പ്രതീകാത്മക ചിത്രം

ഇന്ത്യയിലെ ഫാർമസ്യൂട്ടിക്കൽ കമ്പനി സ്‌ഫോടനം: കുവൈത്ത് അനുശോചിച്ചു

കു​വൈ​ത്ത് സി​റ്റി: ഇ​ന്ത്യ​യി​ലെ ആ​ന്ധ്രാ​പ്ര​ദേ​ശി​ൽ ഫാ​ർ​മ​സ്യൂ​ട്ടി​ക്ക​ൽ ക​മ്പ​നി​യി​ലു​ണ്ടാ​യ സ്‌​ഫോ​ട​ന​ത്തി​ൽ കു​വൈ​ത്ത് അ​നു​ശോ​ചി​ച്ചു.

അ​മീ​ർ ശൈ​ഖ് മി​ശ്അ​ൽ അ​ൽ അ​ഹ്മ​ദ് അ​ൽ ജാ​ബി​ർ അ​സ്സ​ബാ​ഹ്, കി​രീ​ടാ​വ​കാ​ശി ശൈ​ഖ് സ​ബാ​ഹ് ഖാ​ലി​ദ് അ​ൽ ഹ​മ​ദ് അ​ൽ മു​ബാ​റ​ക് അ​സ്സ​ബാ​ഹ്, പ്ര​ധാ​ന​മ​ന്ത്രി ശൈ​ഖ് അ​ഹ്മ​ദ് അ​ബ്ദു​ല്ല അ​ൽ അ​ഹ്മ​ദ് അ​സ്സ​ബാ​ഹ് എ​ന്നി​വ​ർ ഇ​ന്ത്യ​ൻ പ്ര​സി​ഡ​ന്റ് ദ്രൗ​പ​ദി മു​ർ​മു​വി​ന് അ​നു​ശോ​ച​ന സ​ന്ദേ​ശം അ​യ​ച്ചു.

ദു​ര​ന്ത​ത്തി​ൽ അ​നു​ശോ​ചി​ച്ച അ​മീ​ർ പ​രി​ക്കേ​റ്റ​വ​ർ വേ​ഗ​ത്തി​ൽ സു​ഖം പ്രാ​പി​ക്ക​ട്ടെ​യെ​ന്നും സ​ന്ദേ​ശ​ത്തി​ൽ കു​റി​ച്ചു. ആ​ന്ധ്ര​പ്ര​ദേ​ശി​ലെ അ​ന​ക​പ്പ​ള്ളി​യി​ൽ മ​രു​ന്ന് ഫാ​ക്ട​റി യൂ​നി​റ്റി​ലാ​ണ് വ​ൻ സ്ഫോ​ട​നം ന​ട​ന്ന​ത്. സം​ഭ​വ​ത്തി​ൽ 18 പേ​ർ മ​രി​ക്കു​ക​യും നി​ര​വ​ധി പേ​ർ​ക്ക് പ​രി​ക്കേ​ൽ​ക്കു​ക​യും ചെ​യ്തി​രു​ന്നു. ഉ​ച്ച​ഭ​ക്ഷ​ണ സ​മ​യ​ത്താ​യി​രു​ന്നു അ​പ​ക​ടം.

Tags:    
News Summary - Pharmaceutical company blast: Kuwait condolence

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.