യു.എസിലെ രാഷ്​ട്രീയമാറ്റം; ഉപരോധം നീങ്ങൽ പ്രതീക്ഷ പുലരുമോ?

ദോഹ: ഖത്തറിനെതിരായി തുടരുന്ന ഉപരോധം നീങ്ങുമെന്ന പ്രതീക്ഷ പുലരുമോ? അമേരിക്കൻ പ്രസിഡൻറ്​, വൈസ്​ പ്രസിഡൻറ്​ തെരഞ്ഞെടുപ്പിൽ ജോ ബൈഡനും കമല ഹാരിസും വിജയിച്ച പശ്ചാത്തലത്തിലാണ്​ ഈ ചോദ്യമുയരുന്നത്​. പ്രസിഡൻറ്​ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട അമേരിക്കയിലെ രാഷ്​ട്രീയ ബഹളങ്ങൾക്കിടയിൽ സ്​റ്റേറ്റ്​ സെക്രട്ടറി മൈക്ക്​ പോംപിയോ ഗൾഫടക്കമുള്ള വിദേശരാജ്യങ്ങളിൽ വെള്ളിയാഴ്​ച മുതൽ സന്ദർശനം നടത്തുന്നുണ്ട്​.​ ഏഴ്​ രാഷ്​ട്രങ്ങളിലേക്കുള്ള സന്ദർശനത്തിൽ അദ്ദേഹം ഖത്തറിലുമെത്തും. യു.എ.ഇ, സൗദി അറേബ്യ, ഫ്രാൻസ്​, തുർക്കി, ​േജാർജിയ, ഇസ്രായേൽ എന്നീ രാജ്യങ്ങളിലും അദ്ദേഹം പര്യടനം നടത്തും. വരുന്ന വെള്ളിയാഴ്​ച അദ്ദേഹം അമേരിക്കയിൽനിന്ന്​ പുറ​െപ്പടും. നവംബർ 13 മുതൽ 23 വരെയാണ്​ ഏഴ്​ രാഷ്​ട്ര സന്ദർശനം.

ഓരോ രാഷ്​ട്രങ്ങളിലും നടത്തുന്ന ചർച്ചകൾ തീർച്ചയായും വ്യത്യസ്​തമായിരിക്കും. എന്നാൽ, മിഡിൽ ഈസ്​റ്റിൽ ആകമാനം സമാധാനം ശക്​തിപ്പെടുത്തുകയും പരസ്​പര ഐക്യവും സഹകരണവും ഉണ്ടാക്കുകയുമാണ്​ പരമമായ ലക്ഷ്യമെന്നും പോംപിയോ യു.എസിൽ വാർത്തസമ്മേളനത്തിൽ പറഞ്ഞു.

പാരിസിൽനിന്നാണ്​ സന്ദർശത്തിന്​ തുടക്കമിടുക. അവിടെ ഫ്രാൻസ്​ പ്രസിഡൻറ്​ ഇമ്മാനുവേൽ മാക്രോണുമായി ചർച്ച നടത്തും. ശേഷം അദ്ദേഹം തുർക്കിയിലേക്ക്​ പോകും. ഇസ്​തംബൂളിൽ ബർതൊലോമി ഒന്ന്​ കോൺസ്​റ്റാൻറിനോപ്പിൾ എക്യുമെനിക്കൽ പാട്രിയാർക്കുമായി കൂടിക്കാഴ്​ച നടത്തും. തുർക്കിയിലെയും മേഖലയിലെയും മതപരമായ പ്രശ്​നങ്ങൾ ചർച്ച ചെയ്യും. ലോകത്താകമാനം മതസ്വാതന്ത്ര്യത്തിനു​ വേണ്ടിയുള്ള ശക്​തമായ നിലപാട്​ അറിയിക്കും.

