കോ​വി​ഡ്​ കേ​സു​ക​ൾ 500നും ​മു​ക​ളി​ൽ; ജാ​ഗ്ര​ത അ​നി​വാ​ര്യം

കു​വൈ​ത്ത്​ സി​റ്റി: കു​വൈ​ത്തി​ൽ സ​മീ​പ ദി​വ​സ​ങ്ങ​ളി​ൽ കോ​വി​ഡ്​ കേ​സു​ക​ൾ കൂ​ടി​വ​രു​ന്നു. വ്യാ​ഴാ​ഴ്​​ച 540 പു​തി​യ കേ​സു​ക​ൾ റി​പ്പോ​ർ​ട്ട്​ ചെ​യ്​​തു. ഇ​തു​വ​രെ 1,52,978 പേ​ർ​ക്കാ​ണ്​ വൈ​റ​സ്​ ബാ​ധി​ച്ച​ത്. വ്യാ​ഴാ​ഴ്​​​ച 224 പേ​ർ ഉ​ൾ​പ്പെ​ടെ 1,48,239 പേ​ർ രോ​ഗ​മു​ക്തി നേ​ടി. മ​ര​ണം റി​പ്പോ​ർ​ട്ട്​ ചെ​യ്​​തി​ട്ടി​ല്ല.

ഇ​തോ​ടെ രാ​ജ്യ​ത്തെ കോ​വി​ഡ്​ മ​ര​ണം 938 ആ​യി തു​ട​രു​ക​യാ​ണ്​​. ബാ​ക്കി 3801 പേ​രാ​ണ്​ ചി​കി​ത്സ​യി​ലു​ള്ള​ത്. 55 പേ​ർ തീ​വ്ര​പ​രി​ച​ര​ണ വി​ഭാ​ഗ​ത്തി​ലാ​ണ്. 12,279 പേ​ർ​ക്കാ​ണ്​ പു​തു​താ​യി കോ​വി​ഡ്​ പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്.

ന​വം​ബ​ർ, ഡി​സം​ബ​ർ മാ​സ​ങ്ങ​ളി​ൽ കേ​സു​ക​ൾ ഗ​ണ്യ​മാ​യി കു​റ​ഞ്ഞ​തി​ന്​ ശേ​ഷ​മാ​ണ്​ ക​ഴി​ഞ്ഞ ആ​ഴ്​​ച കൂ​ടു​ത​ൽ കേ​സു​ക​ൾ റി​പ്പോ​ർ​ട്ട്​ ചെ​യ്​​ത​ത്. ന​വം​ബ​ർ, ഡി​സം​ബ​റി​ൽ ത​ണു​പ്പ്​ വ​ർ​ധി​ക്കു​ന്ന​തി​നാ​ൽ കോ​വി​ഡ്​ വ്യാ​പ​നം വ​ർ​ധി​ക്കു​മെ​ന്ന ആ​ശ​ങ്ക​യു​ണ്ടാ​യി​രു​ന്ന സ്ഥാ​ന​ത്താ​ണ്​ നി​ല മെ​ച്ച​പ്പെ​ട്ട​ത്.

എ​ന്നാ​ൽ, ജ​നു​വ​രി​യി​ൽ പു​തി​യ കേ​സു​ക​ൾ കൂ​ടു​ത​ലാ​ണ്. 200ന​ടു​ത്ത്​ വ​ന്നി​രു​ന്ന പ്ര​തി​ദി​ന കേ​സു​ക​ൾ 300ഉം 400​ഉം ക​ട​ന്ന്​ 500ന്​ ​മു​ക​ളി​ൽ എ​ത്തി​യ​ത്​ ആ​ശ​ങ്ക​ജ​ന​ക​മാ​ണ്. ജ​ന​ങ്ങ​ൾ കൂ​ടു​ത​ൽ ജാ​ഗ്ര​ത പാ​ലി​ക്കേ​ണ്ട​തി​െൻറ ആ​വ​ശ്യ​ക​ത​യി​ലേ​ക്കാ​ണ്​ ഇ​ത്​ വി​ര​ൽ ചൂ​ണ്ടു​ന്ന​ത്.

മൂ​ന്ന്​ മാ​സ​ത്തി​ന്​ ശേ​ഷ​മാ​ണ്​ 500ലേ​റെ പേ​ർ​ക്ക്​ ഒ​രു ദി​വ​സം കോ​വി​ഡ്​ ​സ്ഥി​രീ​ക​രി​ക്കു​ന്ന​ത്.

Tags:    
News Summary - Covid cases above 500; Precautions are essential

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.