വെ​സ്റ്റ് ഏ​ഷ്യ​ൻ യൂ​ത്ത് വോ​ളി​ബാ​ൾ ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ കു​വൈ​ത്ത്-​ഖ​ത്ത​ർ മ​ത്സ​ര​ത്തി​ൽ​നി​ന്ന്

വെ​സ്റ്റ് ഏ​ഷ്യ​ൻ യൂ​ത്ത് വോ​ളി​ബാ​ൾ: കു​വൈ​ത്ത് അ​ഞ്ചാം സ്ഥാ​ന​ത്ത്

കു​വൈ​ത്ത് സി​റ്റി: അ​ൽ ഐ​നി​ൽ ന​ട​ന്ന ര​ണ്ടാം വെ​സ്റ്റ് ഏ​ഷ്യ​ൻ യൂ​ത്ത് വോ​ളി​ബാ​ൾ ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ കു​വൈ​ത്ത് ടീം ​അ​ഞ്ചാം സ്ഥാ​ന​ത്തെ​ത്തി. അ​വ​സാ​ന മ​ത്സ​ര​ത്തി​ൽ ഖ​ത്ത​റി​നെ 3-2ന് ​തോ​ൽ​പി​ച്ചാ​ണ് കു​വൈ​ത്ത് മെ​ച്ച​പ്പെ​ട്ട സ്ഥാ​ന​ത്തെ​ത്തി​യ​ത്. തൊ​ട്ടു​മു​മ്പ​ത്തെ മ​ത്സ​ര​ത്തി​ൽ സി​റി​യ​യെ പ​രാ​ജ​യ​പ്പെ​ടു​ത്തി​യെ​ങ്കി​ലും ബ​ഹ്‌​റൈ​നോ​ട് തോ​റ്റ​തോ​ടെ കു​വൈ​ത്തി​ന് സെ​മി സാ​ധ്യ​ത ന​ഷ്ട​പ്പെ​ട്ടി​രു​ന്നു.

ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ സൗ​ദി ടീം ​കി​രീ​ടം നേ​ടി. യു.​എ.​ഇ ര​ണ്ടാം സ്ഥാ​ന​ത്തും ബ​ഹ്‌​റൈ​നും ല​ബ​നാ​നും യ​ഥാ​ക്ര​മം മൂ​ന്നും നാ​ലും സ്ഥാ​ന​ത്തു​മെ​ത്തി.

Tags:    
News Summary - West Asian Youth Volleyball: Kuwait is in fifth place

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.