ദോഹ​: ഇന്ത്യക്കാർക്ക്​ സന്തോഷവാർത്ത. കോവിഡ്​ പശ്​ചാത്തലത്തിൽ പ്രവർത്തനം നിർത്തിവെച്ചിരുന്ന ഇന്ത്യയിലെ ഖത്തർ വിസ സെൻററുകളുടെ (ക്യു.വി.സി) പ്രവർത്തനം ഡിസംബർ മൂന്നിന്​ വ്യാഴാഴ്​ച മുതൽ പുനരാരംഭിക്കും. ആഭ്യന്തര മന്ത്രാലയം ട്വിറ്ററിൽ അറിയിച്ചതാണ്​ ഇക്കാര്യം. കൂടുതൽ കോവിഡ്​ നിയന്ത്രണങ്ങൾ നീക്കുന്നതിൻെറ ഭാഗമായാണ്​ ഖത്തറിൻെറ പുതിയ നടപടികൾ. ക്യു.വി.സികൾ വഴി ഖത്തറിലേക്കുള്ള വിസനടപടികൾ നടത്താനുള്ള അപ്പോയിൻറ്​ മെൻറുകൾ സെൻററുകളുടെ വെബ്​സൈറ്റ്​ വഴി ഇനി മുതൽ നേടാം.

ഇതോടെ പുതിയ തൊഴിൽ വിസകളിൽ ഇന്ത്യക്കാർക്ക്​ ഖത്തറിലേക്ക്​ വരാനുള്ള വഴി കൂടിയാണ്​ തുറക്കുന്നത്​. അതേസമയം നിർത്തിവെച്ച വിസിറ്റ്​ വിസകൾ സംബന്ധിച്ച വിവരങ്ങൾ അധികൃതർ പുറത്തുവിട്ടിട്ടില്ല.

കോവിഡിൻെറ തുടക്കത്തിൽ തന്നെ ഖത്തർ പുതിയ വിസ നടപടികൾ നിർത്തിവെച്ചിരുന്നു. ഇതിനാൽ ഇന്ത്യക്കാർക്കടക്കം പുതിയ വിസകളിൽ ഖത്തറിലേക്ക്​ വരാൻ കഴിഞ്ഞിരുന്നില്ല. എന്നാൽ കമ്പനികൾക്ക്​ പുതിയ വിസകൾക്ക്​ അപേക്ഷിക്കാനുള്ള സൗകര്യം തൊഴിൽ മന്ത്രാലയം ഈയടുത്ത്​ ഏർപ്പെടുത്തിയിരുന്നു. എന്നാൽ കമ്പനികൾക്ക്​ വിസ ലഭിച്ചാലും വിസകൾ ഇന്ത്യക്കാരുടെ പേരിലും പാസ്​ പോർട്ടുകളിലും രേഖപ്പെടുത്തുന്നതടക്കമുള്ള നടപടികൾ ഇന്ത്യയിലെ വിസ സെൻററുകൾ വഴി മാത്രമേ സാധ്യമാവുമായിരുന്നുള്ളു. ഇതിനാൽ പുതിയ വിസകൾ വഴി ഇന്ത്യക്കാരുടെ ഖത്തറിലേക്കുള്ള വരവും നീളുകയായിരുന്നു. എന്നാൽ ക്യു.വി.സികളുടെ പ്രവർത്തനം ഡിസംബർ മൂന്ന്​ മുതൽ പുനരാംരംഭിക്കുന്നതോടെ ഇന്ത്യക്കാർക്ക്​ മെഡിക്കൽ അടക്കമുള്ള വിസ നടപടികൾ ഇന്ത്യയിൽ വച്ച്​ പൂർത്തീകരിക്കാനും കഴിയും. ഇതോടെ പുതിയ വിസകളിൽ ഇന്ത്യക്കാർക്ക്​ ഖത്തറിലേക്ക്​ വരാനുള്ള വഴി കൂടിയാണ്​ തുറക്കുന്നത്​.നിലവിൽ വിസ ഉള്ളവർക്ക്​ നിബന്ധനകൾക്ക്​ വിധേയമായി ഖത്തറിലേക്ക്​ തിരിച്ചെത്താൻ കഴിയുന്നുണ്ട്​. ഖത്തറും ഇന്ത്യയും തമ്മിലുള്ള എയർബബ്​ൾ ധാരണപ്രകാരമുള്ള വിമാനസർവീസുകൾ വഴിയാണിത്​.

