ഖത്തറിൽ നാളെ മുതൽ കോവിഡ്​ വാക്​സിൻ നൽകും; എല്ലാവർക്കും സൗജന്യം

ദോഹ: ഖത്തറിൽ ഡിസംബർ 23 മുതൽ കോവിഡ്​ വാക്​സിൻ നൽകിത്തുടങ്ങും. ബുധനാഴ്ച മുതൽ കോവിഡ്​ 19 വാക്​സിൻ കാമ്പയിൻ തുടങ്ങുമെന്ന്​ പൊതുജനാരോഗ്യമന്ത്രാലയം അധികൃതരാണ്​ വാർത്തസമ്മേളനത്തിൽ അറിയിച്ചത്​. അൽവജ്​ബ, ലിബൈബ്​, അൽ റുവൈസ്​, ഉംസലാൽ, റൗദത്​ അൽ ഖെയ്​ൽ, അൽ തുമാമ, മുഐദർ എന്നീ ഏഴ്​ ഹെൽത്​ സെൻററുകൾ വഴിയാണ്​ ​വാക്​സിൻ നൽകുക.

ആദ്യഘട്ടത്തിൽ പ്രായമായവർ, ദീർഘകാല അസുഖങ്ങളുള്ളവർ, ആരോഗ്യപ്രവർത്തകർ എന്നിവർക്കാണ്​ വാക്​സ​ിൻ നൽകുക. രാജ്യത്തെ എല്ലാവർക്കും നൽകാനുള്ള വാക്​സിൻ എത്തിക്കുമെന്നും നിലവിൽ ആദ്യബാച്ചാണ്​ എത്തിയിരിക്കുന്നതെന്നും അധികൃതർ പറഞ്ഞു.

ഫൈസർ, മൊഡേണ കമ്പനികളുടെ വാക്​സിനാണ്​ രാജ്യത്ത്​ നൽകുന്നത്​. സ്വദേശികൾക്കും വിദേശികൾക്കും സൗജന്യമായാണ്​ വിതരണം. തുടക്കത്തിൽ ആർക്കും നിർബന്ധമാക്കില്ല. രാജ്യത്ത്​ ഡിസംബർ 21ന്​ കോവിഡ്​ വാക്​സിൻെറ ആദ്യബാച്ച്​ എത്തുമെന്ന്​​ പൊതുജനാരോഗ്യമന്ത്രാലയം നേരത്തേ അറിയിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട്​ മന്ത്രാലയം മുന്നൊരുക്കങ്ങൾ നടത്തിയിടുണ്ട്​.

രാജ്യം കരാർ ഒപ്പിട്ട ഫൈസർ കമ്പനിയുടെയും മൊഡേണ കമ്പനിയുടെയും കോവിഡ്​ വാക്​സിനുകൾക്ക്​ മന്ത്രാലയം അംഗീകാരം നൽകുകയും ചെയ്​തു. വാക്​സിനുമായി ബന്ധപ്പെട്ട വിവരങ്ങൾ പൊതുജനങ്ങൾക്ക്​ നൽകാനും നടപടിക്രമങ്ങൾക്കുമായി മന്ത്രാലയം പുതിയ മൈക്രോസൈറ്റ്​ തുടങ്ങുകയും ചെയ്​തു.

https://covid19.moph.gov.qa/EN/Covid19Vaccine എന്ന ലിങ്കിൽ വിവരങ്ങൾ ലഭ്യമാണ്​. മന്ത്രാലയത്തിൻെറ ആരോഗ്യനിർദേശങ്ങൾ പാലിച്ചായിരിക്കും വാക്​സിൻ പൊതുജനങ്ങൾക്ക്​ നൽകുക. പൗരൻമാർക്കും താമസക്കാർക്കും സൗജന്യമായാണ്​ വാക്​സിൻ നൽകുകയെന്ന്​ നേരത്തേ തന്നെ അധികൃതർ അറിയിച്ചിട്ടുണ്ട്​.

