കോവിഡ്​: പുതിയ രോഗികൾ 229, രോഗമുക്​തർ 267

ദോഹ: ഖത്തറിൽ ശനിയാഴ്​ച 229 പേർക്കുകൂടി കോവിഡ്​ രോഗം സ്​ഥിരീകരിച്ചു. 267 പേർക്ക്​ രോഗമുക്​തിയുമുണ്ടായി.ഇതോടെ ആകെ രോഗികൾ 2848 ആയി​. ശനിയാഴ്​ച 4874 പേർക്കാണ്​ പരിശോധന നടത്തിയത്​. 7,19,057 പേർക്കാണ്​ ആകെ പരിശോധന നടത്തിയത്​. 1,23,146 പേർക്ക്​​ ഇതുവരെ വൈറസ്​ബാധ സ്​ഥിരീകരിച്ചു.

മരിച്ചവരും രോഗം ഭേദമായവരും ഉൾപ്പെടെയാണിത്​. ഇന്നലെ ആരും മരിച്ചിട്ടില്ല. 209 പേരാണ്​ ആകെ മരിച്ചത്​.1,20,089 പേരാണ്​ ആകെ രോഗമുക്​തി നേടിയത്​. 414 പേരാണ്​ വിവിധ ആശുപത്രികളിൽ ചികിത്സയിലുള്ളത്​. 58 പേരാണ്​തീവ്രപരിചരണവിഭാഗത്തിലുള്ളത്​.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.