ആവശ്യത്തിന് വെള്ളവും ചേർത്ത് കുഴച്ച് മാറ്റി വെക്കുക.
ഈ ചേരുവകൾ എല്ലാം കൂടി യോജിപ്പിച്ച് കുഴച്ച് മാറ്റിവെക്കുക.
മീൻ -1/2 കിലോ (ചൂര പോലെ മുള്ള് കുറവുള്ള ഏതു മീനും) പുഴുങ്ങി മുള്ള് മാറ്റി ഉപ്പ് ചേർത്ത് പൊടിച്ച് മാറ്റി വെക്കുക
സവാള ഉപ്പ് ചേർത്ത് വഴറ്റിയ ശേഷം മഞ്ഞൾ പൊടി, ഇഞ്ചി, വെളുത്തുള്ളി എന്നിവ ചേർത്ത് വഴറ്റിയെടുക്കുക. അതിനു ശേഷം തക്കാളിയും ചേർത്ത് നന്നായി ഇളക്കുക. നന്നായി വഴറ്റിയെടുത്ത ശേഷം മുളക് പൊടിയും ഗരം മസാലയും വിനാഗിരിയും ചേർത്ത് ഇളക്കുക. പൊടിച്ചു വെച്ചിരിക്കുന്ന മീൻ ചേർത്ത് ഇളക്കി യോജിപ്പിക്കുക.
കുഴച്ചുവെച്ച മൈദ നേർമയായി പരത്തി എടുക്കുക. ടപ്യോക്ക ഫില്ലിങ്ങിൽ കുറച്ച് എടുത്ത് കൈയിൽ വെച്ച് പരത്തി അതിലേക്ക് ഫിഷ് ഫില്ലിങ് വെച്ച് നീളത്തിൽ ഉരുട്ടി എടുക്കുക. പരത്തിയെടുത്തിരിക്കുന്ന മൈദ ഷീറ്റിലേക്ക് നീളത്തിൽ ഉരുട്ടിവെച്ചിരിക്കുന്ന ഫില്ലിങ് വെച്ച് റോളുകൾ ആയി എടുക്കുക.
പാൻ ചൂടാക്കി എണ്ണയൊഴിച്ച് ചൂടാകുമ്പോൾ റോളുകൾ അതിലിട്ട് ഗോൾഡൻ ബ്രൗൺ ആകും വരെ പൊരിച്ചെടുക്കുക. മുറിച്ച് കെച്ചപ്പ് ചേർത്ത് ചെറു ചൂടോടെ ഉപയോഗിക്കാം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.