മൂ​ന്നി​ട​ങ്ങ​ളി​ൽ ഈ​ദ് ഫ​യ​ർ വ​ർ​ക്സ്

ദോ​ഹ: പെ​രു​ന്നാ​ൾ ആ​ഘോ​ഷ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി ഖ​ത്ത​റി​ൽ ഇ​ത്ത​വ​ണ​യും ആ​കാ​ശ​ത്ത് വ​ർ​ണ​ങ്ങ​ൾ വി​രി​യി​ച്ച് വെ​ടി​ക്കെ​ട്ടു​യ​രും. പെ​രു​ന്നാ​ൾ പി​റ തെ​ളി​ഞ്ഞ​തി​നു പി​ന്നാ​ലെ നാ​ലു​ദി​വ​സ​ങ്ങ​ളി​ൽ വി​വി​ധ ഇ​ട​ങ്ങ​ളി​​ലാ​യി ക​രി​മ​രു​ന്ന് ഷോ ​അ​ര​ങ്ങേ​റു​മെ​ന്ന് വി​സി​റ്റ് ഖ​ത്ത​ർ അ​റി​യി​ച്ചു. സൂ​ഖ് വാ​ഖി​ഫ് പാ​ർ​ക്ക്, ക​താ​റ ക​ൾ​ച​റ​ൽ വി​ല്ലേ​ജ്, അ​ൽ വ​ക്റ ഓ​ൾ​ഡ് സൂ​ഖ് വാ​ട്ട​ർ ഫ്ര​ണ്ട് എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ് പെ​രു​ന്നാ​ളി​ന്റെ ഒ​ന്നാം ദി​നം മു​ത​ൽ ക​രി​മ​രു​ന്ന് പ്ര​ദ​ർ​ശ​നം ന​ട​ക്കു​ന്ന​ത്. രാ​ത്രി 8.30 മു​ത​ലാ​യി​രി​ക്കും ഇ​ത്.

സ്വ​ദേ​ശി​ക​ളും താ​മ​സ​ക്കാ​രും ഉ​ൾ​പ്പെ​ടെ പൊ​തു​ജ​ന​ങ്ങ​ൾ​ക്ക് ആ​സ്വ​ദി​ക്കാ​നാ​യി എ​ത്താ​വു​ന്ന​താ​ണ്. എ​ല്ലാ പെ​രു​ന്നാ​ളി​ലും രാ​ജ്യ​ത്തി​ന്റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ലാ​യി ന​ട​ക്കു​ന്ന ക​രി​മ​രു​ന്ന് പ്ര​ദ​ർ​ശ​നം (ഫ​യ​ർ വ​ർ​ക്സ്) ആ​സ്വ​ദി​ക്കാ​ൻ ആ​യി​ര​ങ്ങ​ളാ​ണ് ത​ടി​ച്ചു​കൂ​ടു​ന്ന​ത്.

Tags:    
News Summary - Eid fire works at three places

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.