ദാന ബിൻത് മുഹമ്മദ് അൽ നുഐമി

ഫിഫ ട്രൈബ്യൂണലിൽ ഇടംപിടിച്ച്​ ദാന മുഹമ്മദ്​

ദോഹ: ഫിഫയുടെ ഫുട്ബാൾ തർക്കപരിഹാര സമിതിയിലേക്ക് ഖത്തരി വനിതയായ ദാന ബിൻത് മുഹമ്മദ് അൽ നുഐമി തെരഞ്ഞെടുക്കപ്പെട്ടു. സുപ്രീംകമ്മിറ്റി ഫോർ ഡെലിവറി ആൻഡ് ലെഗസി നിയമകാര്യ വിഭാഗം എക്​സിക്യൂട്ടിവ് ഡയറക്​ടറാണ് ദാന അൽ നുഐമി. 2021 ഒക്ടോബർ മുതൽ 2025 ഒക്ടോബർ വരെ കാലയളവിലേക്കാണ് നിയമനം.

ഭൂഖണ്ഡാന്തര, അന്താരാഷ്​ട ഫുട്ബാൾ സംഘടനകളിലേക്കും ഫെഡറേഷനുകളിലേക്കുമുള്ള ഉന്നത പദവികളിലേക്ക് തെരഞ്ഞെടുക്കപ്പെടുന്ന ഖത്തറിൽനിന്നുള്ള ഏറ്റവും പുതിയ വ്യക്തിയാണ് ദാന ബിൻത് മുഹമ്മദ് അൽ നുഐമി. ഇതിനകംതന്നെ ഖത്തരി ഫുട്ബാൾ കുടുംബത്തിൽനിന്ന്​ നിരവധി പേരാണ് അന്താരാഷ്​ട്ര ഫുട്ബാൾ സംഘടനകളുടെയും ഫെഡറേഷനുകളുടെയും തലപ്പത്ത് എത്തിയിരിക്കുന്നത്.

അന്താരാഷ്​ട്ര കായിക സംഘടനകളുടെ ഉന്നത പദവികളിൽ ഖത്തറിൽനിന്നുള്ള യുവാക്കൾ എത്തുന്നത് സുപ്രീംകമ്മിറ്റിക്കും ഖത്തർ ഫുട്ബാൾ അസോസിയേഷനും ഏറെ ഗുണകരമാകും. കളിക്കാർക്കും ക്ലബുകൾക്കും തുല്യ പ്രാതിനിധ്യം നൽകി വിവിധ തർക്കങ്ങളുടെ മധ്യസ്ഥത വഹിക്കുകയും വിധി പ്രഖ്യാപിക്കുകയും ചെയ്യുന്ന സ്വതന്ത്ര വിധിനിർണയ സമിതിയാണ് ഫിഫ തർക്ക പരിഹാര സമിതി.  

Tags:    
News Summary - Dana Mohammed joins FIFA tribunal

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.