മാസ്ക് ഇനി എവിടെയും വേണ്ട

ദോ​ഹ: കോ​വി​ഡ് കാ​ല​ത്തി​ന്റെ ശേ​ഷി​പ്പാ​യി ചി​ല ഇ​ട​ങ്ങ​ളി​ൽ ഏ​ർ​പ്പെ​ടു​ത്തി​യ നി​ർ​ദേ​ശ​ങ്ങ​ൾ കൂ​ടി പി​ൻ​വ​ലി​ച്ച​തോ​ടെ മാ​സ്കി​ൽ​നി​ന്ന് സ​മ്പൂ​ർ​ണ മോ​ച​ന​മാ​യി. ബു​ധ​നാ​ഴ്ച ചേ​ർ​ന്ന മ​ന്ത്രി​സ​ഭ യോ​ഗ​ത്തി​ലെ തീ​രു​മാ​ന​പ്ര​കാ​രം ആ​രോ​ഗ്യ​മ​ന്ത്രാ​ല​യം ക​ഴി​ഞ്ഞ ദി​വ​സ​മാ​ണ് അ​വ​ശേ​ഷി​ച്ച ഇ​ട​ങ്ങ​ളി​ൽ​നി​ന്ന് കൂ​ടി മാ​സ്ക് നി​ബ​ന്ധ​ന പി​ൻ​വ​ലി​ച്ച​ത്.

വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ളി​ൽ ഉ​പ​ഭോ​ക്താ​ക്ക​ളു​മാ​യി ഇ​ട​പെ​ടു​ന്ന ജീ​വ​ന​ക്കാ​ർ​ക്കും, ആ​ശു​പ​ത്രി-​​ആ​രോ​ഗ്യ കേ​ന്ദ്ര​ങ്ങ​ൾ എ​ന്നി​വി​ട​ങ്ങ​ളി​ൽ പ്ര​വേ​ശി​ക്കു​ന്ന​വ​ർ​ക്കും ഇ​നി മാ​സ്ക് നി​ർ​ബ​ന്ധ​മി​ല്ല.

2020 മാ​ർ​​ച്ച് മാ​സ​ത്തോ​ടെ കോ​വി​ഡ് വ്യാ​പ​നം സ​ജീ​വ​മാ​യ കാ​ല​ത്താ​യി​രു​ന്നു മാ​സ്ക് ഉ​പ​യോ​ഗം പ​തി​വ് ശീ​ല​മാ​യി മാ​റി​യ​ത്. ഏ​റെ​ക്കാ​ലം മാ​സ്ക് നി​ത്യ​ജീ​വി​ത​ത്തി​ന്റെ ഭാ​ഗ​മാ​യി മാ​റി. കോ​വി​ഡ് വ്യാ​പ​ന ഭീ​തി കു​റ​ഞ്ഞ​തോ​ടെ നി​യ​ന്ത്ര​ണ​ങ്ങ​ൾ നീ​ക്കി മാ​സ്കി​ന്റെ ഉ​പ​യോ​ഗം ല​ഘൂ​ക​രി​ച്ചു. പൊ​തു ഇ​ട​ങ്ങ​ളും സ്വ​കാ​ര്യ ഇ​ട​ങ്ങ​ളി​ലു​മെ​ല്ലാം മാ​സ്ക് പ​ടി​ക്കു പു​റ​ത്താ​യെ​ങ്കി​ലും ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​ക്കു​മ്പോ​ൾ മാ​സ്ക് അ​ണി​യ​ണ​മെ​ന്ന നി​ർ​ദേ​ശം നി​ല​നി​ന്നി​രു​ന്നു. കോ​വി​ഡ് ഭീ​തി പൂ​ർ​ണ​മാ​യി മാ​റി​യ സാ​ഹ​ച​ര്യ​ത്തി​ലും മു​ൻ​ക​രു​ത​ൽ എ​ന്ന​നി​ല​യി​ൽ ആ​ശു​പ​ത്രി​യി​ൽ മാ​സ്ക് ഉ​പ​യോ​ഗം തു​ട​ർ​ന്നു. ഏ​റ്റ​വും ഒ​ടു​വി​ലാ​ണി​പ്പോ​ൾ മ​ന്ത്രി​സ​ഭ അ​വ​ലോ​ക​ന യോ​ഗ​ത്തി​ന്റെ നി​ർ​ദേ​ശ​പ്ര​കാ​രം അ​തും ഒ​ഴി​വാ​ക്കി​യ​ത്.

അ​തേ​സ​മ​യം, പ​നി, ചു​മ, ജ​ല​ദോ​ഷം ഉ​ൾ​​പ്പെ​ടെ ശാ​രീ​രി​ക ബു​ദ്ധി​മു​ട്ടു​ക​ളു​ള്ള​വ​ർ രോ​ഗി​ക​ളെ സ​ന്ദ​ർ​ശി​ക്കാ​നാ​യി ആ​ശു​പ​ത്രി​ക​ളി​ലെ​ത്ത​രു​തെ​ന്ന് ആ​രോ​ഗ്യ മ​ന്ത്രാ​ല​യം ജാ​ഗ്ര​താ നി​ർ​ദേ​ശം ന​ൽ​കി. 

Tags:    
News Summary - Ministry of Health Removes Mask Restrictions

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.