കരുത്തുള്ള മനസ്സും കരുത്തുള്ള ശരീരവും. ഇതുരണ്ടുമായാൽ വിജയം പിറകേവരും- പറയുന്നത് ഖത്തറിെൻറ ലോക ഹൈജമ്പ് താരം മുഅ്തസ് ഈസ ബര്ഷിം. ലോകത്തെ മികച്ച പുരുഷ അത്ലറ്റ്. ജമൈക്കയുടെ ഇതിഹാസതാരം ഉസൈൻ ബോൾട്ടായിരുന്നു മുൻഗാമി. കരുത്തുള്ള ശരീരമെന്നാൽ ആരോഗ്യമുള്ള ശരീരം എന്നാണർഥമെന്നും ബർഷിം പറയുന്നു. ദോഹയിൽ ഒരു സുഡാനി കുടുംബത്തിൽ 1991 ജൂൺ 24നാണ് ബർഷിം ജനിക്കുന്നത്. നല്ലൊരു അത്ലറ്റായ പിതാവ് തന്നെയായിരുന്നു പ്രചോദനം.
ദോഹയിലെ പ്രാദേശിക ക്ലബിൽ പരിശീലകനായിരുന്ന പിതാവിെൻറ ൈകപിടിച്ച് കുട്ടിക്കാലത്ത് പരിശീലനത്തിന് പോകുമായിരുന്നു. ഒാട്ടത്തിലും ലോങ്ജമ്പിലുമായിരുന്നു ആദ്യം പ്രിയം. ഹൈജമ്പ് കൂടുതൽ രസകരമായി തോന്നിയതിനാൽ 15ാം വയസ്സിൽ ഉയരങ്ങളിലേക്ക് കണ്ണയക്കാൻ തുടങ്ങി.
ആസ്പെയർ സോണിൽ ചേർന്നതോടെയാണ് വിശ്വചാമ്പ്യനിലേക്കുള്ള വിജയകഥ തുടങ്ങുന്നത്. അന്താരാഷ്ട്രതലത്തിലെ ആദ്യനേട്ടം 2010ലെ ഏഷ്യൻ ഇൻഡോർ അത്ലറ്റിക്സ് ചാമ്പ്യൻഷിപ്പിലെ സ്വർണമെഡലാണ്.
2.43 കുറിച്ച് നിലവിലെ ഏഷ്യൻ റെക്കോഡിെൻറ ഉടമയാണ്. 2012ലെ ലണ്ടൻ ഒളിമ്പിക്സിൽ വെങ്കലം നേടി. റിയോ ഒളിമ്പിക്സിൽ 2.36 മീറ്റർ ചാടി ഖത്തറിെൻറ ആദ്യ ഒളിമ്പിക്സ് വെള്ളി മെഡൽ ജേതാവായി.
2011ലെ ഏഷ്യൻ അത്ലറ്റിക്സിലും 2011ലെ മിലിട്ടറി ലോകഗെയിംസിലും സ്വർണം കൊയ്തു. സിരകളിൽ ഇപ്പോഴും ആവേശം തുടിക്കും, 2019ൽ ദോഹയിൽ നടന്ന ലോക അത്ലറ്റിക്സ് ചാമ്പ്യൻഷിപ്പിലെ ബർഷിമിെൻറ വിജയപ്രകടനം. പരിക്കുമൂലം ദീർഘകാലം ട്രാക്കിൽനിന്ന് വിട്ടുനിൽക്കേണ്ടിവന്ന ബർഷിമിെൻറ ഗംഭീര തിരിച്ചുവരവുകൂടിയായിരുന്നു ആ ലോകമേള. വിട്ടുമാറാതെ കൂടെയുണ്ടായിരുന്ന പുറംേവദനയെ പടിക്ക് പുറത്തുനിർത്തിയാണ് അയാൾ അന്ന് വീണ്ടും ലോകചാമ്പ്യനായത്.
