രാ​ജാ​വ്​ ഹ​മ​ദ്​ ബി​ൻ ഈ​സ ആ​ൽ​ ഖ​ലീ​ഫ​

മാധ്യമമേഖലയിൽ സ്വാതന്ത്ര്യം നിലനിർത്താൻ പ്രതിജ്ഞാബദ്ധം -ഹമദ്​ രാജാവ്

​മ​നാ​മ: മാ​ധ്യ​മ​മേ​ഖ​ല​യി​ൽ സ്വാ​ത​ന്ത്ര്യ​വും സു​താ​ര്യ​ത​യും നി​ല​നി​ർ​ത്താ​ൻ ബ​ഹ്​​റൈ​ൻ പ്ര​തി​ജ്ഞാ​ബ​ദ്ധ​മാ​ണെ​ന്ന്​ രാ​ജാ​വ്​ ഹ​മ​ദ്​ ബി​ൻ ഈ​സ ആ​ൽ ഖ​ലീ​ഫ വ്യ​ക്ത​മാ​ക്കി.അ​ന്താ​രാ​ഷ്​​ട്ര മാ​ധ്യ​മ​സ്വാ​ത​ന്ത്ര്യ ദി​നാ​ച​ര​ണ പ​ശ്ചാ​ത്ത​ല​ത്തി​ൽ ഇ​റ​ക്കി​യ പ്ര​ത്യേ​ക പ്ര​സ്​​താ​വ​ന​യി​ലാ​ണ്​ അ​ദ്ദേ​ഹം ഇ​ക്കാ​ര്യം വ്യ​ക്ത​മാ​ക്കി​യ​ത്. മാ​ധ്യ​മ​രം​ഗ​ത്ത്​ പ്ര​വ​ർ​ത്തി​ച്ചു​കൊ​ണ്ടി​രി​ക്കു​ന്ന ബ​ഹ്​​റൈ​നി​ക​ൾ​ക്ക്​ അ​ദ്ദേ​ഹം ആ​ശം​സ​ക​ൾ നേ​രു​ക​യും രാ​ജ്യ​ത്തി​നും ജ​ന​ങ്ങ​ൾ​ക്കു​മാ​യി കൂ​ടു​ത​ൽ പ്ര​വ​ർ​ത്തി​ക്കാ​ൻ ക​ഴി​യു​മെ​ന്ന്​ പ്ര​തീ​ക്ഷ പ്ര​ക​ടി​പ്പി​ക്കു​ക​യും ചെ​യ്​​തു. വി​ക​സ​നം, വ​ള​ർ​ച്ച, സ​മാ​ധാ​നം എ​ന്നീ​ മേ​ഖ​ല​ക​ളി​ൽ ശ​ക്ത​മാ​യ പ​ങ്കാ​ണ്​ മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​ർ​ക്ക്​ നി​ർ​വ​ഹി​ക്കാ​നു​ള്ള​ത്.

എ​ല്ലാ വ​ർ​ഷ​വും മേ​യ്​ മൂ​ന്നി​നാ​ണ്​ യു.​എ​ൻ അ​ന്താ​രാ​ഷ്​​ട്ര മാ​ധ്യ​മ​സ്വാ​ത​ന്ത്ര്യ ദി​ന​മാ​യി ആ​ച​രി​ക്കു​ന്ന​ത്. ‘അ​വ​കാ​ശ​ങ്ങ​ളി​ലു​റ​ച്ച്​ ഭാ​വി​ക്കാ​യി പ്ര​വ​ർ​ത്തി​ക്കാം’ പ്ര​മേ​യ​ത്തി​ലാ​ണ്​ ഇ​​ക്കു​റി പ​രി​പാ​ടി​ക​ൾ സം​ഘ​ടി​പ്പി​ച്ചി​ട്ടു​ള്ള​ത്. മാ​ധ്യ​മ​മേ​ഖ​ല​യി​ലെ പ്ര​ഫ​ഷ​ന​ലി​സ​വും സാ​മൂ​ഹി​ക ബാ​ധ്യ​ത​യും മു​ന്നി​ൽ​വെ​ച്ച്​ മു​ന്നേ​റാ​ൻ മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​ർ​ക്ക്​ ബാ​ധ്യ​ത​യു​ണ്ട്. കാ​ലി​ക​മാ​യ ജ​നാ​ധി​പ​ത്യ മാ​റ്റ​ങ്ങ​ളെ ​ഉ​ൾ​ക്കൊ​ള്ളാ​നും അ​ഭി​പ്രാ​യ​പ്ര​ക​ട​ന സ്വാ​ത​ന്ത്ര്യം ഉ​ത്ത​ര​വാ​ദി​ത്ത പൂ​ർ​ണ​മാ​യി വി​നി​യോ​ഗി​ക്കാ​നും സാ​ധി​ക്കേ​ണ്ട​തു​ണ്ട്.

മ​നു​ഷ്യാ​വ​കാ​ശ​വും മാ​ധ്യ​മ ​സ്വാ​ത​ന്ത്ര്യ​വും സം​ര​ക്ഷി​ക്കു​ന്ന​തി​ൽ ബ​ഹ്​​റൈ​ന്​ മു​ന്നോ​ട്ടു കു​തി​ക്കാ​നാ​യി​ട്ടു​​ണ്ടെ​ന്നും ഹ​മ​ദ്​ രാ​ജാ​വ്​ വി​ല​യി​രു​ത്തി. മ​നു​ഷ്യ​നെ ആ​ദ​രി​ക്കാ​നും വ​ർ​ഗ, വ​ർ​ണ, ഭാ​ഷ, ദേ​ശ, ലിം​ഗ വ്യ​ത്യാ​സ​മി​ല്ലാ​തെ അ​വ​കാ​ശ​ങ്ങ​ൾ വ​ക​വെ​ച്ചു​കൊ​ടു​ക്കാ​നും ക​ഴി​യു​​േ​മ്പാ​ഴാ​ണ്​ ഏ​തൊ​രു സ​മൂ​ഹ​ത്തി​നും ഉ​യ​ർ​ന്നു​നി​ൽ​ക്കാ​ൻ സാ​ധി​ക്കൂ​വെ​ന്നും അ​​ദ്ദേ​ഹം പ്ര​സ്​​താ​വ​ന​യി​ൽ പ​റ​ഞ്ഞു.

Tags:    
News Summary -  King Hamad about media sector 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-11-23 04:14 GMT