കോവിഡ്​ വാകസിൻ സംബന്ധിച്ച എല്ലാ വിവരങ്ങളും അടങ്ങിയതാണ്​ പുതിയ മൈക്രോസൈറ്റ്​. വാക്​സിൻ എങ്ങ​െനയാണ് പ്രവർത്തിക്കുന്നത്​ എന്നത്​ സംബന്ധിച്ച വിവരങ്ങളും ഇതിൽ ലഭ്യമാണ്​. പ്രായമായവർ, ദീർഘകാലരോഗമുള്ളവർ, ആരോഗ്യവ്രർത്തകർ എന്നിവർക്കായിരിക്കും വാക്​സിൻ നൽകുന്നതിൽ മുൻഗനയുണ്ടാവുക.

ഖത്തറിലെയും ലോകത്തിറെ വിവിധ ഭാഗങ്ങളിലെയും അനുഭവങ്ങളു​െട വെളിച്ചത്തിൽ പ്രായമായവരിൽ കോവിഡ്​ കൂടുതൽ പ്രയാസങ്ങൾ സൃഷ്​ടിക്കുന്നതായും മരണത്തിന്​ വരെ കാരണമാകുന്നതായും തെളിഞ്ഞതാണ്​. 65 വയസ്സിന്​ മുകളിൽ പ്രായമായവരിൽ കോവിഡ്​ രൂക്ഷമായ പ്രയാസങ്ങൾ സൃഷ്​ടിക്കുന്നുണ്ട്​. ഇവരിൽ മറ്റ്​ ദീർഘകാലരോഗങ്ങൾ ഉള്ളതുമാണ്​ കാരണം.

പ്രമേഹം, ആസ്​ത്​മ, ഹൃദ്രോഗം, പ്രതിരോധശേഷിക്കുറവ്​ തുടങ്ങിയ ദീർഘകാല ആരോഗ്യപ്രശ്​നം ഉള്ളവരിൽ പ്രായഭേദമന്യേ കോവിഡ്​ പ്രായാസം സൃഷ്​ടിക്കുന്നുണ്ട്​. ഡോക്​ടർമാർ, നഴ്​സുമാർ, മറ്റ്​ ആരോഗ്യപ്രവർത്തകർ എന്നിവർ രോഗികളുമായി കൂടുതൽ അടുത്തിടപഴകുന്നവരാണ്​. ഇതിനാൽ ഇത്തരക്കാർക്ക്​ രോഗികളിൽനിന്ന്​ രോഗബാധ ഏൽക്കാൻ സാധ്യത കൂടുതലുമാണ്​. ആരോഗ്യപ്രവർത്തകർക്ക്​ കോവിഡ്​ ബാധിച്ചാൽ മറ്റ്​ രോഗികൾ, വീട്ടിലുള്ളവർ തുടങ്ങിയവർക്ക്​ രോഗബാധ ഉണ്ടാകാൻ സാധ്യത കൂടുതലുമാണ്​. ഇതിനാലാണ്​ ഈ ഗണത്തിൽപെടുന്നവർക്ക്​ കോവിഡ്​ വാക്​സിൻ നൽകുന്നതിൽ മുൻഗണന നൽകുന്നത്​.

വാക്​സിൻ പൊതുസംശയങ്ങൾ, ഉത്തരങ്ങൾ

എന്ന്​ മുതൽ ഖത്തറിൽ കോവിഡ്​ വാക്​സിൻ?

യു.എസ്​.എ ആസ്​ഥാനമായ ഫൈസർ, മൊഡേണ കമ്പനികളുമായാണ്​ ഖത്തർ കോവിഡ്​ വാക്​സ​ിനായി കരാർ ഒപ്പുവെച്ചിരിക്കുന്നത്​. ഇരുകമ്പനികഷളുടെയും വാക്​സിനുകൾ അടിയന്തര ഘട്ടങ്ങളിൽ ആളുകൾക്ക്​ നൽകാൻ ആരോഗ്യമന്ത്രാലയത്തിൻെറ ഫാർമസി ആൻഡ്​​ ഫാർമസ്യൂട്ടിക്കൽ കൺട്രോൾ വകുപ്പാണ്​ അനുമതി നൽകിയിരിക്കുന്നത്​.

