ദോഹ: ഏബിള്‍ ഇന്റര്‍നാഷനല്‍ ഗ്രൂപ്പിെൻറ സ്റ്റാഫ് വെല്‍ഫെയർ സംഘടനയായ എറോസും ഹമദ് മെഡിക്കല്‍ കോര്‍പറേഷനുമായി ചേര്‍ന്ന് രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. ഏബിള്‍ വാട്ടര്‍ പ്ലാന്റ് ഫാക്ടറിയുടെ അങ്കണത്തില്‍ നടന്ന ക്യാമ്പ് ഖത്തര്‍ ഇന്ത്യന്‍ ഓതേഴ്സ് ഫോറം പ്രസിഡൻറ് ഡോ. സാബു ഉദ്ഘാടനം ചെയ്തു. ചെയര്മാന് അന്‍സാര്‍ അരിമ്പ്ര അധ്യക്ഷത വഹിച്ചു. ഐ.സി.സി യൂത്ത് വിങ് മാനേജ്മെന്റ് കമ്മിറ്റി അംഗം അബ്ദുല്ല പൊയില്‍ സംസാരിച്ചു. സാമൂഹ്യ സേവന ദൗത്യം ഏറ്റെടുക്കുന്ന ചെയര്മാന് സിദ്ദീഖ് പുറായലിനെ ഡോ. സാബു പ്രശംസിച്ചു. കമ്പനി എം.ഡി ഖാലിദ് കമ്പളവന്‍, ജനറല്‍ മാനേജര്‍ അഷ്കര്‍, മായി ദോഹ ചെയര്മാന് ഹുസൈന് റഹ്മാനി, അനസ് എന്നിവര്‍ പങ്കെടുത്തു. എറോസ് കണ്‍വീനര്‍ സുഹാസ് പുള്ളിപൊയില്‍ സ്വാഗതവും മുഹ്താജ് നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.