ദോഹ: ഖത്തറിൽ രോഗികൾ കൂടിവരുന്നത് കോവിഡിൻെറ രണ്ടാം വരവിൻെറ സൂചനയാണെന്ന് പൊതുജനാരോഗ്യമന്ത്രാലയം. ലോകത്തിൻെറ വിവിധ ഭാഗങ്ങളിൽ പല രാജ്യങ്ങളിലും കോവിഡിൻെറ രണ്ടാംവരവും മൂന്നാംവരവും ഉണ്ടാകുന്നു. ഖത്തറിൽ അടുത്തിടെ പുതിയ രോഗികളുടെ എണ്ണവും കൂടിവരികയാണ്. ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെടുന്നവരുടെയും തീവ്രപരിചരണവിഭാഗത്തിൽ ആകുന്നവരുടെയും എണ്ണം കൂടിവരികയാണ്.
ഖത്തറിലും കോവിഡിൻെറ രണ്ടാംവരവുണ്ടാകുന്നു എന്നതിൻെറ സൂചനയാണ് ഇത്. കോവിഡ് 19ദേശീയ സ്ട്രാറ്റജിക് ഗ്രൂപ്പ് തലവനും ഹമദ് മെഡിക്കൽ കോർപറേഷൻ സാംക്രമികരോഗവിഭാഗം തലവനുമായ ഡോ. അബ്ദുല്ലതീഫ് അൽഖാൽ ആണ് വ്യാഴാഴ്ച രാത്രി വൈകി നടന്ന വാർത്താസമ്മേളനത്തിൽ ഇക്കാര്യങ്ങൾ പറഞ്ഞത്. ദിനേനയുള്ള പുതിയ കോവിഡ് രോഗികളുെട എണ്ണം ഖത്തറിൽ ക്രമേണ ഉയരുകയാണ്. ഉയർച്ചയുടെ തോത് കൂടിത്തന്നെ നിലനിൽക്കുന്നു. ആശുപത്രിയിൽ ആകുന്നവരുടെയും തീവ്രപരിചരണവിഭാഗത്തിൽ ആകുന്നവരുടെയും എണ്ണം വർധിക്കുന്നത് കൂടുതൽ ആശങ്കയുണ്ടാക്കുന്നു. അടുത്ത ദിവസങ്ങളിലെയോ അടുത്ത ആഴ്ചയിലെയോ കണക്കുകൾ പരിശോധിക്കണം.
എങ്കിൽ മാത്രമേ കൂടുതൽ കാര്യങ്ങൾ പറയാൻകഴിയൂ. എന്നാൽ നിലവിലുള്ള ഘടകങ്ങൾ കോവിഡ് രണ്ടാം വരവിൻെറ ആദ്യഘട്ട സൂചനകളാണെന്ന് പറയാൻ കഴിയുമെന്നും അദ്ദേഹം പറഞ്ഞു. ഈ സാഹചര്യത്തിൽ പ്രതിരോധ മാർഗങ്ങൾ സ്വീകരിക്കുന്നതിൽ ആളുകൾ കൂടുതൽ ജാഗ്രത പാലിക്കണം. എങ്കിലേ മഹാമാരിയുടെ രണ്ടാംവരവ് ഇല്ലാതാക്കാൻ കഴിയൂ. അടുത്ത ആഴ്ചകളിലും ഇതേ സ്ഥിതി തുടർന്നാൽ നിയന്ത്രണങ്ങൾ പുനസ്ഥാപിക്കേണ്ടിവരും. നിയന്ത്രങ്ങൾ കൊണ്ടുവന്നതിൻെറ ആദ്യഘട്ടത്തിലേക്ക് രാജ്യത്തിന് തിരിച്ചുപോകേണ്ടിവരുമെന്നും അദ്ദേഹം പറഞ്ഞു.
അരലക്ഷത്തിലധികം പേർ രാജ്യത്ത് കോവിഡ വാക്സിൻ കുത്തിവെപ്പെടുത്തുകഴിഞ്ഞു. കുത്തിവെപ്പിൻെറ കാര്യത്തിൽ രാജ്യം വലിയ നാഴികക്കല്ലാണ് പിന്നിട്ടിരിക്കുന്നതെന്നും അേദ്ദഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.