വാക്​സിനുകൾ സുരക്ഷിതവും അന്താരാഷ്​ട്ര ഗുണമേൻമയുള്ളതുമാണെന്നാണ്​ വിലയിരുത്തൽ. യു.എസ്​.എ, ബ്രിട്ടൻ തുടങ്ങിയ രാജ്യങ്ങളിലും ഈ കമ്പനികളു​െട വാക്​സിന്​ അംഗീകാരം ലഭിച്ചിട്ടുണ്ട്​. വാക്​സിനുകൾ ഉപയോഗിച്ച്​ തുടങ്ങുന്നതോടെ കോവിഡ്​ പൂർണമായും നിയന്ത്രിക്കാനാവുമെന്നും സാധാരണ ജീവിതം കൈവരിക്കാൻ സാധിക്കുമെന്നാണ്​ പ്രതീക്ഷിക്കുന്നത്​.

എല്ലാവർക്കും കോവിഡ്​ വാക്​സിൻ ലഭ്യമാകുമോ?

എല്ലാ താമസക്കാർക്കും പൗരൻമാർക്കും നൽകാനാകുന്ന അളവിൽ വാക്​സിൻ രാജ്യത്ത്​ എത്തിക്കാനുള്ള നടപടി സ്വീകരിച്ചിട്ടുണ്ട്​. എന്നാൽ, ചില വിഭാഗങ്ങൾക്ക്​ ആരോഗ്യകാരണങ്ങളാൽ മുൻഗണന നൽകും. പ്രായമായവർ, ദീർഘകാലരോഗമുള്ളവർ, ആരോഗ്യവ്രർത്തകർ എന്നിവർക്കായിരിക്കും വാക്​സിൻ ആദ്യഘട്ടത്തിൽ നൽകുക.

ഞാൻ ആരോഗ്യവാനാണ്​, വാക്​സിൻ വേണോ?

യുവാക്കളിലും ആരോഗ്യവാൻമാരിലും കോവിഡ്​ ബാധ കൂടുതൽ പ്രയാസങ്ങൾ ഉണ്ടാക്കില്ല. എന്നാൽ, മറ്റുള്ളവർക്ക്​ വൈറസ്​ ബാധ ഏൽക്കുന്ന അതേ അളവിൽ ത​െന്ന ഇത്തരക്കാർക്കും ​ൈവറസ്​ ബാധ ഏൽക്കാൻ സാധ്യതയുണ്ട്​. ഇതിനാൽ യുവാക്കളിൽ വൈറസ്​ ബാധയുണ്ടായാൽ മറ്റുള്ളവർക്കും ​ൈവറസ്​ പടരാൻ സാധ്യത ഒരേ അളവിലാണ്​.

ചെറുപ്പക്കാരിൽനിന്ന്​ വൈറസ്​ ബാധയേൽക്കുന്നത്​ ഒരുപക്ഷേ പ്രായമായവർക്കും ദീർഘകാല രോഗം പോലുള്ള, രോഗപ്രതിരോധ ശേഷി കുറഞ്ഞവർക്കുമായിരിക്കും. ഇതിനാൽ ഒരാൾ സ്വയം വാക്​സിൻ സ്വീകരിച്ചാൽ അത്​ മറ്റുള്ളവരെ ​ൈവറസ്​ ബാധയേൽക്കുന്നതിൽനിന്ന്​ രക്ഷിക്കുന്ന നടപടി കൂടിയാണ്​.

കുട്ടികൾക്ക്​ കോവിഡ്​ വാക്​സിൻ?

ഇതുവരെ കുട്ടികളിൽ കോവിഡ്​ വാക്​സിൻ പരീക്ഷിച്ച്​ അംഗീകാരം ലഭിച്ചിട്ടില്ല. നിലവിലെ പരീക്ഷണങ്ങളെല്ലാം മുതിർന്നവരിലാണ്​ നടത്തിയിട്ടുള്ളത്​. മുതിർന്നവരിൽ കോവിഡ്​ വാക്​സിനുമായി ബന്ധപ്പെട്ട സുരക്ഷയും ഗുണമേൻമയും മാത്രമേ നിലവിൽ അംഗീകരിക്കപ്പെട്ടിട്ടുള്ളൂ. ഖത്തറിലും അടിയന്തരഘട്ടത്തിൽ മുതിർന്നവരിൽ കോവിഡ്​ വാക്​സിൻ നൽകാനാണ്​ ആരോഗ്യമന്ത്രാലയം നിലവിൽ അംഗീകാരം നൽകിയിരിക്കുന്നത്​.

