ഡോ. അശോക്​ അംറോഹിയും ഭാര്യ യാമിനിയും ഖത്തറിലെ സുഹൃത്തുക്കളോടൊപ്പം

മുൻഅംബാസഡർക്ക്​ പോലും ചികിൽസ കിട്ടാത്ത നാടായോ നമ്മുടേത്​?

​േദാഹ: ബ്യൂണെ, മൊസാംബിക്​, അൾജീരിയ രാജ്യങ്ങളിൽ ഇന്ത്യയുടെ അംബാസഡറായിരുന്ന ഡോ. അശോക്​ അംറോഹി കോവിഡ്​ ബാധിച്ച്​ ചികിൽസ കിട്ടാതെ ഡൽഹിയിൽ മരിച്ചത്​ ഖത്തറിലെ ഇന്ത്യക്കാരുടെയും വേദനയായി. വർഷങ്ങൾക്ക്​ മുമ്പ്​ അദ്ദേഹം ഖത്തറിലെ ഇന്ത്യൻ എംബസിയിലെ ഫസ്​റ്റ്​ സെക്രട്ടറി ഉദ്യോഗസ്​ഥനായിരുന്നു. മെഡിക്കൽ ഡോക്​ടർ കൂടിയാണ്​ അദ്ദേഹം.

ഏറെകാലം അംബാസഡറായും മറ്റും വിവിധ രാജ്യങ്ങളിൽ സേവനമനുഷ്​ഠിച്ച ആൾപോലും മതിയായ ചികിൽസകിട്ടാതെ മരിച്ചത്​ ഇന്ത്യയു​െട ദയനീയാവസ്​ഥ വരച്ചുകാട്ടുന്നതുകൂടിയായി. ഏപ്രിൽ 27ന്​​ രാത്രിയോടെയാണ്​ അദ്ദേഹം മരിക്കുന്നത്​. ആശുപത്രിക്ക്​ മുന്നിൽ കാർപാർക്കിങ്​ സ്​ഥലത്ത്​ കാറിൽ അഞ്ച്​ മണിക്കൂറോളം കാത്തിരുന്നെങ്കിലും ചികിൽസ കിട്ടിയില്ല. കാറിൽ വച്ചാണ്​ മരിച്ചതെന്നും നിരവധി തവണ കരഞ്ഞുപറ​െഞ്ഞങ്കിലും ആരും ശ്രദ്ധിച്ചി​െല്ലന്നും ഭാര്യ യാമിനി പറയുന്നു.

ഖത്തറിൽ മൂന്ന്​ വർഷത്തിലധികം അദ്ദേഹം ജോലി ചെയ്​തിരുന്നു. പ്രവാസികളുടെ വിവിധ ക്ഷേമപ്രവർത്തനങ്ങൾക്ക്​ മുൻപന്തിയിൽ ഉണ്ടായിരുന്നു. വിവിധ ഇന്ത്യൻ കൂട്ടായ്​മകളുമായും മികച്ച ബന്ധമുണ്ടായിരുന്നു. ഖത്തറിലെ സേവനത്തിന്​ ശേഷമാണ്​ അദ്ദേഹം ഇന്ത്യയുടെ ചീഫ്​ പാസ്​പോർട്​ ഓഫിസറായി ഡൽഹിയിൽ ചുമതലയേൽക്കുന്നത്​.

ശേഷം അൾജീരിയ, മൊസാംബിക്​, ബ്രൂ​ണെ രാജ്യങ്ങളിലെ അംബാസഡർ ആയി​. ബ്രൂണെയിൽ നിന്നാണ്​ വിരമിക്കുന്നത്​. ഖത്തറിൽ നിന്ന്​ പോയ ശേഷവും വിവിധ ഇന്ത്യൻ സാമൂഹികസംഘടനാനേതാക്കളുമായും പ്രവർത്തകരുമായും നല്ല ബന്ധം കാത്തുസൂക്ഷിച്ചു.

ദോഹയെ അത്രമാത്രം സ്​നേഹിച്ചയാളായിരുന്നു അശോക്​ അംറോഹിയെന്നും 2022ൽ ഖത്തർ ലോകകപ്പ്​ കാണാൻ എത്തണമെന്ന ആശ അദ്ദേഹം പങ്കുവെക്കുമായിരുന്നുവെന്നും അടുത്ത സുഹൃത്തായ സണ്ണി വർഗീസ് പറഞ്ഞു. ഖത്തർ എയറോനോട്ടിക്കൽ കോളജിൽ ഉദ്യോഗസ്​ഥനായിരുന്ന സണ്ണി വർഗീസി​െൻറ മക​െൻറ വിവാഹത്തിന്​ കഴിഞ്ഞ ജനുവരിയിൽ അശോക്​ അംറോഹിയും ഭാര്യ യാമിനിയും പ​ങ്കെടുത്തിരുന്നു.

ഈയടുത്ത്​ വരെ ഖത്തറിലെ സുഹൃത്തുക്കളുമായുള്ള സൂം യോഗത്തിൽ എല്ലാ ശനിയാഴ്​ചയും അദ്ദേഹം പ​ങ്കെടുക്കാറുണ്ടായിരുന്നു. അദ്ദേഹം ഇന്ത്യൻ കമ്മ്യൂണിറ്റിയുടെ മികച്ച സുഹൃത്തും വഴികാട്ടിയുമായിരുന്നുവെന്ന്​ ഇന്ത്യൻ സ്​പോർട്​സ്​ സെൻറർ പ്രസിഡൻറ്​ ഡോ. മോഹൻ തോമസ്​ അനുസ്​മരിച്ചു. നല്ല മനസിൻെറ ഉടമയായിരുന്നുവെന്ന്​ ഐ.സി.സി പ്രസിഡൻറ്​ പി.എൻ. ബാബുരാജനും കെ.എം.സി.സി സംസ്​ഥാനപ്രസിഡൻറ്​ എസ്​.എ.എം ബഷീറും പറഞ്ഞു.

Tags:    
News Summary - qatar feels sad on amrohi's demise

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.