യൂറോപ്പ്​ യാത്രയുടെ അവസാനം ജോർജിയയിലാണ്​. ​േജാർജിയൻ പ്രസിഡൻറ്​, പ്രധാനമന്ത്രി വിദേശകാര്യമന്ത്രി എന്നിവരുമായി മൈക്ക്​ പോംപിയോ ചർച്ച നടത്തും. രാജ്യത്തി​െൻറ അതിർത്തികളും പരമാധികാരവും സംരക്ഷിക്കാനുള്ള ജോർജിയയുടെ അവകാശത്തെ അമേരിക്ക പിന്തുണക്കും. ജനാധിപത്യ മാറ്റങ്ങൾക്ക്​ പിന്തുണ നൽകും. ജോർജിയൻ ഓർത്തഡോക്​സ്​ ചർച്ച്​ പാർട്രിയാർക്കിനെയും കാണും. ശേഷം ഇസ്രായേലിലേക്ക്​ പോകുന്ന പോംപിയോ പ്രധാനമന്ത്രി ബെന്യമിൻ നെതന്യാഹുവുമായി ചർച്ച നടത്തും. കഴിഞ്ഞ ആഗസ്​റ്റ്​ 13ന്​ നിലവിൽ വന്ന ഇസ്രായേൽ, യു.എ.ഇ, യു.എസ്​ സംയുക്​ത പ്രഖ്യാപനമായ 'അബ്രഹാം അക്കോർഡ്​' സംബന്ധിച്ചായിരിക്കും നെതന്യാഹുവുമായി ചർച്ച നടത്തുക. ഇറാനുമായി ബന്ധപ്പെട്ട കാര്യങ്ങളും വിഷയമാകും. ശേഷം യു.എ.ഇയിലേക്ക്​ തിരിക്കുന്ന പോംപിയോ അബൂദബി കിരീടാവകാശി മുഹമ്മദ്​ ബിൻ സെയ്​ദുമായി കൂടിക്കാഴ്​ച നടത്തും. സുരക്ഷാസഹകരണവും മേഖലയിലെ മറ്റു​ പ്രശ്​നങ്ങളുമാണ്​ ചർച്ച ചെയ്യുക. ശേഷം പോംപിയോ ഖത്തറിലെത്തും. അമീർ ശൈഖ്​ തമീം ബിൻ ഹമദ്​ ആൽഥാനിയുമായും ഉപപ്രധാനമന്ത്രിയും വിദേശകാര്യമന്ത്രിയ​ുമായ ശൈഖ്​ മുഹമ്മദ്​ ബിൻ അബ്​ദുറഹ്​മാൻ ആൽഥാനിയുമായും കൂടിക്കാഴ്​ച നടത്തും. അവസാനമായി പോംപിയോ സൗദി അറേബ്യയിലെത്തി കിരീടാവകാശി മുഹമ്മദ്​ ബിൻ സൽമാനുമായി കൂടിക്കാഴ്​ച നടത്തും.

പോംപിയോയുടെ സന്ദർശനം: ഗൾഫ്​ ഐക്യം ചർച്ചയാകും

2017 ജൂണിൽ ആണ് സൗദി, യു.എ.ഇ, ബഹ്റൈൻ, ഈജിപ്ത്​ രാജ്യങ്ങൾ ഖത്തറിനെതിരെ ഉപരോധം തുടങ്ങിയത്. യു.എസിലെ പുതിയ രാഷ്​ട്രീയ സാഹചര്യങ്ങൾക്കിടിയിൽ സ്​റ്റേറ്റ്​ സെക്രട്ടറി മൈക്ക്​ പോംപിയോ വെള്ളിയാഴ്​ച മുതൽ നടത്തുന്ന വിദേശസന്ദർശനങ്ങളുടെ ഭാഗമായി ഖത്തർ, യു.എ.ഇ, സൗദി രാജ്യങ്ങളിലുമെത്തുന്നുണ്ട്​. ഉഭയകക്ഷി സഹകരണം, മേഖലയിലെ മറ്റ്​ വിഷയങ്ങൾ, ഗൾഫ്​ഐക്യത്തി​െൻറ പ്രാധാന്യം എന്നിവയാണ്​ ഗൾഫ്​രാജ്യങ്ങളിലെ ഉന്നതകൂടിക്കാഴ്​ചകളിൽ വിഷയമാകുകയെന്ന്​ സന്ദർശനവുമായി ബന്ധപ്പെട്ട വാർത്തകുറിപ്പിൽ പറയുന്നുണ്ട്​. ഉപരോധരാജ്യങ്ങൾ അടച്ച കരജലവ്യോമ അതിർത്തികൾ ഖത്തറിനായി തുറന്നുകിട്ടുന്നത്​ കാണാൻ ആകാംക്ഷയോടെ അമേരിക്കൻ സർക്കാർ കാത്തിരിക്കുകയാണെന്ന്​ മൈക്ക്​ പോംപിയോ അടുത്തിടെ പറഞ്ഞിരുന്നു. വാഷിങ്​ടണിൽ നടന്ന മൂന്നാമത്​ ഖത്തർ അമേരിക്ക തന്ത്രപ്രധാനമായ ചർച്ചയിലാണിത്​. ഖത്തറിനെതിരായ ഉപരോധവും ഗൾഫ്​ പ്രതിസന്ധിയും പരിഹരിക്കേണ്ട കാലം അതിക്രമിച്ചിരിക്കുന്നു. പ്രശ്​നത്തിന്​ പരിഹാരം കാണാനുള്ള സമയം ഏറെ ​ൈവകിയിട്ടുണ്ട്​. ഗൾഫ്​ പ്രതിസന്ധി പരിഹരിക്കുന്നതിനുള്ള ശ്രമങ്ങളുടെ പുരോഗതി അമേരിക്ക വീക്ഷിക്കുകയാണെന്നും പോംപിയോ പറഞ്ഞിരുന്നു.

