എ​ജു​ക്കേ​ഷ​ൻ എ​ബൗ ഓ​ൾ ഫൗ​ണ്ടേ​ഷ​ൻ, ലാ​പി​സ് ഗ്രൂ​പ്

യോ​ഗ​ത്തി​ൽ​നി​ന്ന്

‘പു​തി​യ ദി​ന​മെ​ത്തും...’; ഗ​സ്സ​യി​ലെ കു​രു​ന്നു​ക​ളു​ടെ പ​ഠ​ന​ത്തി​നാ​യി ഇ.​എ.​എ

ദോ​ഹ: പ്രി​യ​പ്പെ​ട്ട​തെ​ല്ലാം ന​ഷ്ട​മാ​യി, ഭാ​വി​യെ​ന്ത​ന്ന​റി​യാ​തെ ന​ര​ക​യാ​ത​ന അ​നു​ഭ​വി​ക്കു​ന്ന ഗ​സ്സ​യി​ലെ കു​രു​ന്നു​ക​ൾ​ക്ക് പു​തു ജീ​വി​ത​സ്വ​പ്ന​ങ്ങ​ൾ പ​ക​രാ​ൻ ഖ​ത്ത​ർ ഫൗ​ണ്ടേ​ഷ​ൻ പി​ന്തു​ണ​യു​ള്ള എ​ജു​ക്കേ​ഷ​ൻ എ​ബൗ ഓ​ൾ (ഇ.​എ.​എ) ഫൗ​ണ്ടേ​ഷ​നും ലാ​പി​സ് ഗ്രൂ​പ്പും കൈ​കോ​ർ​ക്കു​ന്നു. സ്കൂ​ളു​ക​ളും വി​ദ്യാ​ഭ്യാ​സ കേ​ന്ദ്ര​ങ്ങ​ളും പാ​ർ​പ്പി​ട​ങ്ങ​ളു​മെ​ല്ലാം ത​ക​ർ​ന്ന​ടി​ഞ്ഞ് നാ​ളെ​യെ കു​റി​ച്ചു​ള്ള പ്ര​തീ​ക്ഷ​ക​ളെ​ല്ലാം പൊ​ലി​ഞ്ഞ കു​ട്ടി​ക​ളു​ടെ വി​ദ്യാ​ഭ്യാ​സ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കാ​യി റേ​ഡി​യോ സം​രം​ഭ​ത്തി​ന് തു​ട​ക്കം കു​റി​ക്കു​ക​യാ​ണ് ഇ.​എ.​എ​യും ലാ​പി​സും.

യൗം ​ജ​ദീ​ദ് (പു​തി​യ ദി​നം) എ​ന്ന​പേ​രി​ലാ​ണ് യു​ദ്ധം ത​ക​ർ​ത്ത ഫ​ല​സ്തീ​ൻ ബാ​ല്യ​ങ്ങ​ൾ​ക്ക് മാ​ന​സി​ക പി​ന്തു​ണ​യും, വി​ദ്യാ​ഭ്യാ​സ​വും ഉ​റ​പ്പാ​ക്കാ​ൻ വി​വി​ധ പ​രി​പാ​ടി​ക​ളു​മാ​യി റേ​ഡി​യോ ബ്രോ​ഡ്കാ​സ്റ്റി​ങ് സം​വി​ധാ​നം ആ​രം​ഭി​ക്കു​ന്ന​ത്.

വി​ദ്യാ​ഭ്യാ​സ​ത്തി​നു​ള്ള അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ൾ മു​ഴു​വ​ൻ ത​രി​പ്പ​ണ​മാ​യ നാ​ട്ടി​ൽ സാ​ധ്യ​മാ​യ വ​ഴി​ക​ളി​ലൂ​ടെ പു​തു​ജീ​വി​ത​വും കെ​ട്ടി​പ്പ​ടു​ക്കാ​ൻ പി​ന്തു​ണ ന​ൽ​കു​ക​യാ​ണ് ഈ ​ദൗ​ത്യ​ത്തി​ലൂ​ടെ ല​ക്ഷ്യ​മി​ടു​ന്ന​ത്. ​

