കോവിഡ്​: ഇന്നലെ 214 രോഗമുക്തർ 227 പേർക്കുകൂടി കോവിഡ്​ സ്​ഥിരീകരിച്ചു

ദോഹ: തിങ്കളാഴ്ച ഖത്തറിൽ 227 പേർക്കുകൂടി കോവിഡ്​ സ്​ഥിരീകരിച്ചു. 214 പേർക്കാണ്​ രോഗമുക്തി. നിലവിലുള്ള ആകെ രോഗികൾ 2888 ആണ്​. ഇന്നലെ 4658 പേരെയാണ്​ പരിശോധിച്ചത്​. ഇതുവരെ 7,64,925 പേർക്ക്​ പരിശോധന നടത്തിയപ്പോൾ ആകെ 1,25,311 പേർക്കാണ്​ വൈറസ്​ബാധ സ്​ഥിരീകരിച്ചത്​. രോഗം മാറിയവരും മരിച്ചവരും ഉൾപ്പെടെയാണിത്​. ഇന്നലെ മരണം റിപ്പോർട്ട് ചെയ്തിട്ടില്ല. ആകെ മരണം 214 ആണ്​. ഇതുവരെ 1,22,209 പേരാണ്​ രോഗമുക്തി നേടിയിരിക്കുന്നത്​. 437 പേരാണ്​ വിവിധ ആശുപത്രികളിൽ ചികിത്സയിൽ കഴിയുന്നത്​. 55 പേർ തീവ്രപരിചരണ വിഭാഗത്തിലുണ്ട്​. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.