യൂ​ത്ത് ഇ​ന്ത്യ ഇ​സ്‌​ലാ​മി​ക് ഫെ​സ്റ്റ് പ്രാ​ഥ​മി​ക മ​ത്സ​ര ച​ട​ങ്ങി​ൽ

പ്ര​സി​ഡ​ന്റ്‌ സി​ജി​ൽ ഖാ​ൻ സം​സാ​രി​ക്കു​ന്നു

യൂ​ത്ത് ഇ​ന്ത്യ ഇ​സ്‌​ലാ​മി​ക് ഫെ​സ്റ്റ് പ്രാ​ഥ​മി​ക മ​ത്സ​ര​ങ്ങ​ൾ ന​ട​ന്നു

കു​വൈ​ത്ത് സി​റ്റി: യൂ​ത്ത് ഇ​ന്ത്യ കു​വൈ​ത്ത് പ്ര​വാ​സി മ​ല​യാ​ളി​ക​ൾ​ക്കാ​യി സം​ഘ​ടി​പ്പി​ക്കു​ന്ന ഇ​സ്‌​ലാ​മി​ക്‌ ഫെ​സ്റ്റി​നു മു​ന്നോ​ടി​യാ​യി ഇ​സ്‌​ലാ​മി​ക് ഗാ​നം, അ​റ​ബി​ക് ഗാ​നം ഇ​ന​ങ്ങ​ളി​ൽ പ്രാ​ഥ​മി​ക റൗ​ണ്ട് മ​ത്സ​ര​ങ്ങ​ൾ സം​ഘ​ടി​പ്പി​ച്ചു. ഫ​ഹാ​ഹീ​ലി​ൽ കാ​ലി​ക്ക​റ്റ്‌ ലൈ​വ് ഹാ​ളി​ൽ വെ​ച്ചു ന​ട​ന്ന പ​രി​പാ​ടി​യി​ൽ കു​വൈ​ത്തി​ലെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ലു​ള്ള നി​ര​വ​ധി ഗാ​യ​ക​ർ പ​ങ്കെ​ടു​ത്തു.

പ​രി​പാ​ടി​യി​ൽ യൂ​ത്ത് ഇ​ന്ത്യ കു​വൈ​ത്ത് പ്ര​സി​ഡ​ന്റ്‌ സി​ജി​ൽ ഖാ​ൻ സ്വാ​ഗ​തം പ​റ​ഞ്ഞു. ബ​ഷീ​ർ കൊ​യി​ലാ​ണ്ടി, ഹു​സ്ന അ​ഴി​യൂ​ർ എ​ന്നി​വ​ർ ക​ലാ​പ്ര​ക​ട​ന​ങ്ങ​ൾ വി​ല​യി​രു​ത്തി. ഇ​സ്‌​ലാ​മി​ക്‌ ഫെ​സ്റ്റ് ക​ൺ​വീ​ന​ർ മു​ഹ​മ്മ​ദ്‌ യാ​സി​ർ പ​രി​പാ​ടി​യി​ൽ ന​ന്ദി പ​റ​ഞ്ഞു.

ഒ​ക്ടോ​ബ​ർ 11ന് ​അ​ബ്ബാ​സി​യ അ​സ്പെ​യ​ർ ഇ​ന്ത്യ​ൻ ഇ​ന്റ​ർ​നാ​ഷ​ന​ൽ സ്കൂ​ളി​ലാ​ണ് യൂ​ത്ത് ഇ​ന്ത്യ ഇ​സ്‌​ലാ​മി​ക് ഫെ​സ്റ്റ്. സ്ത്രീ​ക​ൾ​ക്കും പു​രു​ഷ​ന്മാ​ർ​ക്കും കു​ട്ടി​ക​ൾ​ക്കും പ്ര​ത്യേ​ക​മാ​യി വി​വി​ധ മ​ത്സ​ര​ങ്ങ​ൾ ന​ട​ക്കും. മ​ത്സ​രാ​ർ​ഥി​ക​ൾ​ക്ക് www.youthindiakuwait.com എ​ന്ന വെ​ബ്സൈ​റ്റി​ലൂ​ടെ ര​ജി​സ്റ്റ​ർ ചെ​യ്യാം.

Tags:    
News Summary - Youth India Islamic Fest competitions

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.