അലർജി പ്രശ്​നങ്ങളുള്ളവർക്ക്​?

അലർജിയും മരുന്നുകളുടെ പാർശ്വഫലപ്രശ്​നങ്ങളും ഉള്ളവരിൽ ഫൈസർ വാക്​സിനും മൊഡേണ വാക്​സിനും നൽകില്ല. ഇത്തരം പ്രശ്​നങ്ങളുള്ളവർ കോവിഡ്​ വാക്​സിൻ സ്വീകരിക്കുന്നതിന്​ മുമ്പ്​ തങ്ങളു​െട ഡോക്​ടർമാരു​െട ഉപദേശ നിർദേശങ്ങൾ തേടണം.

വാക്​സിൻ സുരക്ഷിതമാണോ?

കോവിഡ്​ വാക്​സിനുകളുമായി ബന്ധപ്പെട്ട നിർമാണപ്ര​ക്രിയകളും പരീക്ഷണകാര്യങ്ങളുമെല്ലാം നടന്നത്​ വളരെ ചുരുങ്ങിയ സമയത്തിലായതിനാൽ വാക്​സിൻ സുരക്ഷിതമാണോ എന്ന സംശയം സ്വാഭാവികമാണ്​. ലോകം ഇന്നുവരെ കണ്ടിട്ടില്ലാത്ത സാഹചര്യങ്ങൾ ആയതിനാൽ വാക്​സിനുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും വളരെ പെ​ട്ടെന്നാണ്​ നടന്നുവരുന്നത്​. ഇപ്പോഴും ലോകത്തിൻെറ വിവിധ ഭാഗങ്ങളിൽ ഫലപ്രദമായ വാക്​സിൻ ഉണ്ടാക്കാൻ പരീക്ഷണങ്ങളു പ്രക്രിയകളും നടന്നുവരികയാണ്​. എന്നാൽ, നിലവിലെ കാര്യങ്ങൾ ​െവച്ച്​ കോവിഡ്​ വാക്​സിൻ സുരക്ഷതമാണെന്ന്​ പറയാനാകും.

വാക്​സിന്​ ശേഷം സാധാരണ ജീവിതം?

2020 എന്നത്​ ലോകം മുഴുവൻ ഏറ്റവും പരീക്ഷണം നിറഞ്ഞ കാലമാണ്​. പല വിധത്തിൽ ജീവിതത്തിൻെറ എല്ലാ മേഖലകളിലും കോവിഡ്​ മനുഷ്യനെ ബാധിച്ചിട്ടുണ്ട്​. എന്നാൽ, ഫലപ്രദമായ കോവിഡ്​ വാക്​സിൻ എല്ലാവരും സ്വീകരിക്കുന്ന അവസ്​ഥ വന്നുകഴിഞ്ഞാൽ ഖത്തറിൽ ജനജീവിതം മുമ്പത്തേപോലെ സാധാരണ നിലയിൽ ആകുമെന്ന്​ തന്നെയാണ്​ പ്രതീക്ഷിക്കപ്പെടുന്നത്​.

വാക്​സിൻ സൗജന്യം

ഖത്തറിൽ എല്ലാവാർക്കും വാക്​സിൻ സൗജന്യമായിരിക്കുമെന്ന്​ നേരത്തേ തന്നെ ആരോഗ്യമന്ത്രലയം പറഞ്ഞിട്ടുണ്ട്​. സ്വദേശികൾക്കും പ്രവാസികൾക്കും അടക്കം എല്ലാവർക്കും കോവിഡ്​ വാക്​സിൻ സൗജന്യമായാണ്​ നൽകുക.

Tags:    
News Summary - covid will be vaccinated in Qatar from tomorrow

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.