ദോഹ: ഖത്തർ ദേശീയ വിഷൻ 2030ന്റെ അടിസ്ഥാന ലക്ഷ്യങ്ങളിൽ ഒന്നാണ് പരിസ്ഥിതി വികസന പദ്ധതികളെന്ന് അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനി. കാലാവസ്ഥാ വ്യതിയാനത്തെയും, മരുഭൂവൽകരണത്തെയും ചെറുക്കുകയെന്നത് ഏറ്റവും മുൻഗണന നൽകുന്ന കാര്യമാണ്- ദോഹ അന്താരാഷ്ട്ര ഹോർട്ടികൾചറൽ എക്സ്പോക്ക് തുടക്കം കുറിച്ചതിനു പിന്നാലെ സമൂഹ മാധ്യമമായ ‘എക്സ്’ പേജിൽ പങ്കുവെച്ച കുറിപ്പിൽ അമീർ വ്യക്തമാക്കി.
2008ൽ രാജ്യം ദീർഘവീക്ഷണത്തോടെ പ്രഖ്യാപിച്ച ഖത്തർ ദേശീയ വിഷൻ 2030ന്റെ നാല് പ്രധാന ലക്ഷ്യങ്ങളിൽ ഒന്നാണ് പരിസ്ഥിതി വികസനവും. മരുഭൂവൽകരണവും, കാലാവസ്ഥാ വ്യതിയാനവും നേരിടുകയെന്നതിൽ നിർണായകമാണ് ദോഹ അന്താരാഷ്ട്ര ഹോർട്ടികൾചറൽ എക്സ്പോയും. മേഖലയിലും അറബ് രാജ്യത്തുമായി നടക്കുന്ന ആദ്യ അന്താരാഷ്ട്ര ഹോർട്ടികൾചറൽ എക്സിബിഷനാണ് ഖത്തർ വേദിയാവുന്നത്. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നുള്ള അതിഥികളെയും എക്സ്പോയിലേക്ക് സ്വാഗതം ചെയ്യുന്നു -അമീർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.