വെ​സ്റ്റ്ബാ​ങ്ക്, ഗ​സ്സ, ജ​റൂ​സ​ലം മേ​ഖ​ല​ക​ളി​ൽ വി​ദ്യാ​ർ​ഥി​ക​ളി​ലേ​ക്ക് ഓ​രോ എ​പ്പി​സോ​ഡു​ക​ളാ​യി എ​ത്തി​ക്കാ​ൻ ക​ഴി​യും വി​ധം അ​ടു​ത്ത ഏ​ഴു മാ​സ​ത്തോ​ളം നീ​ളു​ന്ന​താ​ണ് പ​ഠ​ന​പ​ദ്ധ​തി. ഏ​ഴു മാ​സ​ത്തി​നു​ള്ളി​ൽ ‘യൗം ​ജ​ദീ​ദ്’ 90 എ​പ്പി​സോ​ഡു​ക​ൾ നി​ർ​മി​ച്ച് സം​പ്രേ​ക്ഷ​ണം ചെ​യ്യും. ഏ​ഴ് മു​ത​ൽ 11 വ​​യ​സ്സു​വ​രെ​യു​ള്ള കു​ട്ടി​ക​ൾ​ക്കും അ​വ​രു​ടെ ര​ക്ഷി​താ​ക്ക​ളും സം​ര​ക്ഷ​ക​രും ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​രെ ല​ക്ഷ്യ​മി​ട്ടാ​ണ് പ്രോ​ഗ്രാം ആ​സൂ​ത്ര​ണം ചെ​യ്യു​ന്ന​ത്. വി​നോ​ദം, വി​ജ്ഞാ​നം, നാ​ട​ക​ത്തി​ലൂ​ന്നി​യു​ള്ള ക​ഥ​പ​റ​ച്ചി​ൽ തു​ട​ങ്ങി​യ​വ​യാ​വും ഉ​ള്ള​ട​ക്കം. ഭാ​ഷാ​പ​ഠ​നം, ആ​രോ​ഗ്യം, കൗ​ൺ​സ​ലി​ങ് എ​ന്നി​വ​യാ​വും പ്ര​ധാ​ന വി​ഷ​ങ്ങ​ൾ.

അ​റ​ബി ഭാ​ഷ​യി​ലു​ള്ള എ​ഫ്.​എം റേ​ഡി​യോ ആ​യി മേ​ഖ​ല​യി​ലെ മു​ഴു​വ​ൻ വി​ദ്യാ​ർ​ഥി​ക​ൾ​ക്കും വി​ദ്യാ​ഭ്യാ​സ പ്ര​വ​ർ​ത്ത​ക​ർ​ക്കും ഈ ​ഉ​ള്ള​ട​ക്കം ല​ഭ്യ​മാ​ക്കും. ഫ്രീ​ക്വ​ൻ​സി സ്റ്റേ​ഷ​ൻ ​സം​പ്രേ​ക്ഷ​ണ​ത്തി​നു പു​റ​മെ ഓ​ൺ​ലൈ​ൻ, മൊ​ബൈ​ൽ, സാ​മൂ​ഹ മാ​ധ്യ​മ പ്ലാ​റ്റ്ഫോ​മു​ക​ളി​ൽ ല​ഭ്യ​മാ​വു​ന്ന വി​ഡി​യോ-​ഓ​ഡി​യോ ഉ​ള്ള​ട​ക്ക​ങ്ങ​ളാ​യും ‘യൗം ​ജ​ദീ​ദ്’ എ​ത്തി​ക്കും.

കു​ട്ടി​ക​ൾ​ക്കും, ര​ക്ഷി​താ​ക്ക​ൾ​ക്കും വി​ദ്യാ​ഭ്യാ​സ പ്ര​വ​ർ​ത്ത​ക​ർ​ക്കും ആ​വ​ശ്യ​മാ​യ വി​ധ​ത്തി​ൽ പ​ദ്ധ​തി​യു​ടെ ഉ​ള്ള​ട​ക്കം കൂ​ടു​ത​ൽ വി​പു​ലീ​ക​രി​ക്കു​ക​യും ചെ​യ്യും. പ​ദ്ധ​തി എ​ങ്ങ​നെ സ്വാ​ധീ​നം ചെ​ലു​ത്തു​ന്നു, ആ​വ​ശ്യ​മാ​യ മാ​റ്റ​ങ്ങ​ൾ എ​ന്നി​വ​ക്കാ​യി ക​മ്യൂ​ണി​റ്റി ഫീ​ഡ്ബാ​ക്ക് ഉ​ൾ​പ്പെ​ടെ മാ​ർ​ഗ​ങ്ങ​ളും സ്വീ​ക​രി​ക്കും.

