ദോഹ: ഡിജിറ്റൽ സാങ്കേതിക രംഗത്തെ സുപ്രധാന നിർമാണ പദ്ധതിയിൽ നിക്ഷേപ സഹകരണവുമായി ഖത്തറും തുർക്കിയയും. 65 നാനോ മീറ്റർ ചിപ്പ് നിർമാണത്തിലാണ് തുർക്കിയയുമായി ഖത്തറും കൈകോർക്കുന്നത്. തുർക്കിഷ് വ്യവസായ-സാങ്കേതിക വകുപ്പ് മന്ത്രി മുഹമ്മദ് ഫാതിഹ് കാസിറിന്റെ അങ്കാറയിൽ നടന്ന വാർത്താ സമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്. 60 ദശലക്ഷം ഡോളർ നിക്ഷേപമുള്ള വൻകിട പദ്ധതിയിലേക്കാണ് ആദ്യ വിദേശ പങ്കാളിയായി ഖത്തർ എത്തുന്നത്. അന്താരാഷ്ട്ര സാങ്കേതിക വിപണി ലക്ഷ്യമിട്ടുകൊണ്ടുള്ള ചിപ്പ് നിർമാണത്തിൽ കൂടുതൽ വിദേശ നിക്ഷേപം ആകർഷിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ഇലക്ട്രിക് വാഹന നിർമാണം ഉൾപ്പെടെ വിവിധ മേഖലകളിൽ ശ്രദ്ധയൂന്നുന്ന തുർക്കി തങ്ങളുടെ ടോഗോ ബ്രാൻഡിലെ ഇലക്ട്രിക് വാഹന ഉൽപാദനം 2032ഓടെ 10 ലക്ഷം യൂനിറ്റ് നിർമാണം പൂർത്തിയാക്കുകയാണ് ലക്ഷ്യമിടുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.