ഊണിനൊപ്പം ഒരു തകർപ്പൻ ചൗവ് ചൗവ് തോരൻ

ആവശ്യമുള്ള ചേരുവകൾ:

  • ചൗവ് ചൗവ് - 2 എണ്ണം
  • ചെറിയ ഉള്ളി - ഒരു പിടി
  • വെളുത്തുള്ളി - ഒന്ന്
  • കറിവേപ്പില - ഒരു പിടി
  • വറ്റൽമുളക് - 4/5 എണ്ണം
  • കടുക് - 1 ടീസ്പൂൺ
  • വെളിച്ചെണ്ണ - 2 ടേബിൾ സ്പൂൺ
  • തേങ്ങ (ചിരകിയത്) - 1 കപ്പ്‌
  • മഞ്ഞൾപൊടി -1 ടീസ്പൂൺ
  • പച്ചമുളക് - 2 എണ്ണം
  • ഉപ്പ് - ആവശ്യത്തിന്

തയാറാകേണ്ട വിധം:

ചട്ടിയിൽ വെളിച്ചെണ്ണ ചൂടായി വരുമ്പോൾ കടുക് പൊട്ടിക്കുക. അതിലേക്ക് കറിവേപ്പില, വറ്റൽമുളക്, പച്ചമുളക് എന്നിവ ചേർത്ത് ഇളക്കുക. ശേഷം ചെറിയ ഉള്ളി, വെളുത്തുള്ളി എന്നിവ വഴറ്റുക. അതിലേക്ക് അൽപം ഉപ്പും മഞ്ഞൾ പൊടിയും ചേർത്ത് ഇളക്കുക.

ശേഷം തൊലി കളഞ്ഞു ചെറുതായി അരിഞ്ഞുവെച്ച ചൗവ് ചൗവ് ചേർത്ത് ഇളക്കുക. 2 മിനിട്ട് അടച്ചുവെച്ച് വേവിച്ചതിന് ശേഷം ചിരകിയ തേങ്ങയും ഇതിലേക്ക് ചേർത്തിളക്കുക. വീണ്ടും 5 മിനിട്ട് കൂടി ചെറിയ തീയിൽ വേവിച്ചെടുക്കുക.

Tags:    
News Summary - Tasty Chow Chow Thoran or Chow Chow

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.