തക്കാളി വെറുതേ കളയേണ്ട, വട ഉണ്ടാക്കാം

തക്കാളി ഉപയോഗിച്ച് വീട്ടിൽ ഉണ്ടാക്കാവുന്ന രുചികരമായ നാലു മണി പലഹാരമാണ് തക്കാളി വട. ഈ വിഭവം എളുപ്പത്തിൽ തയാറാക്കാവുന്ന വിധമാണ് വിവരിക്കുന്നത്. 

ആവശ്യമുള്ള ചേരുവകൾ:

  • തക്കാളി - 2 എണ്ണം
  • ഇഞ്ചി - ചെറിയൊരു കഷ്ണം
  • വെളുത്തുള്ളി - 2 അല്ലി
  • ബീറ്റ്‌റൂട്ട് - ചെറിയൊരു കഷ്ണം (നിറം കിട്ടാൻ വേണ്ടി മാത്രം)
  • വറ്റൽമുളക് (കശ്മീരി) - 2 എണ്ണം
  • മുളക്പൊടി - 1 സ്പൂൺ
  • ഉപ്പ് - ആവശ്യത്തിന്
  • ഗോതമ്പ് പൊടി - 1കപ്പ്
  • അരിപൊടി -2/3 സ്പൂൺ
  • അപ്പക്കാരം -1/2 സ്പൂൺ
  • കറിവേപ്പില - കുറച്ച്
  • മല്ലിച്ചെപ്പ് - ആവശ്യത്തിന്
  • വെളിച്ചെണ്ണ - ആവശ്യത്തിന്

തയാറാക്കുന്ന വിധം:

തക്കാളി വെള്ളത്തിലിട്ട് തിളപ്പിച്ച് എടുത്ത ശേഷം തൊലി നീക്കുക. കൂടെ ഒരു ഇഞ്ചി കഷ്ണം, വെളുത്തുള്ളി, വറ്റൽമുളക്, ചെറിയ കഷ്ണം ബീറ്റ്‌റൂട്ട്, മുളക്പൊടി, ഉപ്പ് എന്നിവ മിക്സിയിൽ അടിച്ചെടുക്കുക. ഗോതമ്പ് പൊടി, അരിപൊടി, അപ്പക്കാരം എന്നിവ കുറച്ച് വെള്ളം ചേർത്ത് കുഴച്ച് മാവുണ്ടാക്കുക.

ഈ മാവിലേക്ക് തക്കാളി അരച്ചുവെച്ചത് കൂടി ചേർത്ത് മിക്സ് ചെയ്യുക. ശേഷം മല്ലിയിലയും കറിവേപ്പിലയും ചെറുതായി അരിഞ്ഞ് ചേർക്കുക. ഇത് ചെറിയ വടകളാക്കി വെളിച്ചെണ്ണയിൽ പൊരിച്ചെടുക്കുക.

Tags:    
News Summary - Tomato Vada or Thakkali Vada

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.