ഖലീഫ സ്റ്റേഡിയത്തിൽ ഇരച്ചെത്തിയ 40,000 കാണികളെ സാക്ഷിനിർത്തി ഇടത്കാലിൽനിന്ന് കുതിച്ചുയർന്ന് ജമ്പിങ് ബാറിന് മുകളിൽ വായുവിൽ ശരീരം വില്ലുപോലെ വളച്ചുവെച്ചു, വിഖ്യാത അമേരിക്കൻ ഹൈജമ്പർ ഡിക്ക് ഫോസ്ബെറിയുടെ 'ഫോസ്ബറി േഫ്ലാപ്പ്' ശൈലിയിൽ. 2.37 മീറ്റർ മറികടന്ന് വായു വിട്ട് ഭൂമിയിൽ മെയ്യ് തൊട്ടപ്പോൾ വീണ്ടും അയാൾ ഉയരത്തിെൻറ വിശ്വചാമ്പ്യനിലേക്ക് പിറവിയെടുത്തു, അങ്ങനെ ഹൈജമ്പിലെ ആഗോളചക്രവർത്തിയായി.
അതും ചരിത്രത്തിലെ എക്കാലത്തെയും മികച്ച രണ്ടാമത്തെ ഉയരവും താണ്ടി. കോവിഡ് കാലത്തും പൊതുജനങ്ങൾക്ക് ബർഷിം പ്രചോദനമായിരുന്നു. വീട്ടിൽ കഴിയുേമ്പാഴും പരിശീലനത്തിൽ അദ്ദേഹം കൂടുതൽ സജീവമായിരുന്നു. പുതിയ സാഹചര്യത്തിലും പരമാവധി ചെയ്യുക, മികച്ചത് പ്രതീക്ഷിക്കുക-ബർഷിം പറയുന്നു.
'ഗൾഫ് മാധ്യമം' ഓഫിസിലും രജിസ്റ്റർ ചെയ്യാം
ഫെബ്രുവരി അഞ്ചിന് നടക്കുന്ന 'ഖത്തർ റൺ 2021' പങ്കെടുക്കുന്നതിന് ദോഹയിലെ 'ഗൾഫ് മാധ്യമം' ഓഫിസിൽ നേരിെട്ടത്തിയും രജിസ്റ്റർ ചെയ്യാം. ഗൾഫ് സിനിമ സിഗ്നലിലെ 'മിസ്ർ ഇൻഷുറൻ'സ് കെട്ടിടത്തിലാണ് ഓഫിസ്.
വിവരങ്ങൾക്ക് 55373946, 66742974 എന്നീ നമ്പറുകളിൽ വിളിക്കാം. 'നല്ല ആരോഗ്യത്തിലേക്ക്' എന്ന സന്ദേശവുമായി 'ഗൾഫ്മാധ്യമം' നടത്തുന്ന 'ഖത്തർ റൺ 2021' ഇത്തവണ ഫെബ്രുവരി അഞ്ചിന് േദാഹ ആസ്പെയർ പാർക്കിലാണ്. രാവിലെ 6.30ന് തുടങ്ങും.
പത്ത് കിലോമീറ്റർ, അഞ്ച് കിലോമീറ്റർ, മൂന്ന് കിലോമീറ്റർ വിഭാഗങ്ങളിലായാണ് മത്സരം. http://zadventures.org/gulfmadhyamam qatarrun.html എന്ന ലിങ്കിലൂടെയാണ് രജിസ്റ്റർ ചെയ്യേണ്ടത്.
പത്ത് കിലോമീറ്റർ, അഞ്ച് കിലോമീറ്റർ വിഭാഗത്തിൽ പുരുഷന്മാർക്കും സ്ത്രീകൾക്കും വെവ്വേറെയാണ് മത്സരം. 110 റിയാലാണ് രജിസ്ട്രേഷൻ ഫീസ്. ജൂനിയർ വിഭാഗത്തിൽ മൂന്നു കിലോമീറ്ററിലാണ് മത്സരം. 55 റിയാലാണ് ഫീസ്. ഏഴ് വയസ്സുമുതൽ 15 വയസ്സുവരെയുള്ളവർക്ക് പങ്കെടുക്കാം.
ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും വെവ്വേറെയാണ് മത്സരം. ഏഴു മുതൽ പത്തു വയസ്സുവരെയുള്ളവർക്ക് ൈപ്രമറി വിഭാഗത്തിലും 11 വയസ്സുമുതൽ 15 വയസ്സുവരെയുള്ളവർ സെക്കൻഡറി വിഭാഗത്തിലുമാണ് മത്സരിക്കുക. എല്ലാ വിഭാഗത്തിലും ആദ്യ മൂന്നു സ്ഥാനത്തെത്തുന്നവരെ ഗംഭീര സമ്മാനങ്ങളാണ് കാത്തിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.