അടിപൊളി രുചിയിൽ വ്യത്യസ്തമായ നൂഡിൽസ് പായസം ഉണ്ടാക്കാം.
ഒരു പാത്രത്തിൽ ഒന്നര ടേബിൾ സ്പൂൺ നെയ്യ് ഒഴിച്ച് അതിലേക്ക് കുറച്ച് അണ്ടിപ്പരിപ്പ്, മുന്തിരി എന്നിവ ഇട്ട് പൊരിച്ചെടുക്കുക. എന്നിട്ട് ആ നെയ്യിലേക്ക് പാൽ ഒഴിക്കുക. പാൽ നന്നായി തിളച്ചതിന് ശേഷം അതിലേക്ക് നൂഡിൽസ് പൊട്ടിച്ചു ഇടുക.
ശേഷം രണ്ടോ മൂന്നോ ഏലക്ക പൊടിച്ചു ചേർക്കുക. ശേഷം എടുത്തുവെച്ച പഞ്ചസാരയും ഒരു നുള്ള് ഉപ്പും ചേർത്ത് ചെറുതീയിൽ പതിനഞ്ച് മിനിറ്റ് വേവിച്ചെടുക്കുക. അടിപൊളി നൂഡിൽസ് പായസം തയാർ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.