ആം​ബു​ലേ​റ്റ​റി കെ​യ​ർ സെ​ന്‍റ​ർ തീ​വ്ര​പ​രി​ച​ര​ണ വി​ഭാ​ഗം ഉ​ദ്​​ഘാ​ട​നം ചെ​യ്ത ശേ​ഷം ആ​രോ​ഗ്യ മ​ന്ത്രി ഹ​നാ​ൻ മു​ഹ​മ്മ​ദ്​ അ​ൽ കു​വാ​രി സ​ന്ദ​ർ​ശി​ക്കു​ന്നു

ആംബുലേറ്ററി കെയർ ​ ഐ.സി.യു തുറന്നു

ദോ​ഹ: ആം​ബു​ലേ​റ്റ​റി കെ​യ​ർ സെ​ന്‍റ​റി​ലെ പു​തി​യ തീ​വ്ര​പ​രി​ച​ര​ണ വി​ഭാ​ഗം പൊ​തു​ജ​നാ​രോ​ഗ്യ മ​ന്ത്രി ഡോ. ​ഹ​നാ​ൻ മു​ഹ​മ്മ​ദ് അ​ൽ കു​വാ​രി ഉ​ദ്ഘാ​ട​നം ചെ​യ്തു.

അ​ടി​യ​ന്ത​ര ന​ട​പ​ടി​ക​ൾ​ക്ക് ശേ​ഷം രോ​ഗി​ക​ൾ​ക്ക് ക്രി​ട്ടി​ക്ക​ൽ കെ​യ​ർ സേ​വ​നം ന​ൽ​കു​ക​യും നി​രീ​ക്ഷ​ണം സാ​ധ്യ​മാ​ക്കു​ക​യും ചെ​യ്യു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് ഇ​ത്. ആം​ബു​ലേ​റ്റ​റി കെ​യ​ർ സെ​ന്‍റ​റി​ന്‍റെ ഒ​ന്നാം നി​ല​യി​ൽ സ്ഥാ​പി​ച്ച പു​തി​യ യൂ​നി​റ്റി​ൽ ശ​സ്​​ത്ര​ക്രി​യ​ക്കും രോ​ഗി​ക​ൾ​ക്കു​മാ​യി ഒ​രു ഐ​സൊ​ലേ​ഷ​ൻ റൂ​മും 14 ഐ.​സി.​യു കി​ട​ക്ക​ക​ളു​മാ​ണു​ള്ള​ത്. തീ​വ്ര​പ​രി​ച​ര​ണം ആ​വ​ശ്യ​മാ​യ മു​തി​ർ​ന്ന രോ​ഗി​ക​ളെ​യും ശി​ശു​ക്ക​ളാ​യ രോ​ഗി​ക​ളെ​യും ഉ​ൾ​ക്കൊ​ള്ളാ​ൻ വി​ധ​ത്തി​ലാ​ണ് യൂ​നി​റ്റ്. മെ​ഡി​ക്ക​ൽ സി​റ്റി​യി​ലെ ആ​ശു​പ​ത്രി​ക​ളാ​യ ആം​ബു​ലേ​റ്റ​റി കെ​യ​ർ സെ​ന്‍റ​ർ, വി​മ​ൻ​സ്​ വെ​ൽ​ന​സ്​ ആ​ൻ​ഡ് റി​സ​ർ​ച് സെ​ന്‍റ​ർ, ഖ​ത്ത​ർ റി​ഹാ​ബി​ലി​റ്റേ​ഷ​ൻ ഇ​ൻ​സ്​​റ്റി​റ്റ്യൂ​ട്ട് എ​ന്നി​വി​ട​ങ്ങ​ളി​ൽ​നി​ന്നു​ള്ള ഗു​രു​ത​രാ​വ​സ്ഥ​യി​ലു​ള്ള രോ​ഗി​ക​ൾ​ക്ക് ഉ​ന്ന​ത നി​ല​വാ​ര​ത്തി​ൽ അ​ടി​യ​ന്ത​ര സേ​വ​നം പു​തി​യ യൂ​നി​റ്റ് ല​ഭ്യ​മാ​ക്കു​മെ​ന്ന് മ​ന്ത്രി ഡോ. ​ഹ​നാ​ൻ അ​ൽ കു​വാ​രി പ​റ​ഞ്ഞു.

സാ​ധാ​ര​ണ​യാ​യി ആം​ബു​ലേ​റ്റ​റി കെ​യ​ർ സം​വി​ധാ​നം എ​ന്ന​ത് രോ​ഗി​ക​ളെ പ​രി​ശോ​ധി​ക്കു​ക​യും ആ​വ​ശ്യ​മാ​യ പ്രാ​ഥ​മി​ക ശു​ശ്രൂ​ഷ ന​ൽ​കി ഉ​ട​ൻ​ത​ന്നെ വീ​ടു​ക​ളി​ലെ​ത്തി​ക്കു​ക​യോ അ​ല്ലെ​ങ്കി​ൽ കു​റ​ച്ച് സ​മ​യം നി​രീ​ക്ഷ​ണ​ത്തി​ൽ വി​ടു​ക​യോ ആ​ണ് ചെ​യ്യു​ന്ന​ത്.

എ​ന്നാ​ൽ, ആം​ബു​ലേ​റ്റ​റി കെ​യ​ർ സെ​ന്‍റ​റി​ൽ പു​തി​യ ഐ.​സി.​യു തു​ട​ങ്ങാ​നു​ള്ള തീ​രു​മാ​നം നി​ർ​ണാ​യ​ക​മാ​യി​രു​ന്നു​വെ​ന്നും സെ​ന്‍റ​ർ മേ​ധാ​വി ഡോ. ​ഖാ​ലി​ദ് അ​ൽ ജ​ൽ​ഹാം പ​റ​ഞ്ഞു.

തീ​വ്ര​പ​രി​ച​ര​ണ വി​ഭാ​ഗ​ത്തി​ൽ വി​ദ​ഗ്ധ​രും പ​രി​ച​യ​സ​മ്പ​ന്ന​രു​മാ​യ ജീ​വ​ന​ക്കാ​രാ​ണ് പു​തി​യ ഐ.​സി.​യു യൂ​നി​റ്റി​ൽ നി​യ​മി​ക്ക​പ്പെ​ട്ടി​രി​ക്കു​ന്ന​ത്. 28 ദി​വ​സം പ്രാ​യ​മാ​യ​ത് മു​ത​ലു​ള്ള കു​ഞ്ഞു​ങ്ങ​ളെ നി​രീ​ക്ഷി​ക്കു​ന്ന​തി​നു​ള്ള പീ​ഡി​യാ​ട്രി​ക് സേ​വ​ന​വും 14 വ​യ​സ്സി​ന് മു​ക​ളി​ലേ​ക്കു​ള്ള​വ​രെ ചി​കി​ത്സി​ക്കു​ന്ന​തി​നാ​യു​ള്ള അ​ഡ​ൽ​ട്ട് സേ​വ​ന​വു​മാ​ണ് ഇ​വി​ടെ​യു​ള്ള​ത്. 

Tags:    
News Summary - Ambulatory care ICU opened

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.