അൽ ശമാൽ മുനിസിപ്പാലിറ്റി അധികൃതർ പാർക്കിൽ അണുനശീകരണം നടത്തുന്നു

കോവിഡ്: അണുനശീകരണവുമായി ശമാൽ മുനിസിപ്പാലിറ്റി

ദോഹ: കോവിഡ് -19 പ്രതിരോധ പ്രവർത്തനങ്ങളുടെയും സുരക്ഷാ മുൻകരുതലുകളുടെയും ഭാഗമായി അൽ ശമാൽ മുനിസിപ്പാലിറ്റി സ്​്ട്രീറ്റുകളിലുൾപ്പെടെ സർവിസ്​ അഫേഴ്സ്​ വകുപ്പ് അണുനശീകരണ കാമ്പയിൻ സംഘടിപ്പിച്ചു.

സ്​ട്രീറ്റുകൾക്ക് പുറമെ, അൽ ശമാൽ, അബു സുലുഫ്, അൽ റുവൈസ്​, മത്സ്യച്ചന്ത, തുറമുഖവിപണി എന്നിവിടങ്ങളിലെ പബ്ലിക് പാർക്കുകൾ, പള്ളികൾ, റസ്​റ്റാറൻറുകൾ, വാണിജ്യ കേന്ദ്രങ്ങൾ, ഔട്ട്​ലെറ്റുകൾ എന്നിവയിലെല്ലാം അണുനശീകരണം നടത്തി.

അൽ റുവൈസ്​ ഹെൽത്ത് സെൻറർ, ഇൻഡസ്​ട്രിയൽ ഏരിയ, ലേബർ ക്യാമ്പുകൾ, അൽ ശമാൽ അറവുശാല എന്നിവയും അണുനശീകരണം നടത്തിയിട്ടുണ്ട്​.

അൽ ശീഹാനിയ മുനിസിപ്പാലിറ്റിയിലെ ശൈത്യകാല വിപണികളിലൊന്നായ അൽ ശീഹാനിയ പച്ചക്കറിവിപണി മുനിസിപ്പാലിറ്റി അധികൃതർ വൃത്തിയാക്കി അണുനശീകരണം നടത്തി. അൽ ശീഹാനിയ ഉൾപ്പെടെ അഞ്ച് കേന്ദ്രങ്ങളിലായുള്ള ശൈത്യകാല പച്ചക്കറി വിപണിക്ക് ഇന്നലെ തുടക്കമായിരുന്നു. അൽ വക്റ, അൽ മസ്​റൂഅ, അൽ ശമാൽ, അൽഖോർ-ദഖീറ എന്നിവിടങ്ങളിലാണ് മറ്റു ചന്തകൾ പ്രവർത്തിക്കുന്നത്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.