പുതിയ തൊഴിൽ വിസകൾക്കുള്ള കമ്പനികളുടെ അപേക്ഷകൾ ഖത്തർ തൊഴിൽ മന്ത്രാലയം നവംബർ 15 മുതലാണ്​ വീണ്ടും സ്വീകരിച്ചുതുടങ്ങിയത്​. ഇന്ത്യയടക്കമുള്ള രാജ്യക്കാരുടെ ഖത്തറിലേക്കുള്ള പുതിയവിസ നടപടികൾ പൂർണമായും അതത്​ രാജ്യങ്ങളിൽ നിന്നുള്ള ക്യു.വി.സികൾ വഴിയാണ്​ ചെയ്യുന്നത്​. കൊച്ചിയിലടക്കം ഈ കേന്ദ്രങ്ങൾ പ്രവർത്തിക്കുന്നുണ്ട്​.കൊച്ചി ഇ​ട​പ്പ​ള്ളി ച​ങ്ങ​മ്പു​ഴ പാ​ര്‍ക്ക് മെ​ട്രോ സ്​റ്റേ​ഷ​ന് സ​മീ​പം നാ​ഷ​ണ​ല്‍ പേ​ള്‍ സ്​റ്റാ​ര്‍ ബി​ല്‍ഡി​ങ്ങി​ൻെറ താ​ഴ​ത്തെ നി​ല​ യി​ലാ​ണ്(​ഡോ​ര്‍ ന​മ്പ​ര്‍ 384111ഡി) ​കേരളത്തിലെ കേന്ദ്രമുള്ളത്​. മ​ല​യാ​ള​ത്തി​ല്‍ തൊ​ഴി​ല്‍ ക​രാ​ര്‍ വാ​യി​ച്ചുമ​ന​സി​ലാ​ക്കാ​നും ഇവിടെ സൗ​ക​ര്യ​മു​ണ്ട്.

ഇ​ട​നി​ല​ക്കാ​രു​ടെ ചൂ​ഷ​ണ​വും വീ​സ ത​ട്ടി​പ്പു​ക​ളും പൂ​ര്‍ണ​മാ​യി ഒ​ഴി​വാ​ക്കു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ​യാ​ണ് ഇ​ന്ത്യ ഉ​ള്‍പ്പെ​ടെ എട്ട്​വി​ദേ​ശ രാ​ജ്യ​ങ്ങ​ളി​ലാ​യി 20 വി​സ സെ​ൻററു​ക​ള്‍ തു​റ​ക്കാ​ന്‍ ഖ​ത്ത​ര്‍ തീ​രു​മാ​നി​ച്ച​ത്.ഇ​തി​ല്‍ ഇ​ന്ത്യ​യി​ലെ ഏഴ്​ കേന്ദ്രങ്ങളും പ്രവർത്തനം തുടങ്ങിയിട്ടുണ്ട്​. ന്യൂ​ഡ​ല്‍ഹി, മു​ബൈ, കൊ​ല്‍ക്ക​ത്ത, ല​ക്നൗ, ഹൈ​ദ​ രാ​ബാ​ദ്, ചെ​ന്നൈ എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ് മ​റ്റു ക്യു​.വി​.സി​ക​ള്‍.

പ്രവാസി തൊഴിലാളികള്‍ക്ക് ഖത്തര്‍ റെസിഡന്‍സ് പെര്‍മിറ്റ്(ആര്‍പി) അഥവാ വിസയുടെ നടപടിക്രമങ്ങള്‍ മാതൃരാജ്യത്തുവെച്ചുതന്നെ പൂര്‍ത്തീകരിക്കാന്‍ സൗകര്യമൊരുക്കുകയാണ് ക്യു.വി.​സികളിലൂടെ ചെയ്യുന്നത്​. തൊഴില്‍ വിസയില്‍ ഖത്തറിലേക്കു വരുന്നവരുടെ മെഡിക്കല്‍ പരിശോധന, ബയോ മെട്രിക് വിവര ശേഖരണം, തൊഴില്‍ കരാര്‍ ഒപ്പുവെക്കല്‍ എന്നിവ സ്വകാര്യ ഏജന്‍സിയുടെ സഹകരണത്തോടെ അതത്​ രാജ്യങ്ങളിൽ തന്നെ ഇതിലൂടെ പൂര്‍ത്തീകരിക്കാനാകും. വിസ കേന്ദ്രങ്ങള്‍ മുഖേന പ്രവാസികളുടെ വിസ സംബന്ധമായ വിരലടയാളം, ആരോഗ്യ പരിശോധന ഉള്‍പ്പടെയുള്ള എല്ലാ നടപടികളും പൂര്‍ത്തീകരിക്കാനാകും.