ഖത്തർ വിദേശകാര്യമന്ത്രിയും ഉപപ്രധാനമന്ത്രിയുമായ ശൈഖ്​ മുഹമ്മദ്​ ബിൻ അബ്​ദുറഹ്​മാൻ ആൽഥാനിയും പരിപാടിയിൽ സംസാരിച്ചിരുന്നു. ഖത്തറി​െൻറ പരമാധികാരവും സ്വാതന്ത്ര്യവും അംഗീകരിച്ചുകൊണ്ടുള്ള പ്രശ്​നപരിഹാരചർച്ചകൾക്ക്​ എന്നും തയാറാണെന്നാണ്​ അദ്ദേഹം നിലപാട്​ വ്യക്​തമാക്കിയിരിക്കുന്നത്​.

മൂന്നു വർഷമായി തുടരുന്ന ഖത്തറിനെതിരായ ഉപരോധം ഉടൻ അവസാനിച്ചേക്കുമെന്ന് മിഡിൽ ഈസ്​റ്റി​െൻറ കാര്യങ്ങൾക്കായുള്ള യു.എസ് ഉന്നത നയതന്ത്രജ്​ഞൻ ഡേവിഡ് ഷെൻകറും അടുത്തിടെ പറഞ്ഞിരുന്നു. ഉപരോധത്തിൽ അടിസ്​ഥാനപരമായ ഒരു മാറ്റവും സംഭവിച്ചി​ട്ടില്ലെന്നും എന്നാൽ, പരിഹാരചർച്ചകളിൽ നിർണായകമായ ചുവടുവെപ്പുകൾ ഉണ്ടായിട്ടുണ്ടെന്നുമാണ്​ അദ്ദേഹം പറഞ്ഞത്​. ചർച്ചകളിൽ ഇരുപക്ഷവും മുമ്പില്ലാത്ത വിധം സഹകരണം നൽകുന്നുണ്ട്. യു.എസ്​ പ്രസിഡൻറ്​ ഡോണൾഡ്​ ട്രംപ്​, സ്​റ്റേറ്റ്​ സെക്രട്ടറി മൈക്ക്​​ പോംപിയോ എന്നിവരുൾപ്പെടുന്ന ഉയർന്ന തലത്തിലേക്ക് ചർച്ചകൾ മാറിയിട്ടുണ്ടെന്നും അദ്ദേഹം വെളിപ്പെടുത്തിയിരുന്നു.

ഗൾഫ് പ്രതിസന്ധി അവസാനിപ്പിക്കുന്നതിനായി ശ്രമങ്ങൾ പുരോഗമിക്കുകയാണെന്നും പലവഴികൾ ഇതിനായി തേടുന്നുവെന്നും അമേരിക്കൻ ഡെപ്യൂട്ടി അസി. സ്​റ്റേറ്റ് സെക്രട്ടറി തിമോത്തി ലാൻഡർകിങ്ങും പറഞ്ഞിരുന്നു. ഇടക്കാല അനുരഞ്​ജന പ്രമേയമടക്കമാണ് ഇതിനായി​ പരിഗണിക്കുന്നത്​. ഗൾഫ് പ്രതിസന്ധി അവസാനിപ്പിക്കുന്നതിനുള്ള സ്​ഥിര പ്രമേയം കൊണ്ടു വരുന്നതിന് മുമ്പായി താൽക്കാലിക പ്രമേയം അവതരിപ്പിക്കാൻ സാധ്യതയുണ്ട്​. ഇത്തരത്തിൽ നയതന്ത്രതലത്തിൽ പ്രശ്നം പരിഹരിക്കാനാണ് അമേരിക്ക താൽപര്യപ്പെടുന്നതെന്നും അദ്ദേഹം 'പെനിൻസുല' പത്രത്തിന്​ നൽകിയ ടെലിഫോൺ അഭിമുഖത്തിൽ പ്രതികരിച്ചിരുന്നു. ഖത്തറിനെയും സൗദി അറേബ്യയെയും ഒപ്പമിരുത്തി, അല്ലെങ്കിൽ ഖത്തർ, സൗദി, യു.എ.ഇ എന്നിവരെ ഒരുമിച്ചിരുത്തിയും സാധ്യമാകുന്ന വഴികളെല്ലാം തേടുകയാണെന്നുമാണ്​ അദ്ദേഹം അന്ന്​ വെളിപ്പെടുത്തിയിരിക്കുന്നത്​.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.