കുവൈത്ത് സിറ്റി: കുവൈത്തിൽ ബുധനാഴ്ച 442 കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു. ഇതുവരെ 1,59,264 പേർക്കാണ് വൈറസ് ബാധിച്ചത്. ബുധനാഴ്ച 484 പേർ ഉൾപ്പെടെ 1,52,420 പേർ രോഗമുക്തി നേടി. ഒരാൾ കൂടി മരിച്ചതോടെ രാജ്യത്തെ കോവിഡ് മരണം 951 ആയി. ബാക്കി 5893 പേരാണ് ചികിത്സയിലുള്ളത്. 54 പേർ തീവ്രപരിചരണ വിഭാഗത്തിലാണ്. തീവ്രപരിചരണ വിഭാഗത്തിൽ ഒരാൾ വർധിച്ചു. 10,283 പേർക്കാണ് പുതുതായി കോവിഡ് പരിശോധന നടത്തിയത്. ആകെ 14,25,480 പേർക്കാണ് കുവൈത്തിൽ ഇതുവരെ കോവിഡ് പരിശോധന നടത്തിയത്. ജനുവരിയിൽ പുതിയ കേസുകൾ കൂടുതലാണ്. നവംബർ, ഡിസംബർ മാസങ്ങളിൽ തണുപ്പ് വർധിക്കുന്നതിനാൽ കോവിഡ് വ്യാപനം വർധിക്കുമെന്ന ആശങ്കയുണ്ടായിരുന്ന സ്ഥാനത്ത് നില മെച്ചപ്പെെട്ടങ്കിലും ജനുവരിയിൽ പുതിയ കേസുകൾ വർധിക്കുകയായിരുന്നു. ജനങ്ങൾ കൂടുതൽ ജാഗ്രത പാലിക്കേണ്ടതിെൻറ ആവശ്യകതയിലേക്കാണ് ഇത് വിരൽ ചൂണ്ടുന്നത്. മൂന്നുമാസം മുമ്പ് 3000ത്തിനടുത്ത് പേർ മാത്രം ചികിത്സയിലുണ്ടായിരുന്ന സ്ഥാനത്താണ് 5893ലെത്തിയത്. ജനിതക മാറ്റം സംഭവിച്ച കൊറോണ വൈറസ് കുവൈത്തിൽ രണ്ടുപേരിൽ കണ്ടെത്തുകയും ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.