ചിക്കനിലും മട്ടനിലും വളരെ എളുപ്പത്തിൽ ഉണ്ടാക്കാൻ പറ്റിയ ഒരു കശ്മീരി റൈസ് ഐറ്റം ആണ് യഖ്നി പുലാവ്. ബസുമതി അരിയിൽ ഇന്ത്യൻ സ്‌പൈസസ് എല്ലാം കൂട്ടി ഉണ്ടാക്കുന്ന ഒരു വിഭവം. പൊതുവെ യഖ്നി പുലാവ് വെള്ള നിറത്തിലാണ് തയ്യാറാക്കുന്നത്. കൊതിയൂറുന്ന ഫ്ലേവറോടു കൂടി അധികം എണ്ണയൊന്നും ഇല്ലാതെ കഴിക്കാൻ പറ്റിയ സൂപ്പർ റൈസ് വിഭവം. കുട്ടികൾക്കും മുതിർന്നവർക്കും ഒരു പോലെ ഇഷ്ടപ്പെടും യഖ്നി പുലാവ്. പൊതുവെ ചിക്കനിലാണ് ഉണ്ടാക്കാറുള്ളതെങ്കിലും മട്ടനിലും തയ്യാറാക്കിയെടുക്കാവുന്നതാണ്. പാചകം ചെയ്യുന്ന സമയവും ഇതിൽ ഉപയോഗിക്കുന്ന മസാലകളുടെ അളവും അല്പം കൂടുതൽ വേണമെന്ന് മാത്രം.
വലിയ പാത്രത്തിലേക്ക് മേൽപറഞ്ഞ ഒന്ന് മുതൽ 17 വരെയുള്ള ചേരുവകൾ ചേർത്ത് കൊടുത്തു ഹൈ ഫ്ലയിമിൽ അഞ്ച് മിനിറ്റ് തിളപ്പിക്കുക. ശേഷം തീ മീഡിയം ലെവലിൽ ആക്കി 10 മിനിറ്റ് വെക്കുക. ഇനി വേവിച്ച ചിക്കൻ കഷ്ണങ്ങൾ വേറൊരു പാത്രത്തിലേക്ക് മാറ്റുക. തിളപ്പിച്ച വെള്ളം (ചിക്കൻ സ്റ്റോക്ക്) അരിച്ചെടുത്ത ശേഷം മാറ്റി വെക്കുക.
ഒരു പാനിലേക്ക് ഓയിലും വെജിറ്റബിൾ നെയ്യും ഒഴിച്ച് കൊടുത്തു സവാളയും ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് ചേർക്കുക. നന്നായി വഴറ്റുക. ശേഷം വേവിച്ചു മാറ്റിവെച്ച ചിക്കൻ കഷ്ണങ്ങൾ അതിലേക്ക് ചേർക്കുക. പച്ചമുളക് നടുകീറി ഇട്ടു കൊടുക്കുക, വഴറ്റുക. ജാതിക്ക പൊടിയും നല്ല ജീരകത്തിന്‍റെ പൊടിയും തൈരും ചേർത്ത് നല്ല പോലെ മിക്സ് ചെയ്യുക.
അഞ്ച് മിനിറ്റ് മൂടി വെച്ച ശേഷം നേരത്തെ തയ്യാറാക്കി വെച്ച ചിക്കൻ സ്റ്റോക്കും ഒരു ഗ്ലാസ് വെള്ളവും ചേർക്കുക. വെള്ളം തിളച്ചു വരുമ്പോൾ അരി ഇട്ടു കൊടുക്കാം. അതിലേക്ക് ചെറുനാരങ്ങാ പിഴിഞ്ഞ് കൊടുക്കാം. അടച്ചു വെച്ച് 15 മിനിറ്റ് പാകം ചെയ്തെടുക്കാം. നമ്മുടെ രുചിയൂറും യഖ്നി പുലാവ് റെഡി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.