ക്രിസ്മസ് ഉഷാറാക്കാൻ കിടിലൻ ബീഫ് ചില്ലി

ക്രിസ്‌മസ്‌ രുചികരമായ വിഭവങ്ങളുടെയും കൂടി കാലമാണ്. ഇത്തരം ആഘോഷങ്ങൾക്ക്‌ വിഭവ സമൃദ്ധമായ ഭക്ഷണം അനിവാര്യ ഘടകമാണ്. നോൺ വെജിറ്റേറിയൻ വിഭവങ്ങളാണ് ക്രിസ്മസ് കാലത്തിന്‍റെ പ്രത്യേകത.

ചേരുവകൾ

  • ബീഫ് -1 കിലോ
  • ഇഞ്ചി വെളുത്തുള്ളി ചതച്ചത്-1 ടേബിൾ സ്പൂൺ
  • മഞ്ഞൾപൊടി-1/2 ടീസ്പൂൺ
  • സോയ സോസ്-1 ടേബിൾ സ്പൂൺ
  • കുരുമുളക് പൊടി-1 ടേബിൾ സ്പൂൺ
  • കാശ്മീരി ചില്ലി പൌഡർ -1&1/2 ടേബിൾ സ്പൂൺ
  • ഉപ്പ് - ആവശ്യത്തിന്
  • കോൺ ഫ്ലോർ -1 കപ്പ്
  • കറിവേപ്പില-ഒരു പിടി
  • പച്ച മുളക്-4,5 എണ്ണം

ഉണ്ടാക്കുന്ന വിധം

ഒരു പ്രെഷർ കുക്കറിലേക്ക് വലിയ കഷണങ്ങളായി മുറിച്ച ബീഫിലേക്ക് ഇഞ്ചി, വെളുത്തുള്ളി ചതച്ചതും ഉപ്പും മഞ്ഞൾ പൊടിയും കറിവേപ്പിലയും ഇട്ടു 3/4 ഭാഗം വേവിച്ചെടുക്കുക. ശേഷം നീളത്തിൽ മുറിച്ചെടുക്കുക. ഒരു ബൗളിൽ കാശ്മീരി ചില്ലി പൗഡർ, മഞ്ഞൾ പൊടി, കോൺഫ്ലോർ, ചതച്ച വറ്റൽ മുളക്, സോയ സോസ്, ഉപ്പ് വിനാഗിരി, ആവശ്യത്തിന് വെള്ളവും ചേർത്ത് നന്നായി യോജിപ്പിച്ചെടുത്ത ബാറ്ററിലേക്ക് നുറുക്കി വെച്ച ബീഫ് കഷ്ണങ്ങൾ ഇട്ട് നന്നായൊന്നു യോജിപ്പിച്ചെടുത്ത ശേഷം തിളച്ച എണ്ണയിൽ പൊരിച്ചെടുക്കുക. കൂടെ പച്ചമുളകും കറിവേപ്പിലയും പൊരിച്ചെടുക്കുക. രുചികരമായ ബീഫ് ചില്ലി റെഡി.

Tags:    
News Summary - Tasty beef chilly recipe for christmas

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.