രാജ്യം വിടുന്നതോടെ എക്​സപ്​ഷനൽ എൻട്രി പെർമിറ്റ്​ തനിയെ ലഭിക്കും

ദോഹ: നിലവിൽ ഖത്തർ ഐഡിയുള്ള ഖത്തറിലുള്ളവർ വിദേശത്തേക്ക്​ പോകുകയാണെങ്കിൽ മടങ്ങിവരവിനുള്ള എക്​ സപ്​ഷൻ റീ എൻട്രി പെർമിറ്റ്​ യാത്ര പുറപ്പെട്ട്​കഴിഞ്ഞാൽ തനിയെ കിട്ടുന്ന സംവിധാനവും വരുന്നു. നവംബർ 29 മുതലാണ്​ ഈ സൗകര്യം വരുന്നത്​. രാജ്യത്തിന്​ പുറത്തുപോയി വീണ്ടും തിരിച്ചെത്തണമെങ്കിൽ നിലവിൽ എക്​സപ്​ഷനൽ റീ എൻട്രി പെർമിറ്റ്​ നിർബന്ധമാണ്​. പുതിയ ക്രമീകരണപ്രകാരം രാജ്യത്തുള്ളവർ എക്​സിറ്റ്​ ആകുന്നതോടെ തന്നെ മടങ്ങിയെത്താനുള്ള പെർമിറ്റ്​ കൂടി ഇനി മുതൽ ലഭിക്കും. ഇതിനായി ഖത്തർ പോർട്ടൽ മുഖേന അപേക്ഷിക്കേണ്ടതില്ല. രാജ്യം വിട്ടുകഴിഞ്ഞയുടൻ തന്നെ ആഭ്യന്തരമന്ത്രാലയത്തിൻെറ വെബ്​സൈറ്റിൽ നിന്ന്​ ഐ.ഡി ഉടമക്കോ തൊഴിൽഉടമക്കോ എക്​സപ്​ഷൻ റീ എൻട്രി പെർമിറ്റിൻെറ പ്രിൻറൗട്ട്​ എടുക്കാൻ സാധിക്കും. എന്നാൽ നിലവിൽ ഖത്തറിന്​ പുറത്തുള്ളവർ തിരിച്ചുവരാൻ ഖത്തർ പോർട്ടൽ മുഖേനതന്നെ എൻട്രി പെർമിറ്റിന്​ അപേക്ഷിച്ച്​ സാധാരണപോലെ തന്നെ നടപടികൾ പൂർത്തീകരിക്കണം. നിലവിൽ ഈ പെർമിറ്റ്​ ലഭിക്കാൻ കാലതാമസം എടുക്ക​ുന്നതിനാൽ പലരും നാട്ടിൽ അവധിക്കും മറ്റും പോകാൻ വൈമനസ്യം കാണിക്കുന്നുണ്ട്​. പുതിയക്രമീകരണം വരുന്നത്​ പ്രവാസികൾക്ക്​ ഏറെ ആശ്വാസകരമാവും. കൂടുതൽ കോവിഡ്​ നിയന്ത്രണങ്ങൾ നീക്കുന്നതിൻെറ ഭാഗമായാണ്​ ഖത്തറിൻെറ പുതിയ നടപടികളെന്ന്​ ഗവൺമെൻറ്​ കമ്മ്യൂണിക്കേഷൻ ഓഫിസ്​ (ജി.സി.ഒ) അറിയിച്ചു.

രാജ്യത്ത്​ എത്തുന്നവർക്ക്​ ക്വാറൻറീൻ ഒരാഴ്​ചയാണ്​. കോവിഡ്​ ഭീഷണി കുറവുള്ള രാജ്യങ്ങളുടെ പട്ടികയിൽ ഉൾപ്പെട്ടവർക്ക്​ ഹോം ക്വാറൻറീൻ മതി. അല്ലാത്തവർക്ക്​ ഹോട്ടൽ ക്വാറൻറീൻ നിർബന്ധം. പങ്കി​ട്ടെടുക്കുന്ന ക്വാറൻറീൻ സൗകര്യമാണെങ്കിൽ രണ്ടാഴ്​ച വേണം. ഇന്ത്യക്കാർക്ക്​ ഖത്തർ എയർവേയ്​സിൽ വരികയാണെങ്കിൽ 48 മണിക്കൂർ മുമ്പ്​ അംഗീകൃത പരിശോധന സെൻററുകളിൽ നിന്നുള്ള കോവിഡ്​ നെഗറ്റീവ്​ സർട്ടിഫിക്കറ്റ്​ നിർബന്ധമാണ്​. മറ്റ്​ വിമാനങ്ങളിൽ വരുന്നവർക്ക്​ മുൻകൂർ പരിശോധന വേണ്ട.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.