ഏതൊക്കെ രാജ്യങ്ങളിൽ പോയി ഭക്ഷണം കഴിച്ചാലും നമ്മൾ മലയാളികൾക്ക് എന്നും പ്രിയം നമ്മുടെ നാടൻ വിഭവങ്ങളോടു തന്നെയാണ്. അങ്ങനെ ഒരു നൊസ്റ്റാൾജിക് ഐറ്റം ആണ് നമ്മുടെ നാട്ടിൻപുറത്തെ ചായക്കടയിലെ ചില്ലുകൂട്ടിലെ ആ സോഫ്റ്റ് ഉള്ളിവട. വീട്ടിൽ ഉണ്ടാക്കുന്ന ഉള്ളിവടകളിൽ നിന്നും തികച്ചും വ്യത്യസ്ഥമാണ് അതിന്‍റെ രുചി.
പുറം ഭാഗം നല്ല മുരുമുരുപ്പും ഉൾഭാഗം നല്ല മൃദുലവും. പുതുതലമുറയിലെ കുട്ടികളിൽ പലരും ഈ രുചി അറിഞ്ഞു കാണില്ല. അപ്പൊ ഇന്നു തന്നെ അവർക്ക് ഉണ്ടാക്കികൊടുത്താലോ ചായക്കടയിലെ ആ നാടൻ ഉള്ളിവട, അതും നമ്മുടെ വീട്ടിൽ വെച്ചു തന്നെ! ഒരു ചായ കൂടെ ഉണ്ടെങ്കിൽ സംഗതി ഉഷാർ.
മൈദയിലേക്ക് അരിപ്പൊടി, ഉപ്പ്, ബേക്കിങ് പൗഡർ എല്ലാം ചേർത്ത് മിക്സ് ആക്കുക. ശേഷം സവാളയും ചേർത്ത് നന്നായി മിക്സ് ചെയ്യുക. പിന്നെ പച്ചമുളക്, കറിവേപ്പില, ഇഞ്ചി, തൈര്, വെള്ളം എന്നിവ ചേർത്ത് കൊടുക്കുക. ശേഷം റൂം ടെംപറേച്ചറിൽ മൂന്ന് മുതൽ നാല് മണിക്കൂർ വെക്കുക.
കൈവെള്ളയിൽ അൽപം വെള്ളം തടവിയതിനു ശേഷം മാവ് അൽപം എടുത്തു ഉള്ളം കയ്യിൽ വെച്ചു നടുവിൽ ഹോൾ ഉണ്ടാക്കിയ ശേഷം ചൂടായി വരുന്ന എണ്ണയിലേക്ക് ഇട്ടു കൊടുക്കുക. നമ്മുടെ തട്ടുകടയിലെ ഉള്ളിവട/സവാള വട തയ്യാർ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.