അ​ർ​ഹ​രാ​യ വി​ഭാ​ഗ​ങ്ങ​ൾ​ക്ക് ത​ട​സ്സ​ങ്ങ​ളൊ​ന്നു​മി​ല്ലാ​തെ വി​ദ്യാ​ഭ്യാ​സം ഉ​റ​പ്പാ​ക്കു​ക​യാ​ണ് ലാ​പ്പി​സു​മാ​യി ചേ​ർ​ന്നു​ള്ള പ​ദ്ധ​തി​യി​ലൂ​ടെ ല​ക്ഷ്യ​മി​ടു​ന്ന​തെ​ന്ന് എ​ജു​ക്കേ​ഷ​ൻ എ​ബൗ ഓ​ൾ ഫൗ​ണ്ടേ​ഷ​ൻ സി.​ഇ.​ഒ ഫ​ഹ​ദ് അ​ൽ സു​ലൈ​തി പ​റ​ഞ്ഞു. 60 രാ​ജ്യ​ങ്ങ​ളി​ലാ​യി 19 ദ​ശ​ല​ക്ഷം ഗു​ണ​ഭോ​ക്താ​ക്ക​ളി​ലേ​ക്ക് വി​വി​ധ മാ​ർ​ഗ​ങ്ങ​ളി​ലൂ​ടെ ഫൗ​ണ്ടേ​ഷ​ൻ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ എ​ത്തി​ക്കു​ന്നു.

ഒ​രു സ​മൂ​ഹ​ത്തി​ന്റെ വ​ള​ർ​ച്ച​യു​ടെ​യും ഉ​ന്ന​മ​ന​ത്തി​ന്റെ​യും പ്ര​ധാ​ന​ഘ​ട​കം വി​ദ്യാ​ഭ്യാ​സ​മാ​ണ് എ​ന്ന നി​ല​യി​ലാ​ണ് ഫൗ​ണ്ടേ​ഷ​ൻ സാ​ധ്യ​മാ​യ മാ​ർ​ഗ​ങ്ങ​ൾ സ്വീ​ക​രി​ക്കു​ന്ന​ത് -അ​ദ്ദേ​ഹം വി​ശ​ദീ​ക​രി​ച്ചു. എ​ല്ലാ കു​ട്ടി​ക​ളും ഉ​യ​ർ​ന്ന നി​ല​വാ​ര​മു​ള്ള വി​ദ്യാ​ഭ്യാ​സ​ത്തി​നും സാ​മൂ​ഹി​ക​വും വൈ​കാ​രി​ക​വു​മാ​യ പി​ന്തു​ണ​യും അ​ർ​ഹി​ക്കു​ന്ന​വ​രാ​ണെ​ന്ന് ലാ​പി​സ് ഗ്രൂ​പ് സി.​ഇ.​ഒ അ​ല​ക്സ് ദി​യ​ർ പ​റ​ഞ്ഞു.

‘ദു​രി​ത​ങ്ങ​ളു​ടെ​യും ന​ഷ്ട​ങ്ങ​ളു​ടെ​യും കാ​ല​ത്തും ഫ​ല​സ്തീ​നി​ക​ൾ​ക്ക് വി​ദ്യാ​ഭ്യാ​സം നേ​ടു​ന്ന​തി​നു​വേ​ണ്ടി​യാ​ണ് യൗം ​ജ​ദീ​ദ് രൂ​പ​ക​ൽ​പ​ന ചെ​യ്തി​രി​ക്കു​ന്ന​തെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ഒ​രു വ​ർ​ഷം പി​ന്നി​ട്ട ഗ​സ്സ​യി​ലെ ഇ​സ്രാ​യേ​ൽ ആ​​ക്ര​മ​ണ​ങ്ങ​ളി​ൽ 42,700ൽ ​ഏ​റെ പേ​രാ​ണ് ഇ​തി​ന​കം കൊ​ല്ല​പ്പെ​ട്ട​ത്. ഇ​വ​രി​ൽ 11,000ത്തി​ലേ​റെ പേ​ർ കു​ട്ടി​ക​ളാ​ണ്. ഇ​തി​ന​കം ഗ​സ്സ​യി​ലെ 196 വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ളും ഇ​സ്രാ​​യേ​ൽ ത​ക​ർ​ത്തു​വെ​ന്നാ​ണ് റി​പ്പോ​ർ​ട്ട്.

Tags:    
News Summary - A new day will come-EAA for the education of children in Gaza

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.