ഗാ​ന്ധിസ്മൃ​തി കു​വൈ​ത്ത് ക്വി​സ് പ്രോ​ഗ്രാം വി​ജ​യി​ക​ൾ ഭാ​ര​വാ​ഹി​ക​ൾ​ക്കൊ​പ്പം

ഗാ​ന്ധിസ്മൃ​തി കു​വൈ​ത്ത് ക്വി​സ് പ്രോ​ഗ്രാം

കു​വൈ​ത്ത് സി​റ്റി: ഗാ​ന്ധി ജ​യ​ന്തി ആ​ഘോ​ഷ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി ഗാ​ന്ധി സ്മൃ​തി കു​വൈ​ത്ത് വി​ദ്യാ​ർ​ഥി​ക​ൾ​ക്കാ​യി ക്വി​സ് പ്രോ​ഗ്രാം സം​ഘ​ടി​പ്പി​ച്ചു.​ മ​ഹാ​ത്മ ഗാ​ന്ധി​യു​ടെ ജീ​വി​ത​ത്തെ ആ​സ്പ​ദ​മാ​ക്കി ന​ട​ന്ന ക്വി​സി​ൽ കു​വൈ​ത്തി​ലെ വി​വി​ധ സ്കൂ​ളു​ക​ളി​ൽ പ​ഠി​ക്കു​ന്ന വി​ദ്യാ​ർ​ഥി​ക​ൾ പ​​ങ്കെ​ടു​ത്തു.

ജെ​റി​മി സി​ജോ മോ​നും ആ​ൻ​ഡ്രൂ വ​ർ​ഗീ​സും അ​ട​ങ്ങി​യ ല​ജ​ൻ​ഡ്സ് ടീം ​ഒ​ന്നാം സ്ഥാ​ന​വും അ​ഭി​രാം സി​സി​ൽ കൃ​ഷ്ണ​യും ഡാ​നി​യ​ൽ തോ​മ​സ് അ​ബ്ര​ഹാ​മും അ​ട​ങ്ങി​യ ഹീ​റോ​സ് ടീം ​ര​ണ്ടാം സ്ഥാ​ന​വും ക്രി​സ് റ​യാ​ൻ ഡി​സൊ​സ​യും യ​ഷി​ത ഭ​ര​ത്വാ​ജും അ​ട​ങ്ങി​യ ബ്രേ​വ് ഹേ​ർ​ട്സ് ടീം ​മൂ​ന്നാം സ്ഥാ​ന​വും ക​ര​സ്ഥ​മാ​ക്കി. മെ​ട്രോ മെ​ഡി​ക്ക​ൽ ഗ്രൂ​പ് ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ന്ന ക്വി​സി​ന് ജെ​യിം​സ് മോ​ഹ​ൻ, ഷീ​ബ പെ​യ്റ്റ​ൻ, ജോ​ബി തോ​മ​സ്, പോ​ളി അ​ഗ​സ്റ്റി​ൻ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

മെ​ട്രോ മെ​ഡി​ക്ക​ൽ ഗ്രൂ​പ് ജ​ന​റ​ൽ മാ​നേ​ജ​ർ ഫൈ​സ​ൽ ഹം​സ ഉ​ദ്ഘാ​ട​നം ചെ​യ്തു. ഗാ​ന്ധി സ്മൃ​തി പ്ര​സി​ഡ​ന്‍റ് പ്ര​ജോ​ദ് ഉ​ണ്ണി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജ​ന​റ​ൽ സെ​ക്ര​ട്ട​റി മ​ധു മാ​ഹി സ്വാ​ഗ​ത​വും ട്ര​ഷ​റ​ർ അ​ഖി​ലേ​ഷ് മാ​ലൂ​ർ ന​ന്ദി​യും പ​റ​ഞ്ഞു. പ​ങ്കെ​ടു​ത്ത എ​ല്ലാ വി​ദ്യാ​ർ​ഥി​ക​ൾ​ക്കും സ​ർ​ട്ടി​ഫി​ക്ക​റ്റും വി​ജ​യി​ക​ൾ​ക്ക് ട്രോ​ഫി​യും വി​ത​ര​ണം ചെ​യ്തു.

സ്വാ​ത​ന്ത്ര്യ ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് ന​ട​ത്തി​യ പ്ര​ബ​ന്ധ മ​ത്സ​ര​ത്തി​ലെ വി​ജ​യി​ക​ൾ​ക്കും സ​മ്മാ​നം വി​ത​ര​ണം ചെ​യ്തു. റെ​ജി സെ​ബാ​സ്റ്റ്യ​ൻ, ലാ​ക് ജോ​സ്, ഷി​ന്റോ ജോ​ർ​ജ്, പോ​ളി അ​ഗ​സ്റ്റി​ൻ, സ​ന്തോ​ഷ് തി​ടു​മ്മ​ൽ, ബി​ജു അ​ല​ക്സാ​ണ്ട​ർ, സു​നീ​ഷ് മാ​ത്യു, റാ​ഷി​ദ് അ​ഹ​മ്മ​ദ്, സോ​ണി മാ​ത്യു, വി​ന​യ​ൻ അ​ഴീ​ക്കോ​ട്, രാ​ജീ​വ് തോ​മ​സ്, അ​ജി​ത് കു​മാ​ർ, ജോ​ബി, കൃ​ഷ്ണ​കു​മാ​രി, ജാ​സ്മി​ൻ ചി​ത്ര​ലേ​ഖ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

Tags:    
News Summary - Gandhi Smriti Kuwait Quiz Program

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.