ദോഹ: ഗർഭിണികളായ സ്ത്രീകൾ കോവിഡ് വാക്സിൻ സ്വീകരിച്ച് സുരക്ഷ ഉറപ്പാക്കണമെന്ന് നാഷനൽ ഹെൽത്ത് സ്ട്രാറ്റജി ലീഡർ ഡോ. നജാത് കെൻയബ്. കോവിഡ് ഡെൽറ്റ വകഭേദങ്ങൾ റിപ്പോർട്ട് ചെയ്യുന്ന സാഹചര്യത്തിൽ വാക്സിനേഷൻ സ്വീകരിക്കുന്നത് ആരോഗ്യ സുരക്ഷ ഉറപ്പാക്കുമെന്ന് അവർ വ്യക്തമാക്കി. 'ആരോഗ്യമുള്ള സത്രീകൾ, ആരോഗ്യകരമായ ഗർഭധാരണം' എന്ന ദേശീയ ആരോഗ്യ നയം 2018-2022 പദ്ധതിയുടെ മേധാവിയാണ് ഡോ. നജാത്.
പിറക്കാനിരിക്കുന്ന കുഞ്ഞുങ്ങളെ കൊറോണ വൈറസിൽനിന്ന് രക്ഷിക്കാൻ ഗർഭിണികൾ കോവിഡ് വാക്സിൻ സ്വീകരിക്കുന്നതിലൂടെ കഴിയുമെന്ന് അവർ പറഞ്ഞു. കോവിഡ് വകഭേദങ്ങൾ ഗർഭിണികളിൽ ഗുരുതര ആരോഗ്യ പ്രശ്നങ്ങൾ സൃഷ്ടിക്കും. ഡെൽറ്റക്ക് രോഗവ്യാപന ശേഷിയും ഗുരുതരാവസ്ഥയും കൂടുതലാണ്. എന്നാൽ, വാക്സിനേഷൻ ഗർഭിണികൾക്ക് സുരക്ഷയാവും. ലോകത്തിൻെറ വിവിധ ഭാഗങ്ങളിൽ ഗർഭിണികൾക്ക് വ്യാപകമായി വാക്സിനുകൾ നൽകുന്നുണ്ട്. പാർശ്വഫലങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. ഖത്തറിൽ നൽകുന്ന മൊഡേണ, ഫൈസർ വാക്സിനുകൾ ഏറെ സുരക്ഷിതവുമാണ് -ഡോ. നജാത് കെൻയബ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.