കപ്പ ഏറെ ഇഷ്ടമുള്ളവരാണ് കേരളീയർ. പോഷക ഗുണങ്ങൾ ഏറെ അടങ്ങിയ കിഴങ്ങു വർഗമാണിത്. കപ്പയിൽ ധാരാളം കാർബോ ഹൈഡ്രേറ്റ് അടങ്ങിയിട്ടുണ്ട്. ശരീരത്തിലെ രക്തക്കുറവ് പരിഹരിക്കാനും അനീമിയ തടയാനും കപ്പ സഹായിക്കും. കാൻസറിനെ പ്രതിരോധിക്കാനും കപ്പക്ക് കഴിവുണ്ട്.
കപ്പ കൊണ്ട് നിരവധി വിഭവങ്ങൾ ഉണ്ടാക്കാറുണ്ട്. എല്ലാവരും കഴിക്കാൻ ഇഷ്ടപ്പെടുന്ന ഒരു വിഭവമാണ് കപ്പ സ്റ്റൂ/കപ്പ ഇഷ്ടൂ. ഉണ്ടാക്കാൻ വളരെ എളുപ്പമുള്ള ഒരു വിഭവം. പ്രാതലിനു ചൂടുള്ള പുട്ടിെൻറ കൂടെയും നാലു മണിക്ക് ചായക്കൊപ്പവും കഴിക്കാൻ പറ്റും ഈ കിടിലൻ ഐറ്റം.
കുക്കറിൽ കപ്പയും ഉപ്പും ആവശ്യത്തിനു വെള്ളവും ഒഴിച്ച് നന്നായി വേവിച്ചെടുക്കുക. ചെറിയ ഉള്ളിയും വെളുത്തുള്ളിയും ചതച്ചെടുക്കുക. ശേഷം വേറൊരു പാത്രം ചൂടാക്കി അതിലേക് രണ്ട് ടേബ്ൾ സ്പൂൺ വെളിച്ചെണ്ണ ഒഴിച്ച് അതിലേക് ചതച്ചു വെച്ച ചെറിയ ഉളളിയും വെളുത്തുള്ളിയും കറി വേപ്പിലയും ഇട്ടു നന്നായി വഴറ്റണം.
അതിലേക് മുളക് പൊടി ഇട്ട ശേഷം വേവിച്ചു വെച്ച കപ്പയും കൂടെ ഇട്ട് യോജിപ്പിച്ചെടുക്കുക. ഒരു ടേബ്ൾ സ്പൂൺ പച്ച വെളിച്ചെണ്ണ കൂടെ ഒഴിച്ച് കൊടുത്താൽ സ്വാദിഷ്ടമായ കപ്പസ്റ്റ്യു റെഡി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.