കുവൈത്ത് സിറ്റി: കുവൈത്തിൽ വെള്ളിയാഴ്ച 976 പുതിയ കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു. ഇതുവരെ 1,82,460 പേർക്കാണ് വൈറസ് ബാധിച്ചത്. ഏഴ് മരണം റിപ്പോർട്ട് ചെയ്തു. ഇതോടെ ആകെ മരണം 1034 ആയി. 920 പേർകൂടി രോഗമുക്തി നേടി. ഇതുവരെ കുവൈത്തിൽ കോവിഡ് മുക്തരായത് 1,70,326 പേരാണ്. ബാക്കി 11,100 പേർ ചികിത്സയിലാണ്. 148 പേർ തീവ്രപരിചരണ വിഭാഗത്തിൽ കഴിയുന്നു. തീവ്രപരിചരണ വിഭാഗത്തിൽ അഞ്ചു പേരുടെ കുറവുണ്ടായി.
10,016 പേർക്കാണ് വൈറസ് പരിശോധന നടത്തിയത്. ആകെ 17,18,097 പേർക്ക് വൈറസ് പരിശോധന നടത്തി. പ്രതിദിന കേസുകൾ ആയിരത്തിനടുത്തായി തുടരുന്നതും കൂടുതൽ മരണം റിപ്പോർട്ട് ചെയ്യുന്നതും ആശങ്കക്ക് വക നൽകുന്നു. പ്രതിദിന രോഗമുക്തിയും ഒപ്പത്തിനൊപ്പമുള്ളതാണ് ആശ്വാസം.
രാജ്യത്തെ ആശുപത്രികളിൽ ലഭ്യമായ െഎ.സി.യു വാർഡുകളുടെ മൂന്നിലൊന്ന് ഇതിനകം നിറഞ്ഞു. കൂടുതൽ െഎ.സി.യു വാർഡ് സ്ഥാപിച്ച് ചികിത്സ ശേഷി വർധിപ്പിക്കാൻ ആരോഗ്യ മന്ത്രാലയം ശ്രമിക്കുന്നു.
രണ്ടാഴ്ചക്കിടെ ഒന്നര ഇരട്ടിയിലധികമാണ് തീവ്രപരിചരണ വിഭാഗത്തിലുള്ളവരുടെ എണ്ണത്തിൽ വർധനവുണ്ടായത്. ആകെ ചികിത്സയിലുള്ളവരുടെ എണ്ണത്തിലും മരണസംഖ്യയിലും ഗണ്യമായ വർധനയുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.